Tag: kuttyadi bypass
കുറ്റ്യാടി ബൈപ്പാസ്; കിഫ്ബി വിദഗ്ധസംഘമെത്തി, ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രവർത്തി പൂർത്തികരിക്കാൻ ലക്ഷ്യം
കുറ്റ്യാടി: കുറ്റ്യാടി ബൈപ്പാസിൽ കിഫ്ബി വിദഗ്ധസംഘം പരിശോധന നടത്തി. ബൈപ്പാസ് പ്രവൃത്തിക്ക് ആവശ്യമായ സൈറ്റ് ഓഫീസും ലാബുമടക്കമുള്ള സംവിധാനങ്ങൾ ക്രമീകരിച്ചുകഴിഞ്ഞു. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ പ്രവർത്തി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. കിഫ്‌ബി വിദഗ്ധസംഘം ഈ സംവിധാനങ്ങൾ വിലയിരുത്തി. കൂടാതെ സൈറ്റ് സന്ദർശനവും നടത്തി. ഭൂമി ഏറ്റെടുക്കൽ നടപടികളുടെ ഭാഗമായുള്ള 11(1) നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചുകഴിഞ്ഞു. അടുത്ത ആഴ്ചതന്നെ 19(1)
കുറ്റ്യാടി ബൈപാസ്; ഭൂമി ഏറ്റെടുക്കാൻ കിഫ്ബി 13.15 കോടി കൈമാറി, ഭൂവുടമകളെ ഉടൻ വിളിച്ച്ചേർക്കും
കുറ്റ്യാടി: കുറ്റ്യാടി ബൈപാസ് യാഥാർത്ഥ്യമാക്കുന്നതിനായി ഭൂമി ഏറ്റെടുക്കാൻ കിഫ്ബി 13.15 കോടി കൈമാറി. തുക കൈമാറ്റത്തിന് ധനവകുപ്പിൽ നിന്നുള്ള വെയ്‌സ് ആൻഡ് മീൻസ് ക്ലിയറൻസും ലഭിച്ചതായി കെ.പി.കുഞ്ഞമ്മദ്കുട്ടി എംഎൽഎ അറിയിച്ചു. ബൈപാസ് റോഡിന്റെ 19 (1) നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കുന്നതിന്റെ ഭാഗമായുള്ള കണ്ടിജന്റ്സ് ഇനത്തിലുള്ള തുകയായ 13.60 ലക്ഷവും ഇതോടൊപ്പം കൈമാറി. ഉടൻ തന്നെ ഭൂവുടമകളെ വിളിച്ചുചേർത്ത്
കുറ്റ്യാടി ബൈപ്പാസ് നിർമാണ പ്രവൃത്തി ഉദ്ഘാടനം; ബഹിഷ്‌കരിക്കാനൊരുങ്ങി യുഡിഎഫ്
കുറ്റ്യാടി: കുറ്റ്യാടി ബൈപ്പാസ് നിർമാണ പ്രവൃത്തി ഉദ്ഘാടനം ബഹിഷ്‌കരിക്കാനൊരുങ്ങി യുഡിഎഫ് കുറ്റ്യാടി പഞ്ചായത്ത് കമ്മിറ്റി. ബൈപ്പാസ് നിർമ്മാണത്തിന്റെ സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെ അതിന്റെ നിയമ തടസ്സങ്ങൾ എല്ലാം ഒഴിവാക്കി ടെൻഡർ ചെയ്യുന്നതു വരെയുള്ള പ്രവൃത്തി പൂർത്തീകരിക്കാൻ നേതൃത്വം നൽകിയ മുൻ എംഎൽഎ പാറക്കൽ അബ്ദുല്ലയെ പരിപാടിയിൽ പങ്കെടുപ്പിക്കാൻ തയ്യാറാകാത്തതാണ് പരിപാടി ബഹിഷ്‌കരിക്കാൻ കാരണം. ഏറെ പ്രതിസന്ധികളിലൂടെയാണ്
രണ്ടര പതിറ്റാണ്ടിന്റെ കാത്തിരിപ്പ് അവസാനിക്കുന്നു; കുറ്റ്യാടി ബൈപ്പാസിന്റെ ശിലാസ്ഥാപനം 30ന്
കുറ്റ്യാടി: കുറ്റ്യാടി ബൈപാസിനായി രണ്ടര പതിറ്റാണ്ടിന്റെ കാത്തിരിപ്പ് അവസാനിക്കുന്നു. അഞ്ച് റോഡുകൾ ഒറ്റ കവലയിൽ ചേരുന്ന ടൗണിൽ കാലങ്ങളായി തുടരുന്ന രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ കോഴിക്കോട്-നാദാപുരം റോഡുകളെ ബന്ധിപ്പിച്ച് കിഫ്ബി ഫണ്ടിൽ 39.42 കോടി രൂപ ചെലവിലാണ് ബൈപാസ് പണിയുന്നത്. ഇതിൽ 13 കോടി സ്ഥലമെടുപ്പിനും ബാക്കി നിർമാണത്തിനുമാണ്. നഷ്ടപരിഹാരത്തുക ലഭിക്കും മുമ്പെ സ്ഥലം വിട്ടുനൽകാൻ
വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമം; കുറ്റ്യാടി ബൈപ്പാസ് യാഥാർത്ഥ്യമാകുന്നു, ടെൻഡർ നടപടികൾ പൂർത്തീകരിച്ചു
കുറ്റ്യാടി: കുറ്റ്യാടി ടൗണിലെ ഗതാഗതക്കുരുക്ക് കാരണം പ്രയാസപ്പെടുന്ന അവസ്ഥയ്ക്ക് പരിഹാരമാവുന്നു. 20 വർഷത്തിലധികമായി കാത്തിരിക്കുന്ന കുറ്റ്യാടി ബൈപ്പാസിന്റെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചു. പദ്ധതി തുക 36.96 കോടി രൂപയിൽ നിന്നും 39.42 കോടി രൂപയായി ഭേദഗതി അംഗീകരിച്ച് കിഫ്ബിയുടെ അനുമതിപത്രവും ലഭിച്ചു. 2024 ഡിസംബർ മാസത്തോടെ ഭൂവുടമകൾക്ക് പൂർണമായി നഷ്ടപരിഹാരം നൽകാനുള്ള നടപടിക്രമങ്ങൾ ദ്രുതഗതിയിൽ നടക്കുകയാണ്.