Tag: Kuttiady
വാഹനങ്ങളില്‍ കുറ്റ്യാടിയില്‍ നിന്നും തൊട്ടില്‍പ്പാലത്തേക്ക് പോകുന്നവര്‍ ജാഗ്രതൈ! റോഡില്‍ ഡ്രൈനേജ് നിര്‍മ്മാണത്തിന്റെ ഭാഗമായെടുത്ത കുഴികളുണ്ട്: ശ്രദ്ധിച്ചില്ലെങ്കില്‍ വലിയ അപകടമുണ്ടാകും
കുറ്റ്യാടി: മഴ കനത്തത്തോടെ കുറ്റ്യാടിയില്‍ റോഡും സമീപത്തെ കടകളും വെള്ളത്തിലായി. ഇന്ന് ഉച്ച മുതല്‍ മേഖലയില്‍ കനത്ത മഴയാണ്. തൊട്ടില്‍പ്പാലം റോഡില്‍ ഡ്രൈനേജ് പണി നടന്നുകൊണ്ടിരിക്കുന്നതിനാല്‍ റോഡില്‍ വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയാണ്. റോഡിലെ കുഴികളും മറ്റും കാണാന്‍ സാധിക്കില്ലെന്നതിനാല്‍ വാഹനങ്ങളിലും കാല്‍നടയായും യാത്ര ചെയ്യുന്നവര്‍ക്ക് അപകടങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് ഈ മേഖലയിലെ വ്യാപാരികള്‍ പേരാമ്പ്ര ന്യൂസ്
ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധന; കുറ്റ്യാടിയിൽ ഒരു സ്ഥാപനം അടപ്പിച്ചു (വീഡിയോ കാണാം)
കുറ്റ്യാടി: കുറ്റ്യാടിയിൽ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തി. പരിശോധനയിൽ വൃത്തിഹീനമായി പ്രവർത്തിക്കുന്നു എന്ന് കണ്ടെത്തിയ സോപാനം ഫുഡ് പ്രൊഡക്ട്സ് എന്ന സ്ഥാപനം അടപ്പിച്ചു. തിളപ്പിച്ച വെളിച്ചെണ്ണ, ശർക്കര, അരി, കടല പരിപ്പ് എന്നിവ ലോ ഗ്രേഡ് പ്ലാസ്റ്റിക് കവറിലാക്കി ലോ ഗ്രേഡ് പ്ലാസ്റ്റിക് അച്ചുകളിലേക്ക് മാറ്റുന്നതാണ് അവിടെ കണ്ടതെന്ന് കോഴിക്കോട് ഭക്ഷ്യസുരക്ഷാ വിഭാഗം അസിസ്റ്റന്റ് കമ്മീഷണർ