Tag: Mahi

Total 7 Posts

ഏഴിമല നാവിക അക്കാദമിയിൽ പരിശീലനത്തിനിടെ മാഹി സ്വദേശിയായ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

മാഹി: പരിശീലനത്തിനിടെ ഏഴിമല നാവിക അക്കാദമി അസിസ്റ്റന്റ് കമാൻഡന്റ് ട്രെയിനി കുഴഞ്ഞുവീണു മരിച്ചു. മാഹി സ്വദേശി ചെമ്പ്ര പാറാൽ വള്ളിൽ ആർ രബിജിത്ത് (24)ആണ് മരിച്ചത്. രതികകുമാറിൻ്റെയും (പാറാൽ ജിത്തുസ് വെജിറ്റബിൾസ്) പയ്യോളി അയനിക്കാട് സ്വദേശി ബീനയുടെയും മകനാണ്. അക്കാദമിയിലെ പതിവു പരിശീലനത്തിനിടെയാ ണ് കുഴഞ്ഞു വീണത്. ഉടൻ നാവിക ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കോസ്റ്റ്

മാഹി മഞ്ചക്കൽ സ്വദേശി യു.എ.ഇയിലെ ഫുജൈറയിൽ അന്തരിച്ചു

മാഹി: മാഹി സ്വദേശി ഗൾഫിൽ അന്തരിച്ചു. മാഹി മഞ്ചക്കലിൽ ഫ്രാങ്ക്‌ളിയിലെ പോത്തിലോട്ട് ആശാരിന്റവിട അൻസാരിയാണ് (56) ഫുജൈറയിൽ വെച്ച് അന്തരിച്ചത്. പരേതനായ ബരയിൽ പുറകണ്ടി അലിയുടെയും പോത്തിലോട്ട് ആശാരിന്റവിട റാബിയയുടെയും മകനാണ്. ഭാര്യ ജാസ്മിൻ അൻസാരി എം.കെ. മക്കൾ: ജെസമറിയം, ഇഹാബ്, ഇസ്സറാബിയ. മരുമകൻ: സയാൻ മജീദ്. സഹോദരിമാർ: മിസിരിയ, കുലുസു, ഫാത്തിമ, റാഷി, റെഷി,

മാഹിയിൽ മകളുടെ വിവാഹ ദിവസം പിതാവ് കുഴഞ്ഞുവീണ് മരിച്ചു

മാഹി: മകളുടെ വിവാഹ ദിവസം പിതാവ് കുഴഞ്ഞുവീണ് മരിച്ചു. മാഹി കുഞ്ഞിപ്പള്ളി വി.കെ ഹൗസില്‍ നീലോത്ത് ഫസല്‍ (57) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11 മണിക്കായിരുന്നു മകള്‍ നെസ് ഫസലിൻ്റെയും, കണ്ണൂർ സ്വദേശി മുബഷിർ ബഷീറിൻ്റെയും വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. അതിനിടെ വീട്ടിലെത്തിയ വരനെയും ബന്ധുക്കളെയും സ്വീകരിക്കുന്നതിനിടയില്‍ ഫസല്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ മാഹി ആശുപത്രിയില്‍

മാഹി റെയിൽവേ സ്റ്റേഷന് സമീപം യുവാവ് ട്രെയിൻ തട്ടി മരിച്ചു

മാഹി: മാഹി റെയിൽവേ സ്റ്റേഷന് സമീപം യുവാവ് ട്രെയിൻ തട്ടിമരിച്ചു. മാഹി ഗവൺമെണ്ട് ആശുപത്രിക്ക് സമീപം ശ്രീനാഥം വീട്ടിൽ വിഷ്ണു (അപ്പു) ആണ് മരിച്ചത്. മുപ്പത് വയസ്സായിരുന്നു. പരേതനായ ശ്രീനാഥിൻ്റെയും.സിന്ധുവിന്റേയും മകനാണ്. സഹോദരങ്ങൾ: ജുബിൻ ശ്രീനാഥ്, ഐശ്വര്യ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പൂഴിത്തല സമുദായ ശ്മശാനത്തിൽ നടക്കും. Summary: A young man

മാഹി തലശ്ശേരി ബൈപാസിൽ വീണ്ടും അപകടം; നിയന്ത്രണംവിട്ട കാർ മറ്റൊരു കാറിലിടിച്ച് തലകീഴായി മറിഞ്ഞു

ന്യൂമാഹി: തലശ്ശേരി മാഹി ബൈപാസിൽ വാഹനാപകടം തുടർക്കഥയാകുന്നു. നിയന്ത്രണംവിട്ട കാർ മറ്റൊരു കാറിലിടിച്ച് മറിഞ്ഞു കാർ യാത്രക്കാരന് പരിക്ക്. ബൈപാസ് റോഡിലൂടെ അമിത വേഗതയിലെത്തിയ കാർ മറ്റൊരു കാറിലിടിച്ച് തലകീഴായി മറിയുകയായിരുന്നു.കോടിയേരി പപ്പൻപീടിക ഭാഗത്താണ് അപകടം നടന്നത്. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഫോക്സ് വാഗൻ പോളോ കാറാണ് അപകടമുണ്ടാക്കിയത്.അമിത വേഗതയിൽ എത്തിയ പോളോ കാർ ഒരേദിശയിൽ

ന്യൂമാഹിയില്‍ ഒരു വീട്ടില്‍ ഒരാഴ്ചയിക്കിടെ മൂന്ന് കോവിഡ് മരണം

ന്യൂമാഹി: കോവിഡ് ബാധിച്ച് ന്യൂമാഹിയില്‍ ഒരു വീട്ടില്‍ ഒരാഴ്ചക്കിടെ മൂന്ന് പേര്‍ മരിച്ചു. പുതിയകമ്മ വീട്ടില്‍ റാബിയാസിലാണ് രണ്ട് സഹോദരിമാരും ഒരു സഹോദരീ ഭര്‍ത്താവും മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന പി.കെ.വി. ആരിഫ (52) വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. ആരിഫയുടെ മൂത്ത സഹോദരി പി.കെ.വി. ഫൗസിയയുടെ ഭര്‍ത്താവായ അറുപത്തിയഞ്ചുകാരന്‍ ബഷീറും വ്യാഴാഴ്ച രാവിലെ കോഴിക്കോട്

അഴിയൂരില്‍ ബോംബുകള്‍ കണ്ടെത്തി; നാട്ടുകാര്‍ പരിഭ്രാന്തിയില്‍

അഴിയൂര്‍: മാഹി റെയില്‍വേ സ്റ്റേഷന് സമീപം ആറ് ബോംബുകള്‍ കണ്ടെത്തി. പുളിയേരിനട ഭാഗം ഒതയോത്ത് പരവന്റവിട ഒഴിഞ്ഞ പറമ്പിലാണ് ഒരു സ്റ്റീല്‍ ബോംബും അഞ്ച് നാടന്‍ ബോംബുകളും കണ്ടെത്തിയത്. സംഭവം അറിഞ്ഞതോടെ പരിസരവാസികളില്‍ പരിഭ്രാന്തിയിലാണ്. സമീപവാസിയായ സ്ത്രീ പറമ്പിലെ നാഗത്തറയില്‍ വിളക്ക് കത്തിക്കാന്‍ വന്നപ്പോഴാണ് ബോംബ് കണ്ടത്. ചോമ്പാല്‍ പോലീസും ബോംബ് സ്‌ക്വാഡും നിര്‍വീര്യമാക്കാനായി ഇവ

error: Content is protected !!