Tag: Maniyur

Total 54 Posts

മണിയൂർ നവോദയ സ്കൂളിന് സമീപം കളരിമലയിൽ തീപ്പിടുത്തം; മരങ്ങൾ കത്തിനശിച്ചു

മണിയൂർ: മണിയൂർ നവോദയ സ്കൂളിന് സമീപം കളരിമലയിൽ തീപിടുത്തമുണ്ടായി. മരങ്ങളും അടിക്കാടും കത്തിനശിച്ചു. സ്വകാര്യ വ്യക്തികളുടെ പറമ്പിലെ ചന്ദനമരം, കശുമാവുകൾ എന്നിവയ്ക്ക് തീപ്പിടുത്തത്തിൽ നാശനഷ്ടമുണ്ടായി. വടകര ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. സീനിയർ ഫയർ & റസ്ക്യൂ ഓഫീസർ ഒ.അനീഷിന്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ സന്തോഷ് കെ, റാഷിദ് എം.ടി, ഷിജു.ടി.പി, അമൽ രാജ്.ഒ.കെ, സുരേഷ് കുമാർ

മണിയൂർ പാലയാട്നട കുഞ്ഞിപ്പറമ്പത്ത് മീത്തൽ തെയ്യൻ അന്തരിച്ചു

മണിയൂർ: പാലയാട്നട കുഞ്ഞിപ്പറമ്പത്ത് മീത്തൽ തെയ്യൻ അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസ്സായിരുന്നു. ഭാര്യ മാധവി. മക്കൾ: സുരേന്ദ്രൻ, സുധീർ, ഉഷ. മരുമക്കൾ: മിനി, വിജിഷ. Summary: Kunjhipparambath meethal Theyyan Passed away at Maniyur Palayadunada

വേനൽ മഴയും കാറ്റും; മണിയൂർ എളമ്പിലാട് വീടിന് മുകളിൽ തെങ്ങ് കടപുഴകി വീണു

മണിയൂർ: വേനൽ മഴയോടൊപ്പം ആഞ്ഞു വീശിയ ശക്തമായ കാറ്റിൽ വീടിന് മുകളിൽ തെങ്ങ് വീണു. മണിയൂർ എളമ്പിലാട് രാം നിവാസിൽ കെ.കെ. ബാലൻ്റെ വീടിനു മുകളിൽ തെങ് വീണത്. ഇന്നലെ വൈകിട്ട് ഉണ്ടായ ശക്തമായ മഴയിലും കാറ്റിലുമാണ് തെങ്ങ് നിലം പൊത്തിയത്. വീഴ്ചയുടെ ആഘാതത്തിൽ ചുവരുകൾക്ക് വിളളൽ വീണു. Summary: Summer rain and wind;

മന്തരത്തൂർ പിലാത്തോട്ടത്തിൽ പത്മിനി അമ്മ അന്തരിച്ചു

മണിയൂർ: മന്തരത്തൂർപിലാത്തോട്ടത്തിൽ പത്മിനി അമ്മ അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. ഭർത്താവ്: ബാലൻ നായർ (റിട്ടയേഡ് ഫീൽഡ് ഓഫീസർ, മൃഗ സംരക്ഷണ വകുപ്പ്). മക്കൾ: ബൈജുനാഥ് (പോസ്റ്റ് മാസ്റ്റർ ചെരണ്ടത്തൂർ), ബിപിൻ ദാസ് (ഫ്രണ്ട്സ് ഡ്രൈവിങ്ങ് സ്കൂൾ), ദീപ (ഉള്ളിയേരി). മരുമക്കൾ: വിനോദ് (ഉള്ളിയേരി), ബീന (അയനിക്കാട്), ദൃശ്യ (കടിയങ്ങാട്). സഹോദരങ്ങൾ: ലക്ഷ്മിക്കുട്ടിയമ്മ, ഗംഗാധരൻ നായർ, ഭാർഗവി,

വിനോദ സഞ്ചാരികൾക്കായി ഒരുങ്ങുന്നു; ചെരണ്ടത്തൂർ ചിറ ഫാം ടൂറിസം പദ്ധതിയുടെ പ്രവൃത്തികൾ ആരംഭിച്ചു

മണിയൂർ: കോഴിക്കോട് ജില്ലയിലെ നെല്ലറയായ ചരണ്ടത്തൂർ ചിറയിൽ മണിയൂർ ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന ചെരണ്ടത്തൂർ ഫാം ടൂറിസം പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം കുറ്റ്യാടി എം.എൽ.എ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ നിർവ്വഹിച്ചു. മണിയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ അഷറഫ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വെച്ച് പദ്ധതിക്ക് സൗജന്യമായി ഭൂമി വിട്ടു നൽകിയ കെ.സി. അബ്ദുൽ കരിം,

ഇനി സുഖയാത്ര; മണിയൂർ പാലയാട് രണ്ട് റോഡുകളുടെ ഉദ്ഘാടനം, ആഘോഷമാക്കി നാട്

മണിയൂർ: മണിയൂർ പഞ്ചായത്തിലെ പാലയാട് 18ാം വാർഡിലെ പൂർത്തീകരിച്ച വിവിധ റോഡ് റോഡുകളുടെ ഉദ്ഘാടനം നടന്നു. മൃഗാശുപത്രി – വലിയപറമ്പത്ത് മുക്ക് റോഡ് ഒന്നാം ഘട്ടം പൂർത്തീകരിച്ചതിൻ്റെയും, മൃഗാശുപത്രി – തെയ്യുള്ളതിൽ ക്ഷേത്രം റോഡ് മൂന്നാം ഘട്ടം പൂർതിയായതിൻ്റെയും ഉദ്ഘാടനമാണ് നടന്നത്. പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ. അഷറഫ് ഉദ്ഘാടനം നിർവ്വഹിച്ചു. മൃഗാശുപത്രി – വലിയപറമ്പത്ത് മുക്ക്

ലഹരിക്കെതിരെ പ്രചാരണവുമായി മന്തരത്തൂരിൽ ഡി.വൈ.എഫ്.ഐ യുടെ വീട്ടുമുറ്റ സദസ്സ്

മണിയൂർ: മയക്ക്മരുന്ന് ലഹരി ഉപയോഗത്തിനെതിരെ ഡിവൈഎഫ്ഐ എടത്തുംകര യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച വീട്ടുമുറ്റ സദസ്സ് സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ മന്തരത്തൂർ മേഖലാ സെക്രട്ടറി വൈശാഖ് ബി.എസ് ഉദ്ഘാടനം ചെയ്തു. വടകര അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സി കെ.ജയപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. ലഹരിക്കെതിരായ പ്രവർത്തനങ്ങൾ വീടുകളിൽ നിന്നും തുടക്കേണ്ടതുണ്ട്. കുട്ടികളെ ലഹരിയുടെ നീരാളിപ്പിടുത്തത്തിൽ നിന്നും മോചിപ്പിക്കാൻ സമുഹത്തിൻ്റെ വലിയ

‘കുടുംബ ബന്ധങ്ങളിലെ പിഴവുകളും കുട്ടികളെ ലഹരിക്ക് അടിമയാക്കാൻ കാരണമാകുന്നു’; ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ച് മണിയൂർ കാരുണ്യം പാലിയേറ്റിവ്

മണിയൂർ: മണിയൂർ കാരുണ്യം പെയിൻ & പാലിയേറ്റിവിൻ്റെ നേതൃത്വത്തിൻ ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. എക്‌സൈസ് ഇൻസ്പെക്ടർ പി.എം.ശൈലേഷ് ഉൽഘാടനം ചെയ്തു. കുടുംബ ബന്ധങ്ങളിൾ വരുന്ന പിഴവുകളും വീഴ്ചകളും കുട്ടികളെ ലഹരിക്കടിമയാക്കുന്നതിന് ഒരു കാരണമാകുന്നുണ്ടെന്ന് ശൈലേഷ് പറഞ്ഞു. വെറും ഒരു കൗതുകത്തിന് വേണ്ടി രാസലഹരി ഉപയോഗിക്കുന്നവർ ഇന്നതിന് അടിമകളാവുന്ന സാഹചര്യ മാണുള്ളതെന്നും ലഹരിക്കെതിരെ പൊതു സമൂഹം

മികച്ച പഞ്ചായത്തിന് ആദരം; സ്വരാജ് ട്രോഫി നേടിയ മണിയൂർ പഞ്ചായത്തിന് തോടന്നൂർ ബ്ലോക്കിൻ്റെ അനുമോദനം

ആയഞ്ചേരി: 2023-24 വർഷത്തെ കോഴിക്കോട് ജില്ലയിലെ മികച്ച ഗ്രാമ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി കരസ്ഥമാക്കിയ മണിയൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കും ജീവനക്കാർക്കും തോടന്നൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ അനുമോദനം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലീന പി.എം ഉദ്ഘാടനം ചെയ്തു. മണിയൂർ പഞ്ചായത്തിനുള്ള ഉപഹാരം മണിയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.അഷ്റഫും ജനപ്രതിനിധികളും ജീവനക്കാരും ചേർന്ന് ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത്

എം.ഡി.എം.എ മയക്കുമരുന്നുമായി മണിയൂർ സ്വദേശിയായ യുവാവ് എക്സൈസ് പിടിയിൽ

വടകര: എം.ഡി.എം.എ മയക്കുമരുന്നുമായി മണിയൂർ സ്വദേശിയായ യുവാവ് എക്സൈസ് പിടിയിലായി. മണിയൂർ ചങ്ങാരോത്‌ കടവത്തു നിവാസിൽ മുഹമ്മദ് ഷഫാദ് (36) ആണ് പിടിയിലായത്. ദിവസങ്ങളായി ഇയാൾ എക്സൈസ് നിരീക്ഷണത്തിലായിരുന്നു. കോളേജ് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചാണ് ഇയാൾ മയക്കുമരുന്ന് വിൽപ്പന നടത്തുന്നതെന്ന് എക്സൈസ് പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് വടകര എക്സൈസ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഹിറോഷ്.വി.ആർ ൻ്റെ നേതൃത്വത്തിൽ

error: Content is protected !!