Tag: Kuttiadi
മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് അനുശോചനം; കുറ്റ്യാടിയിൽ സർവ്വകക്ഷിയോഗം ചേർന്നു
കുറ്റ്യാടി: മുൻ പ്രധാന മന്ത്രി ഡോ: മൻമോഹൻ സിംഗിൻ്റെ വേർപാടിൽ കുറ്റ്യാടിയിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു. കെ.പി.കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുറ്റ്യാടി പഞ്ചായത്ത് പ്രസിഡണ്ട് ഒ.ടി.നഫീസ അധ്യക്ഷത വഹിച്ചു. ടി.അശോകൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. പി കെ.സുരേഷ് മാസ്റ്റർ സ്വാഗതം പറഞ്ഞു. ശ്രീജേഷ് ഊരത്ത്, സി.എൻ.ബാലകൃഷ്ണൻ, ടി.കെ.മോഹൻദാസ, വി.പി.മൊയ്തു, കെ.പി.അബ്ദുൾ മജീദ്, ടി.ചന്ദ്രമോഹനൻ,
കർണ്ണാടകയിലേക്കുള്ള ബദൽപാത അനിശ്ചിതത്വത്തിൽ; നിർദ്ദിഷ്ട പുറക്കാട്ടിരി- കുറ്റ്യാടി – മാനന്തവാടി- കുട്ട ഗ്രീൻഫീൽഡ് ഹൈവേ പദ്ധതി ഉപേക്ഷിച്ചതായി കേന്ദ്ര സർക്കാർ
കുറ്റ്യാടി: കോഴിക്കോടിനെ കർണാടകയുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കുന്ന നിർദിഷ്ട പുറക്കാട്ടിരി- കുറ്റ്യാടി- മാനന്തവാടി- കുട്ട ഗ്രീൻഫീല്‍ഡ് ഹൈവേ പദ്ധതി ഉപേക്ഷിച്ചതായി കേന്ദ്ര സർക്കാർ. പദ്ധതി സംബന്ധിച്ച് യാതൊരു നിർദേശവും കേന്ദ്ര സർക്കാറിന്റെ പരിഗണനയില്‍ ഇല്ലെന്ന് ഷാഫി പറമ്പിബില്‍ എം.പിയെ കേന്ദ്ര സർക്കാർ അറിയിച്ചു. വയനാട്ടിലേക്കുള്ള യാത്ര പ്രശ്നത്തിനും താമരശ്ശേരി ചുരത്തില്‍ ദിനംപ്രതി അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിനും ബദല്‍
കുറ്റ്യാടി ചെറിയ കുമ്പളത്ത് തെറ്റായ ദിശയില്‍ വന്ന് കാറില്‍ ഇടിച്ച് അപകടം
കുറ്റ്യാടി: ചെറിയ കുമ്പളത്ത് സ്വകാര്യ ബസ് ഇടിച്ച് കാര്‍ തകര്‍ന്നു. ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. കോഴിക്കോട് നിന്നും കുറ്റ്യാടി ഭാഗത്തേക്ക് വരികയായിരുന്ന ബ്രഹ്‌മാസ്ത്രം എന്ന ബസ് തെറ്റായ ദിശയിലേക്ക് വന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറില്‍ ഇടിക്കുകയായിരുന്നു. കുമ്പളം സ്റ്റാന്റില്‍ ആളെ ഇറക്കിയശേഷം ബസ് മുന്നോട്ടുനീങ്ങവേ അപ്രതീക്ഷിതമായി വലതുദിശയിലേക്ക് കയറ്റുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍
ദേശീയപാതാ നിർമ്മാണം വേഗത്തിലാക്കി ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണണം; കേന്ദ്ര ഗതാഗത മന്ത്രിക്ക് കത്തയച്ച് കെ.പി കുഞ്ഞമ്മദ് കുട്ടി എം.എൽ.എ
വടകര: ദേശീയപാത നിർമ്മാണം വേഗത്തിലാക്കണമെന്ന ആവശ്യമായി കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രിക്ക് കത്തയച്ച് കുറ്റ്യാടി എം.എൽ കെ.പി. കുഞ്ഞമ്മദ് കുട്ടി. കുറ്റ്യാടി നിയോജകമണ്ഡലത്തിലെ നിരവധി ആളുകൾ ദിവസേന ദേശീയപാതയെ ആശ്രയിക്കുന്നവരാണ്. നിരവധി പ്രയാസങ്ങൾ ഇതുമായി ബന്ധപ്പെട്ട് ജനങ്ങൾ അനുഭവിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നാഷണൽ ഹൈവേ പ്രവൃത്തിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രിക്കും
വില്ല്യാപ്പള്ളി – ആയഞ്ചേരി റോഡ് ഹൈട്ടെക്കാവും; 5.77 കോടി രൂപയുടെ നിർമ്മാണ പ്രവൃത്തി പൂർത്തീകരണത്തിലേക്ക്
വടകര: കുറ്റ്യാടി നിയോജക മണ്ഡലത്തിലെ പ്രധാന റോഡായ ആയഞ്ചേരി വില്ല്യാപ്പള്ളി റോഡിൻ്റെ നവീകരണ പ്രവൃത്തി പൂർത്തീ കരണത്തിലേക്ക് അടുക്കുന്നു. രണ്ട് പ്രധാന ടൗണുകളായ വില്യാപ്പള്ളിയും ആയഞ്ചേരിയും ബന്ധിപ്പിക്കുന്ന റോഡ് വില്ല്യാപ്പള്ളി, തിരുവള്ളൂർ, ആയഞ്ചേരി എന്നീ ഗ്രാമ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന പ്രധാന റോഡാണ്. വില്ല്യാപ്പള്ളിയിൽ നിന്നും ആരംഭിക്കുന്ന റോഡിൻ്റെ ആദ്യ റീച്ചിലെ 1.25 കോടി രൂപയുടെ ബിസി
കുറ്റ്യാടിയില്‍ കാട്ടുപന്നി കുറുകെച്ചാടി ബൈക്ക് യാത്രികന് പരിക്ക്
കുറ്റ്യാടി: കുറ്റ്യാടിയില്‍ കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രികന് പരിക്ക്. ചെറുകുന്ന് സ്വദേശി റബീഷിനാണ് പരിക്കേറ്റത്. കുറ്റ്യാടിയില്‍ നിന്നും ചെറുകുന്നിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. റബീഷിനെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. യാത്രയ്ക്കിടെ അപ്രതീക്ഷിതമായി പന്നി ബൈക്കിന് കുറുകേ ചാടുകയായിരുന്നു. തുടര്‍ന്ന് ബൈക്ക് നിയന്ത്രണംവിട്ട് വീഴുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. റബീഷിന്റെ കൈക്കും കാലിനുമാണ് പരിക്കേറ്റത്. Summary: Cyclist
കുറ്റ്യാടി വികസന പാതയിൽ; കുറ്റ്യാടി ബൈപ്പാസിൻ്റെ പ്രവൃത്തി ഉദ്ഘാടനം നിർവ്വഹിച്ച് മന്ത്രി പി.എ.മുഹമ്മദ് റിയാസ്
കുറ്റ്യാടി: കുറ്റ്യാടിയുടെ ഗതാഗത പ്രശ്നത്തിന് പരിഹാരമാകുന്ന കുറ്റ്യാടി ബൈപ്പാസ് പ്രവൃത്തി ഉദ്ഘാടനം ഉത്സവാന്തരീക്ഷത്തിൽ നടന്നു. പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ആണ് പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചത്. നാദാപുരം കുറ്റ്യാടി നിയോജക മണ്ഡലങ്ങളിൽ കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങാണ് സർക്കാർ നടത്തിവരുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കുറ്റ്യാടി ബൈപ്പാസ് പ്രവൃത്തിയുടെ ഉദ്ഘാടന സമ്മാനമായി കുറ്റ്യാടി
മുങ്ങിയെടുത്ത് ആശുപത്രിയിലേക്ക് ഓടിയെങ്കിലും രക്ഷിക്കാനായില്ല; നാട്ടിൽ കളിച്ചുനടന്ന രണ്ട് വിദ്യാർത്ഥികളുടെ അപ്രതീക്ഷിത മരണത്തിൻ്റെ ഞെട്ടലിൽ നാട്
ചങ്ങരോത്ത്: നാട്ടിൽ കളിച്ചു നടന്ന രണ്ട് വിദ്യർത്ഥികളുടെ അപ്രതീക്ഷിത മരണത്തിൻ്റെ ഞെട്ടലിലാണ് ഒരു നാട്. കുറ്റ്യാടിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചത് കുറ്റ്യാടി ഗവൺമെൻ്റ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥികള്‍. പാലേരി പാറക്കടവിലെ കുളമുള്ളകണ്ടി യൂസഫിന്റെ മകന്‍ മുഹമ്മദ് റിസ്വാന്‍ (14), പാറക്കടവിലെ കുളായിപ്പൊയില്‍ മജീദിന്റെ മകന്‍ മുഹമ്മദ് സിനാന്‍ (14) എന്നിവരെയാണ് മരണം തട്ടിയെടുത്തത്. ഫുട്ബോൾ
കുറ്റ്യാടിയിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു
കുറ്റ്യാടി: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. കുറ്റ്യാടി കടേക്കച്ചാൽ കുറ്റിപ്പുറത്തുകണ്ടി നുഹാ ഫാത്തിമ (14) യാണ് മരിച്ചത്. കുറ്റ്യാടി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. അസുഖം ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയി ലിരിക്കെയാണ് മരണം. പിതാവ്: റിയാസ് (കുവൈത്ത്). മാതാവ് നസ്രിയ ഒന്തത്ത്. സഹോദരങ്ങൾ: മുഹമ്മദ് അദിനാൻ (വടക്കുമ്പാട്
കുറ്റ്യാടിയിൽ തെരുവുനായ ആക്രമണം; വിദ്യാർത്ഥിയുൾപ്പെടെ ആറ്പേർക്ക് കടിയേറ്റു
കുറ്റ്യാടി: കുറ്റ്യാടിയിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ആക്രമണത്തില്‍ വിദ്യാർത്ഥി ഉള്‍പ്പെടെ ആറുപേർക്ക് പരിക്കേറ്റു. കുറ്റ്യാടി ഊരത്ത്, മാവുള്ള ചാല്‍, കുളങ്ങര താഴ ഭാഗങ്ങളിലാണ് തെരുവുനായ ആക്രമണം നടന്നത്. ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു സംഭവം. പരിക്കേറ്റവരില്‍ ചെറുവിലങ്ങില്‍ പപ്പൻ (65), ഭാര്യ ലീല (60) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും കല്ലാച്ചി ഇയ്യംങ്കോട്ട് കാപ്പാരോട്ടുമ്മല്‍ സിജിന (34),