Tag: Maniyur
മണിയൂർ മുടപ്പിലാവിൽ തയ്യുള്ളപറമ്പത്ത് സന്തോഷ് അന്തരിച്ചു
മണിയൂർ: മുടപ്പിലാവിൽ തയ്യുള്ള പറമ്പത്ത് സന്തോഷ് അന്തരിച്ചു. അമ്പത്തിനാല് വയസായിരുന്നു. ഭാര്യ ഷീല. മക്കൾ: അനന്യ, ആദിത്ത്. മരുമകൻ റിബിൻ. സഹോദരങ്ങൾ: പ്രഭാകരൻ, വസന്ത, സതി, വനജ. സംസ്കാരം ശനിയാഴ്ച വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പിൽ നടന്നു. Summary: Thayyulla Parambath Sandosh Passed away at Maniyur Mudappilavil
പി.കെ ദിവാകരനെ സി.പി.എം ജില്ല കമ്മറ്റിയിൽ നിന്നും ഒഴിവാക്കിയതിനെതിരെ പരസ്യ പ്രതിഷേധം; മണിയൂരിൽ പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങി
വടകര: വടകരയിൽ വെച്ചു നടന്ന സിപിഐ.എം ജില്ലാ സമ്മേളനത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജില്ല കമ്മറ്റിയിൽ നിന്നും പി.കെ.ദിവാകരനെ ഒഴിവാക്കിയതിനെതിരെ അണികളിൽ രോഷം പുകയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ നടന്ന പ്രതിഷേധങ്ങൾ ഇന്ന് മറനീക്കി പുറത്തുവന്നു. മണിയൂർ തുറശ്ശേരി മുക്കിലാണ് നാൽപ്പതോളം പ്രവർത്തകർ പ്രതിഷേധ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങിയത്. പി.കെ.ദിവാകരൻ്റെ സ്ഥലമാണ് പ്രതിഷേധ പ്രകടനം നടന്ന മണിയൂർ.
മണിയൂർ പതിയാരക്കരയിലെ കരിങ്ങാറ്റിയിൽ ജാനു അന്തരിച്ചു
മണിയൂർ: പതിയാരക്കരയിലെ കരിങ്ങാറ്റിയിൽ ജാനു എൺപത്തിയഞ്ച് വയസായിരുന്നു. ഭർത്താവ് പരേതനായ കരിങ്ങാറ്റിയിൽ കേളപ്പൻ. മക്കൾ: സതീശൻ, പരേതയായ ഗീത. മരുമകൾ: ബീന (അങ്കണവാടി വർക്കർ, സിപിഐഎം എകെജി വായനശാല ബ്രാഞ്ച് അംഗം). സഹോദരങ്ങൾ അശോകൻ, വിജയൻ, ശശി, മോഹനൻ പരേതരായ നാണു, രാജൻ, ചന്ദ്രൻ, രവീന്ദ്രൻ. സംസ്കാരം ഇന്ന് വൈകീട്ട് 8 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
മണിയൂരിൽ നൂറടി താഴ്ചയുള്ള കിണറ്റിൽ ആട് വീണു; രക്ഷകരായി അഗ്നി രക്ഷാ സേന
മണിയൂർ: ചെരണ്ടത്തൂരിൽ നൂറടി താഴ്ചയുള്ള കിണറ്റിൽ വീണ ആടിനെ രക്ഷിച്ചു. അരീക്കൽ പാത്തുമ്മയുടെ ആടാണ് നാലാം വാർഡിൽ ചെരണ്ടത്തൂർ റോഡ് നമ്പ്യാർ മലയിലെ കിണറ്റിൽ വീണത്. ഫയർ ആന്റ്റ് റസ്ക്യൂ ഓഫീസർ മനോജ് കിഴക്കെക്കര അതിസാഹസികമായി കിണറ്റിൽ ഇറങ്ങിയാണ് ആടിനെ കരക്കെത്തിച്ചത്. അസിസ്റ്റൻ്റ് സ്‌റ്റേഷൻ ഓഫീസർ പി.വിജിത്ത് കുമാർ, സീനിയർ ഫയർ ആന്റ് റസ്ക്യൂ ഓഫീസർ
മണിയൂർ കരുവഞ്ചേരിയിലെ അനഘയുടെ സ്വപ്നം യാഥാർത്ഥ്യമായി; ഇലക്ട്രിക്കൽ വീൽചെയർ നൽകി കാരുണ്യം പെയിൻ ആൻഡ് പാലിയേറ്റീവ്
വടകര: വൈകല്യം കാരണം വീടിനുള്ളിൽ പോലും നടക്കാനാവാതെ ബുദ്ധിമുട്ടിയ മണിയൂർ കരുവഞ്ചേരി സ്വദേശിനിക്ക് ഇലക്ട്രിക്കൽ വീൽചെയർ നൽകി കാരുണ്യം പെയിൻ ആൻഡ് പാലിയേറ്റീവ്. തെക്കയിൽ അനഘയ്ക്കാണ് ഇലക്ട്രിക്കൽ വീൽചെയർ നൽകിയത്. അനഘയുടെ ഏറെ നാളത്തെ സ്വപ്നമായിരുന്നു വീടിനുള്ളിലും വീട്ടുകാർക്കിടയിലും സുഖമമായി സഞ്ചരിക്കണം എന്നുള്ളതാണ്. ഇതാണ് ഇപ്പോൾ യാഥാർത്ഥ്യമായത്. മണിയൂരിലെ കാരുണ്യം പെയിൻ ആൻഡ് പാലിയേറ്റീവ് പതിനെട്ടാം
മണിയൂർ പാലയാട് ദേശീയ വായനശാല ഇനി പുതുമോടിയിൽ; പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു, ആഘോഷമാക്കി നാട്
മണിയൂർ: പാലയാട് ദേശീയ വായനശാലയുടെ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ നിർവഹിച്ചു. മണിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ. അഷറഫ് അധ്യക്ഷത വഹിച്ചു. എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ചാണ് കെട്ടിട നിർമ്മാണം നടത്തിയത്. വായനശാല പ്രസിദ്ധികരിച്ച സ്മരണികയുടെ പ്രകാശനം നിർവഹിച്ചുകൊണ്ട് യുവ എഴുത്തുകാരി ശ്യാമിലി പ്രവീൺ എം.ടി.വാസുദേവൻ നായർ അനുസ്മരണ
മണിയൂർ പാലയാട് റിട്ടയേർഡ് പോസ്റ്റ് മാസ്റ്റർ എടത്തിൽ ശങ്കരൻ നായർ അന്തരിച്ചു
മണിയൂർ: മണിയൂർ പാലയാട് റിട്ടയേഡ് പോസ്റ്റ് മാസ്റ്റർ എടത്തിൽ ശങ്കരൻ നായർ അന്തരിച്ചു. എൺപത്തിമൂന്ന് വയസായിരുന്നു. ഭാര്യ: വിമല. മക്കൾ: വിജീഷ് (വടകര ടൗൺ കോ- ഓപ്പറേറ്റീവ് അർബൻ സൊസൈറ്റി), വിനീഷ് (സൗദി അറേബ്യ), വിജിത (കോട്ടക്കൽ). മരുമക്കൾ: പ്രദീപൻ (കോട്ടക്കൽ ആര്യവൈദ്യശാല), സീന വിജീഷ് (ആശ ഹോസ്പിറ്റൽ), സ്മിനി വിനീഷ്. സഹോദരങ്ങൾ: നാരായണൻ, കുഞ്ഞിരാമൻ,
വീടുകളിൽ ഇനി പലയാട്തെരു മഹാഗണപതി ക്ഷേത്ര മാതൃസമിതി നിർമ്മിച്ച തിരികളിലൂടെ വിളക്കു തെളിയും; വയോജനങ്ങളെ ചേർത്തു നിർത്തി ക്ഷേത്ര കമ്മറ്റി
വടകര: പാലയാട്ടെ വീടുകളിൽ അമ്മമാരും വയോജനങ്ങളും നിർമ്മിച്ച വിളക്കുതിരികളിലൂടെ ഇനി തിരിതെളിയും. മണിയൂർ പാലയാട് തെരു മഹാഗണപതി -ഭഗവതി ക്ഷേത്രത്തിലെ മാതൃസമിതിയുടെ നേതൃത്വത്തിലാണ് വിളക്കുതിരി നിർമ്മാണം നടക്കുന്നത്. ഇവർ നിർമിക്കുന്ന ‘ശ്രീവിനായക’ വിളക്കുതിരികളുടെ വിതരണോദ്ഘാടനം ക്ഷേത്രം മേൽശാന്തി വിഷ്ണു നമ്പുതിരി നിർവ്വഹിച്ചു. ജീവിതത്തിലെ സായന്തനത്തിൽ എത്തി നിൽകുന്ന അമ്മമാരെയും വയോജനങ്ങളെയും ചേർത്ത് പിടിച്ച് അവർക്ക് സന്തോഷവും
‘നാട്ടിൽ മീൻ വില്പനയായിരുന്നു, കുറച്ചായി ജോലിക്ക് പോകാറില്ല, ഒരു പാവം മനുഷ്യനായിരുന്നു’; മന്തരത്തൂരിൽ കിണറിൽ മരിച്ച പുതുക്കുടി മൂസയ്ക്ക് വിട നൽകി നാട്
മണിയൂർ: നാട്ടിൽ ബക്കറ്റിൽ മീൻ കൊണ്ട് നടന്ന് വില്പനയായിരുന്നു മൂസയുടെ ജോലി. ഇടയ്ക്ക് വീണ് പരിക്ക് പറ്റിയതിനെ തുടർന്ന് കുറച്ചായി ജോലിക്ക് പോകാറില്ലെന്ന് മന്തരത്തൂർ വാർഡംഗം വടകര ഡോട് ന്യൂസിനോട് പറഞ്ഞു. ഒരു പാവം മനുഷ്യനായിരുന്നു. എന്താണ് സംഭവിച്ചതെന്ന് വ്യക്തമായി അറിയില്ലെന്നും മെമ്പർ ഷഹബത്ത് ജൂന വ്യക്തമാക്കി. മന്തരത്തൂരിൽ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയ പുതുക്കുടി
മണിയൂർ കിഴക്കെ പുതിയോട്ടിൽ ജാനു അന്തരിച്ചു
മണിയൂർ: മണിയൂർ കിഴക്കെ പുതിയോട്ടിൽ ജാനു അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: ബാബു, ദിനേശൻ, പ്രമോദ്, പ്രീതി. മരുമക്കൾ: രമേശൻ, സതി, അജിത, ഷൈമ. സഹോദരി: നാരായണി. Summary: Kizhakke Puthiyottil Janu Passed away at Maniyur