Tag: Maniyur
മണിയൂർ ചാലിൽ നന്ദനം വീട്ടിൽ നാരായണൻ അന്തരിച്ചു
മണിയൂർ: ചാലിൽ നന്ദനം വീട്ടിൽ നാരായണൻ അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. ഭാര്യ പരേതയായ വത്സല. മക്കൾ: ലിജി (ആയുർവേദ മെഡിക്കൽ ഓഫീസർ), ലിഷ, ലിജേഷ്. മരുമക്കൾ: മനോജ് (സ്റ്റാറ്റിസ്റ്റിക് ഡിപ്പാർട്ട്മെന്റ് കാസറഗോഡ്), ഷിജു (കെ.എസ്.ആർ.ടി.സി വടകര). സഹോദരങ്ങൾ: പരേതനായ ഗോപാലൻ, നാരായണി. Summary: Nandanam veettil Narayanan passed away at Maniyur Chalil
ചെരണ്ടത്തൂർ എടത്തുങ്കരയിൽ തെക്കേ തറമ്മൽതാഴെ വിജയകുമാരി അന്തരിച്ചു
മണിയൂർ: ചെരണ്ടത്തൂർ എടത്തുങ്കരയിൽ തെക്കേതറമ്മൽ താഴെ വിജയകുമരി അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. ഭർത്താവ് പരേതനായ ഗോവിന്ദൻ. മക്കൾ: മുരളിധരൻ, ഗീരിഷ് കുമാർ (സി.കെ.ആർ.എം, ഐ.ടി.ഇ പുൽപ്പള്ളി), . മരുമക്കൾ: ഷൈജ, സിന്ധു (ജി.വി.എസ്.എച്ച്, അമ്പലവയൽ) സാഹോദരങ്ങൾ: പരാതയായ ലക്ഷ്മി (കോഴിക്കേട്), ലീല ചെരണ്ടത്തൂർ, പരേതയായ രാധ, ദേവി (ഇരിങ്ങത്ത്),ഉണ്ണി (ഇരിങ്ങത്ത്), ബാലൻ (പള്ളിക്കര), പ്രേമ (കോഴിക്കോട്),
ഗ്രാമോത്സവം; സാഹിത്യസദസ്സും പഴയകാല പ്രവർത്തകർക്ക് ആദരവും സംഘടിപ്പിച്ച് പാലയാട് ദേശീയ വായനശാല
മണിയൂർ: പാലയാട് ദേശീയ വായനശാലയുടെ നേതൃത്വത്തിൽ സാഹിത്യസദസ്സും മുൻകാല പ്രവർത്തകർക്കുള്ള ആദരവും സംഘടിപ്പിച്ചു. പ്രശസ്ത സാഹിത്യകാരൻ വിമിഷ് മണിയൂർ പരിപാടി ഉദ്ഘാടനം ചെയ്തു. വായനശാലയുടെ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘ഗ്രാമോൽസവം 2024’ ൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പ്രശസ്ത സാംസ്കാരിക പ്രവർത്തകൻ ഐ.പി.പത്മനാഭൻ ചടങ്ങിൽ മോഡറേറ്ററായി. സത്യൻ മണിയൂർ, കുനിയിൽ ശ്രീധരൻ, നിജീഷ്.കെ.കെ, അമയ.എൻ.വി
‘സ്ത്രീ സുരക്ഷ ആധുനിക സമൂഹത്തിൽ’; പാലയാട് ദേശീയ വായനശാലയുടെ നേതൃത്വത്തിൽ വനിതാസംഗമം സംഘടിപ്പിച്ചു
മണിയൂർ: പാലയാട് ദേശിയ വായനശാലയുടെ വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ വനിതാ സംഗമം സംഘടിപ്പിച്ചു. സ്ത്രീസുരക്ഷ ആധുനിക സമൂഹത്തിൽ എന്ന വിഷയത്തിൽ പ്രഭാഷണവും സംഘടിപ്പിച്ചു. പാലയാട് എൽ.പി സ്കൂളിൽ വെച്ചു നടന്ന പരിപാടിവാർഡ് മെമ്പർ ടി.പി.ശോഭന ഉദ്ഘാടനം ചെയ്തു. സിന്ധു രവി മന്തരത്ത്കണ്ടി അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി ഗവ. ഹയർ സെക്കൻ്ററി സ്കൂൾ റിട്ടയേഡ് പ്രിൻസിപ്പൽ ഷൈനി
സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് മെഡൽ ജേതാക്കൾക്ക് വടകര റെയിൽവേ സ്റ്റേഷനിൽ ഉജ്ജ്വല വരവേല്പ്
വടകര: പ്രഥമ സംസ്ഥാന സ്കൂൾ ഒളിമ്പിക്സിലെ മെഡൽ ജേതാക്കൾക്ക് സ്വീകരണം നൽകി. ഹൈജമ്പിൽ സ്വർണ്ണ മെഡൽ നേടിയ മണിയൂർ ഗവൺമെണ്ട് ഹയർ സെക്കന്ററി സ്കൂളിലെ ഗുരുപ്രീതിനെയും ഇൻക്ലൂസ്സീവ് സ്പോർട്സിൽ ബാറ്റ്മിന്റനിൽ മൂന്നാം സ്ഥാനം നേടിയ പാർവണ രഗീഷിനെയും കായിക അദ്ധ്യാപകൻ ഡോ: എം.ഷിംജിത്തിനെയുമാണ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സ്വീകരിച്ചത്. വടകര റെയിൽവേ സ്റ്റേഷനിലിറങ്ങിയ കായിക താരകളെ കുറ്റ്യാടി
ചെമ്മരത്തൂർ കക്കാട്ട് താഴെക്കുനി കുഞ്ഞാമി അന്തരിച്ചു
മണിയൂർ: ചെമ്മരത്തൂർ കക്കാട്ട് താഴെക്കുനി കുഞ്ഞാമി അന്തരിച്ചു. എൺപത്തിരണ്ട് വയസായിരുന്നു. ഭർത്താവ് പരേതനായ അന്ത്രു ഹാജി. മക്കൾ: ഫാത്തിമ, സുലൈഖ. മരുമക്കൾ: മൂസ്സ, മജീജ്. Summary: Kakkattu thazheKuni Kunjhami Passed away at Chemmarathur
ചെരണ്ടത്തൂരിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ വളർത്തിയ നേതാവ്; ആർ നാരായണൻ നമ്പ്യാരുടെ മൂന്നാമത് ചരമദിനം വിവിധ പരിപാടികളോടെ ആചരിച്ചു
മണിയൂർ: ചെരണ്ടത്തൂരിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചക്ക് നിർണായ പങ്കുവഹിച്ച സഖാവ് ആർ നാരായണൻ നമ്പ്യാരുടെ മൂന്നാമത് ചരമദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ചരമദിനത്തോ ടനുബന്ധിച്ച് എൽ.പി, യു.പി വിദ്യാർത്ഥികൾക്കുള്ള പെൻസിൽ ഡ്രോയിങ്, വാട്ടർ കളർ മത്സരങ്ങളും15 വയസ്സിന് താഴെയുള്ള കുട്ടികളുടെ ഫുട്ബോൾ മത്സരം, പൊതു ജനങ്ങൾക്കായുള്ള ബാഡ്മിന്റൺ മത്സരം എന്നിവയും സംഘടിപ്പിച്ചു. വിവിധ മത്സരങ്ങളിലെ ജനകീയ
സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ യോഗ്യത നേടിയ കായിക താരങ്ങളെ അനുമോദിച്ച് മണിയൂർ ഹയർ സെക്കൻ്ററി സ്കൂൾ
മണിയൂർ: പ്രഥമ സംസ്ഥാന സ്കൂൾ ഒളിമ്പിക്സിലേക്ക് യോഗ്യത നേടിയ മണിയൂർ ഗവൺമെണ്ട് ഹയർ സെക്കന്ററി സ്കൂളിലെ കായിക താരങ്ങളെ അനുമോദിച്ചു. ജില്ലാ വിദ്യാദ്യാസ ഓഫീസർ എം.രേഷ്മ ചടങ്ങ് ഉദ്ഘാടനം ചെയ്തു.രാജീവൻ വളപ്പിൽകുനി അധ്യക്ഷത വഹിച്ചു. സബ് ജൂനിയർ വിഭാഗം ഹൈജമ്പിൽ ഒന്നും രണ്ടും സ്ഥാനം നേടിയ ഗുരുപ്രീത്, നിമെയിൻ, സീനിയർ ഗേൾസ് ഹൈജമ്പിൽ ഒന്നാം സ്ഥാനം
പതിനാലുകാരിയ്ക്കെതിരെ ലൈംഗികാതിക്രമം; മണിയൂർ സ്വദേശിയായ വയോധികൻ പയ്യോളി പൊലീസിന്റെ പിടിയിൽ
പയ്യോളി: പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ വയോധികൻ അറസ്റ്റിൽ. മണിയൂർ കുന്നത്തുകര മീത്തലെ പൊട്ടൻകണ്ടി രാജൻ (61) ആണ് അറസ്റ്റിലായത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് പൊലീസ് നടപടി. ഒക്ടോബർ 15നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഇന്ന് ഉച്ചയോടെയാണ് പ്രതിയെ പിടികൂടിയത്. പയ്യോളി പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്
മണിയൂരിൽ ചെങ്കല്ലുമായി വന്ന ലോറി നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് തലകീഴായി മറിഞ്ഞ് അപകടം; ഡ്രൈവറും സഹായിയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു
വടകര: മണിയൂരിൽ ചെങ്കല്ലു കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് അപകടം. ഡ്രൈവറും സഹായിയും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് വൈകീട്ടാണ് സംഭവം. ചെങ്കൽ ലോഡുമായി എത്തിയചെരണ്ടത്തൂർ മാങ്ങംമൂഴി റോഡിൽ നിന്ന് ലോറി താഴ്ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു. വളവിൽ കരീമിന്റെ വീട്ടുമുറ്റത്തേക്കാണ് ലോറി മറിഞ്ഞത്. ഈ സമയം വീട്ടുമുത്തത് ആരുമില്ലാ തിരുന്നതിനാൽ വലിയ അപകടം