Tag: Kuttiadi

Total 38 Posts

പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നു; വേളം മാമ്പ്ര മലയിലെ വൈദ്യുതി ക്ഷാമത്തിന് പരിഹാരമാകുന്നു

കുറ്റ്യാടി: കുറ്റ്യാടി നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിലുള്ള വൈദ്യുതി ക്ഷാമം സംബന്ധിച്ച പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു. വേളം ഗ്രാമ പഞ്ചായത്തിലെ വൈദ്യുതി പ്രതിസന്ധി രൂക്ഷമായ മാമ്പ്ര മലയിലെ വോൾടേജ് ക്ഷാമം പരിഹരിക്കുന്നതിന് 500എം 11കെ.വി ലൈൻ വലിച്ച്, ഒരു 100കെ.വി.എ ട്രാൻസ്‌ഫോർമർ സ്ഥാപിക്കുന്ന പ്രവൃത്തിയുടെ ടെൻഡർ പൂർത്തീകരിക്കുകയും, ട്രാൻസ്ഫോമർ സ്ഥാപിക്കുന്ന പ്രവർത്തി ആരംഭിച്ചിരിക്കുകയാണ്. ട്രാസ്ഫോർമർ സ്ഥാപിക്കുന്നതോടെ പ്രദേശത്തെ

കടലിൽ മാത്രം കാണുന്ന മത്സ്യം പുഴയിൽ; കുറ്റ്യാടി പുഴയിൽ നിന്നും സ്രാവിനെ പിടികൂടി

കുറ്റ്യാടി: കടലിൽ മാത്രം വസിക്കുന്ന സ്രാവിനെ കുറ്റ്യാടി പുഴയിൽനിന്ന് പിടികൂടി. കുറ്റ്യാടി പുഴയിൽ വേളം- ചങ്ങരോത്ത് പഞ്ചായത്തുകൾക്കിടയിൽ പെടുന്ന തെക്കേടത്ത് കടവിൽ നിന്നാണ് സ്രാവിനെ കിട്ടിയത്. ഊരത്തെ ഒ.ടി. കുഞ്ഞബ്ദുല്ല, പാലേരി ഷൈജു എന്നിവരിട്ട വലയിലാണ് അഞ്ച് കിലോ തൂക്കമുള്ള സ്രാവ് കുടുങ്ങിയത്. തിങ്കളാഴ്‌ച പുലർച്ച മൂന്നരക്കാണ് വലയിട്ടത്. വെളുപ്പിനാണ് സ്രാവ് കുടങ്ങിയതായി കണ്ടത്. രക്ഷപ്പൊടാനുള്ള

‘ആശാവർക്കർമാരോടുള്ള സർക്കാർ സമീപനം ക്രൂരം’; കുറ്റ്യാടിയിൽ കോൺഗ്രസ് മണ്ഡലം കൺവൻഷനിൽ അഡ്വ. കെ.പ്രവീൺ കുമാർ

കുറ്റ്യാടി: ഒരു മാസത്തോളമായിആനുകൂല്യത്തിനായി സെക്രട്ടറിയേറ്റിന് മുമ്പിൽ സമരം നടത്തുന്ന ആശാ വർക്കർമാരോടുള്ള സർക്കാർ സമീപനം ക്രൂരമാണെന്നും, ശക്തമായ സമരത്തിന് മുമ്പിൽ സർക്കാറിന് കീഴടങ്ങേണ്ടി വരുമെന്നും ഡി.സി.സി പ്രസിഡൻ്റ് അഡ്വ: കെ. പ്രവീൺ കുമാർ പറഞ്ഞു. കുറ്റ്യാടി നിയോജക മണ്ഡലം കോൺഗ്രസ് നേതൃതല കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നുഅദ്ദേഹം. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തോടുനുബന്ധിച്ച് എപ്രിൽ

കുറ്റ്യാടിയിൽ വീണ്ടും കഞ്ചാവ് വേട്ട; രണ്ട് കിലോയിലധികം കഞ്ചാവുമായി യുവാവ് പിടിയിൽ

കുറ്റ്യാടി: കുറ്റ്യാടിയിൽ വീണ്ടും കഞ്ചാവ് വേട്ട. കുറ്റ്യാടി ബസ്സ്റ്റൻ്റ് പരിസരത്ത് വെച്ച് കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. ജാർഖണ്ഡ് സ്വദേശി അൻസാരി ആണ് പിടിയിലായത്. ഇയാളിൽ നിന്നും 2.200 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ഇന്ന് വൈകീട്ട് 4.30 മണിക്കായിരുന്നു സംഭവം. ജാർഖണ്ഡിൽ നിന്നും ട്രെയിനിൽ കഞ്ചാവുമായി എത്തിയതായിരുന്നു പ്രതി. വടകരയിൽ ട്രെയിനിറങ്ങി ബസിൽ കുറ്റ്യാടിയിൽ ഇറങ്ങിയപ്പോഴാണ് ഡാൻസാഫ്

ടൂറിസം രംഗത്ത് കുതിച്ചു ചാട്ടത്തിനൊരുങ്ങി കുറ്റ്യാടി; കുറ്റ്യാടി പൈതൃകപാത ടൂറിസം പദ്ധതിക്ക് രണ്ടുകോടി രൂപ അനുവദിച്ചു

കുറ്റ്യാടി: കുറ്റ്യാടി പൈതൃക പാത ടൂറിസം പദ്ധതിക്ക് 2 കോടിരൂപ വകയിരുത്തുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. ബജറ്റിൻ മേലുള്ള പൊതു ചർച്ചയിൽ കുറ്റ്യാടി എം.എൽ.എ കെ.പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ ഉന്നയിച്ച ആവശ്യത്തിന് മറുപടിയായാണ് ധനമന്ത്രി അറിയിച്ചത്. പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുത്ത് 2 കോടി രൂപ അനുവദിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി വ്യക്തമാക്കി.

നരിപ്പറ്റയിൽ സ്നേഹവീടൊരുങ്ങുന്നു; ധനശേഖരണത്തിന് പാട്ടുവണ്ടിയുമായി ഡി.വൈ.എഫ്.ഐ

കുറ്റ്യാടി: വാഹനാപകടത്തിൽ മരണപ്പെട്ട നരിപ്പറ്റ ഇരട്ടേഞ്ചാൽ നിപുണിൻ്റെ കുടുംബത്തിനായി നിർമ്മിക്കുന്ന സ്നേഹ വീടിൻ്റെ ധനസമാഹരണത്തിനായി പാട്ടുവണ്ടി പ്രയാണമാരംഭിച്ചു. ഡി.വൈ.എഫ്.ഐ കുന്നുമ്മൽ ബ്ലോക്ക് കമ്മറ്റിയാണ് നിപുണിൻ്റെ കുടുംബത്തിന് സ്നേഹവീട് നിർമ്മിച്ചു നൽകുന്നത്. കക്കട്ടിൽ നടന്ന ചടങ്ങിൽ കെ.കെ.സുരേഷ് പാട്ടുവണ്ടി ഫ്ലാഗ് ഓഫ് ചെയ്തു. വി.കെ.മഹേഷ് അധ്യക്ഷത വഹിച്ചു. വി.ആർ.വിജിത്ത്, അരുൺ രാജ്, അർജുൻ, ഫിദൽ റോയ്സ് എന്നിവർ

കാവിലുംപാറയിൽ നാടൻ വാറ്റുകേന്ദ്രത്തിൽ എക്സൈസ് റെയ്ഡ്; 230 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു

കുറ്റ്യാടി: കുറ്റ്യാടി കാവിലുംപാറയിൽ നാടൻ വാറ്റ് കേന്ദ്രത്തിൽ എക്സൈസ് റെയ്ഡ് നടത്തി. കാവിലുംപാറയിലെ കരിങ്ങാട്ട് നിന്നും 230 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും എക്സൈസ് സംഘം പിടികൂടി. പ്രദേശത്തെ ആളൊഴിഞ്ഞ ഭാഗത്ത് തോട്ടിൽ നിന്നാണ് വാഷും വാറ്റുപകരണങ്ങളും പിടികൂടിയത്. വടകര എക്സൈസ് സർക്കിൾ ഓഫീസിലെ ഉദ്യോഗസ്ഥരായ പ്രമോദ് പുളിക്കൽ, ഉനൈസ്, സുരേഷ് കുമാർ, ഷിരാജ് എന്നിവരടങ്ങിയ

സംസ്ഥാന ബജറ്റ് 2025-26; കുറ്റ്യാടി നിയോജക മണ്ഡലത്തിൽ 12.75 കോടി രൂപയുടെ വികസന പദ്ധതികൾ

കുറ്റ്യാടി: ഇന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ കുറ്റ്യാടി നിയോജക മണ്ഡലത്തിന് അർഹമായ പരിഗണന ലഭിച്ചെന്ന് കെ.പി. കുഞ്ഞമ്മദ് മാസ്റ്റർ എം.എൽ.എ അറിയിച്ചു. കാർഷിക- ജലസേചന, ഗതാഗത മേഖലകളിലാണ് പ്രധാനമായും ഫണ്ട് വകയിരുത്തിയിട്ടുള്ളത്. കുറ്റ്യാടി ഗ്രാമ പഞ്ചായത്തിലെ കാർഷിക മേഖലയിൽ വലിയ പങ്കുവഹിക്കുന്നമാമ്പള്ളിതാഴെ തോട് സംരക്ഷണവും വി.സി.ബി പുനരുദ്ധാരണവും- (കുറ്റ്യാടി ഗ്രാമപഞ്ചായത്ത് )

കുറ്റ്യാടി ദേവർകോവിലിൽ എടച്ചേരി കുഞ്ഞബ്ദുല്ല മൗലവി അന്തരിച്ചു

കുറ്റ്യാടി: കുറ്റ്യാടി ദേവർകോവിൽഎടച്ചേരി കുഞ്ഞബ്ദുല്ല മൗലവി (86) അന്തരിച്ചു. ഭാര്യമാർ: കുഞ്ഞി ഫാത്തിമ ചേലക്കാട്, സുബൈദ പാറച്ചാലിൽ പാറക്കടവ്. മക്കൾ: ജൗഹർ (തണൽ കുറ്റ്യാടി), വി.എം. ലുഖ്മാൻ (പ്രസിഡൻ്റ്, ജമാഅത്തെ ഇസ്ലാമി കുറ്റ്യാടി ഏരിയ, അധ്യാപകൻ ഗവ. യു.പി സ്കൂൾ നാദാപുരം), ഫർഹാന (പ്രിൻസിപ്പൽ, മദ്റസ തുൽ ഖുർആൻ, കീഴരിയൂർ), ജുബൈർ (വയർമാൻ), അസ്ഹർ (അധ്യാപകൻ,

കുറ്റ്യാടിയിൽ കോൺഗ്രസ് പ്രവർത്തകനും മകനും ആക്രമിക്കപ്പെട്ട സംഭവം; അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസ് മണ്ഡലം കമ്മറ്റി

കുറ്റ്യാടി: കുറ്റ്യാടിയിൽ വെച്ച് കോൺഗ്രസ് പ്രവർത്തകനും മകനും ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം. ഞായറാഴ്ച രാത്രി കുറ്റ്യാടിയിൽ വെച്ചാണ് കോൺഗ്രസ് മണ്ഡലം കമ്മിറ്റി നേതാവ് ചാരുംമ്മൽ കുഞ്ഞബ്ദുള്ളയും മകനും അക്രമിക്കപ്പെട്ടത്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അക്രമികൾ സഞ്ചരിച്ച കാർ കസ്റ്റഡിയിലെടുക്കണമെന്നും കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. മകനോടൊപ്പം മകളുടെ

error: Content is protected !!