Tag: landslide
വിലങ്ങാട് ഉരുൾപൊട്ടൽ: 158 കോടി രൂപയുടെ പൊതുമുതല്‍ നഷ്ടം, പുനരധിവാസം എത്രയും പെട്ടെന്ന് ഉറപ്പാക്കാൻ നടപടികൾ കൈക്കൊള്ളുമെന്ന് റവന്യു മന്ത്രി
വടകര: വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടമായവർക്കും ഉരുൾപൊട്ടൽ ഭീഷണി മൂലം മാറേണ്ടി വന്നവർക്കും സുരക്ഷിതമായ സ്ഥലത്ത് ഉചിതമായ പുനരധിവാസം എത്രയും പെട്ടെന്ന് ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് റവന്യു മന്ത്രി കെ രാജൻ. ഇ.കെ വിജയൻ എംഎൽഎയുടെ സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി. ദുരന്തബാധിതരുടെ കാര്‍ഷിക, ഗാര്‍ഹിക, വിദ്യാഭ്യാസ, വ്യക്തിഗത വായ്പകള്‍ എന്നിവരുടെ കാര്യത്തില്‍
വടകര കണ്ണൂക്കര ദേശീയപാതയിൽ മണ്ണിടിച്ചിൽ; ഗതാഗതം തടസപ്പെട്ടു
ഒഞ്ചിയം: വടകര – തലശ്ശേരി ദേശീയപാത കണ്ണൂക്കരയിൽ മണ്ണിടിച്ചിൽ. ദേശീയപാത നിർമ്മാണത്തിൻ്റ ഭാഗമായി മണ്ണെടുത്ത് കോൺക്രീറ്റ് ചെയ്ത ഭാഗമാണ് ഇടിഞ്ഞ് താഴ്ന്നത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. വാഹനങ്ങൾ കടന്ന് പോയി കൊണ്ടിരിക്കുമ്പോഴാണ് ദേശിയപാതയിൽ മണ്ണിടിച്ചിലുണ്ടായത്. തലനാരിഴക്കാണ് റോഡിലൂടെ കടന്നുപോയ വാഹനങ്ങൾ അപകടത്തിൽപെടാതെ രക്ഷപെട്ടത്. ഇതേ തുടർന്ന് ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. കിലോ മീറ്ററുകൾ ദൂരത്തിൽ
മണ്ണിനൊപ്പം ഇലട്രിക് പോസ്റ്റും റോഡിലേക്ക്; മൂരാട് പാലത്തിന് സമീപം വ്യാപക മണ്ണിടിച്ചിൽ
വടകര: ദേശീയപാതയിൽ മൂരാട് പാലത്തിന് സമീപം വ്യാപക മണ്ണിടിച്ചിൽ. ഇലക്ട്രിക് പോസ്റ്റുകൾ ഉൾപ്പെടെ നിലം പൊത്തി. നേരത്തെ ബ്രദേഴ്സ് ബസ് സ്റ്റോപ് നിലനിന്നിരുന്ന സ്ഥലത്ത് പെട്രോൾ പമ്പിന് സമീപത്തായാണ് സംഭവം. കഴിഞ്ഞ ദിവസങ്ങളിൽ പെയത് കനത്ത മഴയെ തുടർന്ന് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. സമീപത്തെ ഇലക്ട്രിക്ക് പോസ്റ്റും മണ്ണിനൊപ്പം താഴേക്ക് വീണു. ദേശീയപാതയിലേക്കാണ് മണ്ണും ഇലക്ട്രിക് പോസ്റ്റും
കോഴിക്കോട് ഇന്ന് യെല്ലോ അലർട്ട്; മലയോര മേഖലയിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യത, ജനങ്ങൾ ജാഗ്രത പാലിക്കാൻ നിർദേശം
കോഴിക്കോട്: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഓഗസ്റ്റ് 11 വരെ കേരളത്തിൽ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കോഴിക്കോട് ഉൾപ്പെടെ ഇന്ന് ആറു ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം വയനാട്, കണ്ണൂ,ർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ