Tag: Maniyoor
മണിയൂർ കുറുന്തോടിയിൽ തൊഴിലുറപ്പ് തൊഴിലാളിക്കു നേരെ കാട്ടുപന്നിയുടെ ആക്രമണം
മണിയൂർ: മണിയൂർ കുറുന്തോടിയിൽ തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ടിരുന്ന സ്ത്രീകളുടെ നേർക്ക് കാട്ടുപന്നിയുടെ ആക്രമണം. കുറുന്തോടി പുതിയ പറമ്പത്ത് മീത്തലിൽ വെച്ചാണ് കാട്ടുപന്നി ആക്രമിച്ചത്. കിഴക്കേടത്ത് താഴെ ദിനേശൻ്റെ ഭാര്യ ശബ്നയ്ക്കാണ് പന്നിയുടെ കുത്തേറ്റത്. പരിക്കേറ്റ ശബ്നയെ നാട്ടുകാർ ചേർന്ന് വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് കാട്ടുപന്നിയുടെ ശല്യം കൂടുതലാണെന്ന് നാട്ടുകാർ പറയുന്നു. പന്നികൾ കൃഷിയിടങ്ങൾ
മണിയൂർ മുടപ്പിലാവിൽ മീത്തലെ കുറുങ്ങോട്ട് നാരായണൻ അന്തരിച്ചു
മണിയൂർ: മുടപ്പിലാവിൽ റിട്ടയേഡ് കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മീത്തലെ കുറുങ്ങോട്ട് നാരായണൻ അന്തരിച്ചു. 75 വയസ്സായിരുന്നു. ഭാര്യ ശാന്ത. മക്കൾ ലിനി, സിനി, മിനി. മരുമക്കൾ: കുമാരൻ തോടന്നൂർ, പ്രദീപൻ ആര്യണ്ണൂർ, രതീശൻ മണിയൂർ. സഹോദരങ്ങൾ: നാണു കുട്ടോത്ത്, ബാബു പണിക്കോട്ടി, ബാലകൃഷ്ണൻ പണിക്കോട്ടി, അശോകൻ പണിക്കോട്ടി, കാർത്ത്യായനി ചെരണ്ടത്തൂർ.
അപ്രതീക്ഷിത വിയോഗത്തിൻ്റെ ഞെട്ടലിൽ നാട്; ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച മണിയൂർ സ്വദേശി സിവിൽ പൊലീസ് ഓഫീസർ ജിനേഷിന്റെ മൃതദേഹം ഇന്ന് സംസ്‌ക്കരിക്കും
മേപ്പയ്യൂര്‍: ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച മേപ്പയ്യൂര്‍ പൊലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ തലക്കേപൊയില്‍ ജിനേഷിന്റെ (42) മൃതദേഹം ഇന്ന് സംസ്‌ക്കരിക്കും. ഇന്ന് രാവിലെ 9 മണിയോടെ മണിയൂരിലെ വീട്ടുവളപ്പിലാണ് സംസ്‌ക്കരിക്കുക. ജിനീഷിന്റെ അപ്രതീക്ഷിത മരണത്തില്‍ ഞെട്ടിയിരിക്കുകയാണ് സഹപ്രവര്‍ത്തകരും നാട്ടുകാരും. ഇന്നലെ വൈകുന്നേരമാണ് വീട്ടില്‍ നിന്നും ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടത്. ഉടനെ തന്നെ നന്തിയിലെ സ്വകാര്യ
മണിയൂർ റോഡിൽ കണ്ടെയിനർ ലോറി ഇടിച്ച് തെങ്ങുവീണു; മൂരാട് പാലത്തിനു പകരം വടകര ഭാഗത്തേക്ക് പോവാനുള്ള ബദൽ പാതയിൽ ഗതാഗത സ്തംഭനം
മണിയൂർ: ഗതാഗത നിയന്ത്രണങ്ങളെ തുടർന്ന് വടകര ഭാഗത്തേക്ക് പോവാനുള്ള ബദൽ പാതയിൽ കണ്ടെയിനർ ലോറി തെങ്ങിലിടിച്ച് തെങ്ങ് മുറിഞ്ഞു വീണ് ഗതാഗതം സ്തംഭിച്ചു. തെങ്ങ് വീണ് വൈദ്യുതി പോസ്റ്റ് റോഡിന് കുറുകെ പൊട്ടിവീണു. വൈദ്യുതി ബന്ധം നിലച്ചു. വൻ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. വടകര ഭാഗത്തേക്ക് പോവുകയായിരുന്ന കണ്ടെയിനർ
മണിയൂരില്‍ ഭീതി പരത്തി കടിയന്‍ കുറുക്കന്‍; വീടിന് ഉള്ളിൽ കയറി കടിച്ചു, മൂന്ന് പേര്‍ക്ക് പരിക്ക്
മണിയൂർ: മണിയൂർ പഞ്ചായത്തിലെ പിലാത്തോട്ടത്തിൽ വീണ്ടും കുറുക്കന്റെ വിളയാട്ടം. ഇന്നലെ 3 പേർക്ക് കുറുക്കന്റെ ആക്രമണത്തിൽ പരുക്കേറ്റു. ഇതോടെ 2 ദിവസങ്ങളിലായി 6 പേർക്കു കടിയേറ്റു. പരുക്കേറ്റവർ ഗവ.ജില്ല ആശുപത്രിയിൽ ചികിത്സ തേടി. 3 കുറുക്കന്മാരിൽ ഒന്ന് അലഞ്ഞു നടക്കുന്നതു പ്രദേശവാസികളിൽ ഭീതിക്കു കാരണമാണ്. മാങ്ങംമൂഴിക്കു സമീപം മൂഴിക്കൽ മീത്തൽ കല്യാണി (65), ചെറുമകൻ അഭിഷേക്