Tag: M V Jayarajan
കോവിഡ് തോറ്റു: എം വി ജയരാജന് രോഗമുക്തനായി, ഇന്ന് ആശുപത്രി വിടും
പരിയാരം: കോവിഡ് ന്യുമോണിയ കാരണം അതീവ ഗുരുതരാവസ്ഥയില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മുന്‍ എംഎല്‍എയും സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ എം വി ജയരാജന് രോഗമുക്തനായി. ഇന്ന് ആശുപത്രി വിടും. ജനുവരി ഇരുപതിനാണ് ജയരാജനെ കോവിഡ് ന്യുമോണിയയെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എം വി ജയരാജന്
എം വി ജയരാജന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായി
കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും മുഖ്യമന്ത്രിയുടെ മുന്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായ എംവി.ജയരാജന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റിവ് ആയി. കഴിഞ്ഞ 13 ദിവസമായി പരിയാരം മെഡിക്കല്‍ കോളെജില്‍ ചികില്‍സയിലായിരുന്നു. എങ്കിലും അനുബന്ധ രോഗങ്ങള്‍ മാറുന്നതുവരെ അദ്ദേഹം ആശുപത്രിയില്‍ തുടരും. ജനുവരി 18-നാണ് ജയരാജനെ കൊവിഡ് ബാധിച്ച് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യൂമോണയ കൂടി ബാധിച്ചതിനാല്‍
എം വി ജയരാജൻ്റെ ആരോഗ്യനിലയിൽ കൂടുതൽ പുരോഗതി
കണ്ണൂര്‍: കൊവിഡ് ന്യൂമോണിയയെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതി. ഇതോടെ ഈ സാഹചര്യം നിലനില്‍ക്കുകയാണെങ്കില്‍ വെള്ളിയാഴ്ച്ച വൈകുന്നേരം തിരുവനന്തപുരത്തു നിന്നുമെത്തിയ കൊവിഡ് ക്രിറ്റിക്കല്‍ കെയര്‍ വിദഗ്ധര്‍ മടങ്ങിയേക്കും. കൊവിഡും ന്യുമോണിയയും ഒരേ പോലെ ബാധിച്ച് സങ്കീര്‍ണമായ ആരോഗ്യസ്ഥിതിയിലായിരുന്നു ജയരാജന്. പരിയാരത്തെ കണ്ണൂര്‍ ഗവ.
എം വി ജയരാജന്റെ ആരോഗ്യ നിലയിൽ ആശാവഹമായ പുരോഗതി
പരിയാരം: കോവിഡിനൊപ്പം ന്യൂമോണിയയും ബാധിച്ച് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രി ഐ സി യുവില്‍ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ആരോഗ്യനിലയിൽ ആശാവഹമായ പുരോഗതി. കോവിഡ് ന്യൂമോണിയ ആയതിനാൽ കടുത്ത ജാഗ്രത തുടരുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു. പ്രമേഹവും ഉയർന്ന രക്തസമ്മർദവും മരുന്നിലൂടെ നിലവിൽ നിയന്ത്രണ വിധേയമായിട്ടുണ്ട്. രക്തത്തിൽ