Tag: ksrtc
വടകരയിൽ നിന്ന് പുറപ്പെട്ട് രാവിലെ പത്തുമണിക്ക് മുമ്പ് പാലക്കാട്ടെത്തും; ഉള്ള്യേരി, താമരശ്ശേരി വഴി കെ.എസ്.ആർ.ടി.സിയുടെ പുതിയ സർവ്വീസ് തിങ്കളാഴ്ച മുതൽ
വടകര: വടകരയിൽ നിന്നും പാലക്കാട്ടേക്കുളള കെ.എസ്.ആർ.ടി.സിയുടെ ആദ്യ സർവ്വീസ് വിജയത്തിനുശേഷം പുതിയ സർവ്വീസുമായി കെ.എസ്.ആർ.ടി.സി. നവംബർ 18 തിങ്കളാഴ്‌ച മുതൽ സർവ്വീസ് ആരംഭിക്കും. പുലർച്ചെ 4.50നാണ് വടകരയിൽ നിന്നും ബസ് പുറപ്പെടുക. 9.55ന് പാലക്കാട്ടെത്തും. പയ്യോളി, കൊയിലാണ്ടി, ഉള്ളേരി, ബാലുശ്ശേരി, താമരശ്ശേരി, ഓമശ്ശേരി, മുക്കം, അരീക്കോട്, മഞ്ചേരി, പാണ്ടിക്കാട്, മേലാറ്റൂർ, മണ്ണാർക്കാട്, വഴിയാണ് പാലക്കാട്ടേക്ക് പോകുന്നത്.
സീറ്റ് മാറിയിരിക്കാൻ ആവശ്യപ്പെട്ടു, പിന്നാലെ ക്രൂര മർദനം; കോഴിക്കോട് കെ.എസ്.ആർ.ടി.സി കണ്ടക്ടറെ മർദിച്ച കേസിൽ കണ്ണൂര്‍ സ്വദേശികളായ യുവാക്കള്‍ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍
കോഴിക്കോട്: സീറ്റ് മാറിയിരിക്കാന്‍ ആവശ്യപ്പെട്ട കെ.എസ്.ആർ.ടി.സി കണ്ടക്ടര്‍ക്ക് ക്രൂര മര്‍ദ്ദനം. സംഭവത്തില്‍ നാലു യുവാക്കള്‍ അറസ്റ്റില്‍. കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റില്‍ ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. കെ.എൽ.15.എ. 2348 സ്വിഫ്റ്റ് ബസിന്റെ കണ്ടക്ടർ പയ്യന്നൂർ സ്വദേശി എം.സുധീഷ് (40) നാണ് മർദനമേറ്റത്. മധുരയിൽനിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന ബസ് സ്റ്റാന്റില്‍ എത്തിയപ്പോഴായിരുന്നു അക്രമം. കണ്ടക്ടറെ
ഓട്ടത്തിനിടെ കെ എസ് ആർ ടി സി ബസിന്റെ വാതിൽ അടർന്ന് വീണു; പുറത്തേക്ക് വീഴാനൊരുങ്ങിയ ഡ്രൈവർക്ക് രക്ഷകയായി കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തംഗം
തൊട്ടിൽപ്പാലം: ഓട്ടത്തിനിടെ കെ എസ് ആർ ടി സി ബസിന്റെ വാതിൽ അടർന്ന് വീണു. തുടർന്ന് പുറത്തേക്ക് വീഴാനൊരുങ്ങിയ ഡ്രൈവർ രക്ഷകയായി കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തംഗം. വലിയ അപകടത്തിൽ നിന്ന് ഡ്രൈവറെ ബസിൽ യാത്ര ചെയ്യുകയായിരുന്ന കുറ്റ്യാടി വാർഡ് കൗൺസിലർ കെ.കെ. ഷമീന ജീവിതത്തിലേക്ക് പിടിച്ച് കയറ്റുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. കുറ്റ്യാടി പുതിയ ബസ്
പുതുമകളുമായി കെ.എസ്.ആർ.ടി.സി; പരിഷ്കരിച്ച ഓൺലൈൻ ബുക്കിംഗ് സൈറ്റും മൊബൈൽ ആപ്പും പുറത്തിറക്കി
തിരുവനന്തപുരം: കെഎസ്ആര്‍ടിസി യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്കിങ് സുഗമമാക്കുന്നതിനായി പരിഷ്‌ക്കരിച്ച ഓണ്‍ലൈന്‍ വെബ്‌സൈറ്റും മൊബൈല്‍ ആപ്ലിക്കേഷന്റെയും പരിഷ്‌ക്കരിച്ച പതിപ്പ് ഗതാഗതമന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ പുറത്തിറക്കി. www.onlineksrtcswift.com എന്ന വെബ്‌സൈറ്റും ENDE KSRTC NEO OPRS മൊബൈല്‍ ആപ്പുമാണ് പുറത്തിറക്കിയത്. യാത്രക്കാര്‍ക്ക് എളുപ്പം മനസിലാകുന്ന തരത്തിലുള്ളതാണ് ഹോംപേജ്. യുപിഐ ആപ് വഴി വളരെ വേഗത്തില്‍ ടിക്കറ്റ് ലഭ്യമാകും.യാത്രചെയ്യേണ്ട സ്റ്റേഷനുകള്‍
കാറിന് സൈഡ് നൽകിയില്ലെന്ന് ആരോപണം; കോഴിക്കോട് കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് കാർ യാത്രക്കാരുടെ മർദ്ദനം
കോഴിക്കോട്: കാറിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് നേരെ മര്‍ദ്ദനം. കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവര്‍ പി സുബ്രഹ്‌മണ്യത്തിനാണ് കാർ യാത്രക്കാരുടെ മർദനം ഏറ്റത്. മാങ്കാവ് ഭാഗത് വെച്ച് കാറിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് കാറിലുണ്ടായിരുന്നവർ കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് നേരെ ആക്രമണം അഴിച്ചു വിടുകയായിരുന്നു. ബസ് പാലക്കാട് നിന്നും കോഴിക്കോടേക്ക് വരുന്നതിനിടെയായിരുന്നു സംഭവം. പരിക്കേറ്റ
കുറഞ്ഞ ചിലവില്‍ ഫാമിലിക്കൊപ്പം പൈതല്‍മലയിലേക്ക് ഒരു യാത്ര പോയാലോ; കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം യാത്രകൾ പുനരാരംഭിച്ചു
കണ്ണൂര്‍: അതി തീവ്ര മഴയും വയനാട് ദുരന്തത്തെയും തുടർന്ന് നിർത്തി വെച്ച കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസത്തിന്റെ യാത്രകൾ പുനരാരംഭിച്ചു. കണ്ണൂരില്‍ നിന്നും പൈതല്‍മല, കോഴിക്കോട്, വാഗമണ്‍, കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള യാത്രകളാണ് പുനരാരംഭിച്ചത്. കൊല്ലൂർആഗസ്റ്റ് 16,30 തീയതികളിൽ രാത്രി 8.30 നു കണ്ണൂരിൽ നിന്നും പുറപ്പെട്ട് രണ്ടാമത്തെ ദിവസം പുലർച്ചെ കൊല്ലൂരിൽ എത്തും. ക്ഷേത്ര
പേരാമ്പ്രയിൽ കെ.എസ്.ആർ.ടി.സി ബസിന് നേരെ കല്ലേറ്; ഡ്രൈവർക്ക് പരിക്ക്
പേരാമ്പ്ര: പേരാമ്പ്രയില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലെറിഞ്ഞതായി പരാതി. കോഴിക്കോട് നിന്നും മാനന്തവാടിക്ക് പോവുകയായിരുന്ന ബസിന് നേരെ എരഞ്ഞി അമ്പലത്തിനടുത്ത് വച്ചാണ് അക്രമണം ഉണ്ടായത്. കല്ലേറില്‍ ഡ്രൈവര്‍ മനോജിന് പരിക്കേറ്റു. ഇയാളെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവറുടെ സൈഡിലുള്ള ചില്ല തകര്‍ന്ന് മനോജിന്റെ മേല്‍ പതിക്കുകയായിരുന്നു. ഇന്ന് രാത്രി എട്ട് മണിയോടെയാണ് സംഭവം. അമ്പലത്തിന്
പേരാമ്പ്ര വഴി ബാംഗളൂരിലേക്ക് കെ.എസ്.ആര്‍.ടി.സിയുടെ സ്വിഫ്റ്റ് ഡീലക്‌സ്; 22ന് സര്‍വീസ് ആരംഭിക്കും
പേരാമ്പ്ര: കോഴിക്കോടു നിന്നും പേരാമ്പ്ര വഴി ബാംഗളൂരിലേക്ക് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സര്‍വീസ് വരുന്നു. കോഴിക്കോട്- ബംഗളൂരു സൂപ്പര്‍ ഡിലക്സ് എയര്‍ ബസ് മെയ്യ് 22ന് സര്‍വീസ് തുടങ്ങും. കോഴിക്കോടു നിന്നും പേരാമ്പ്ര, കുറ്റ്യാടി ചുരം വഴിയാണ് ബസ് സര്‍വ്വീസ് നടത്തുന്നത്. രാത്രി ഒമ്പതിന് കോഴിക്കോട് നിന്നും പുറപ്പെടുന്ന ബസ് പേരാമ്പ്ര 10.30, കുറ്റ്യാടി 10.45, തൊട്ടില്‍പാലം
മാനന്താവാടി യാത്ര ഇനി കൂടുതല്‍ സൗകര്യപ്രദം; കുറ്റ്യാടി വഴി മാനന്തവാടിയിലേക്ക് കെ.എസ്.ആര്‍.ടി.സിയുടെ പുതിയ സൂപ്പര്‍ ഫാസ്റ്റിന് തുടക്കമായി
കുറ്റ്യാടി: കുറ്റ്യാടി വഴി മാന്തവാടിയിലേക്ക് കെ.എസ്.ആര്‍.ടി.സിയുടെ പുതിയ സൂപ്പര്‍ഫാസ്റ്റ് ബസ് സര്‍വീസിന് തുടക്കമായി. കെ.എസ്.ആര്‍.ടി.സി പത്തനംതിട്ട ഡിപ്പോയില്‍ നിന്നും ഗുരുവായൂര്‍ ഡിപ്പോയില്‍ നിന്നുമാണ് മാനന്തവാടിയിലേക്ക് ഓരോ സൂപ്പര്‍ഫാസ്റ്റ് ബസ് സര്‍വീസ് വീതം ആരംഭിച്ചിരിക്കുന്നത്. ഗുരുവായൂരില്‍ നിന്നു വൈകുന്നേരം 4.30ന് പുറപ്പെടുന്ന ബസ് രാത്രി 10.30ന് മാനന്തവാടിയിലെത്തും. പത്തനംതിട്ട ഡിപ്പോയുടെ ബസ് രാവിലെ 6.30ന് പുറപ്പെടും. ആലപ്പുഴ,
അവധിക്കാലത്ത് കോഴിക്കോട് നഗരം ചുറ്റിക്കണ്ടാലോ? കെ.എസ്.ആർ.ടി.സിയുടെ ‘കോഴിക്കോടിനെ അറിയാൻ സാമൂതിരിയുടെ നാട്ടിലൂടെ ഒരു യാത്ര’ വീണ്ടും ആരംഭിക്കുന്നു, വിശദാംശങ്ങൾ ഇതാ
കോഴിക്കോട്: അവധി കഴിയും മുന്‍പേ കോഴിക്കോടിനെ അറിഞ്ഞൊരു യാത്ര ചെയ്യാം. താത്കാലികാലികമായി നിര്‍ത്തിവെച്ച കെ.എസ്.ആര്‍.ടി.സിയുടെ കോയിക്കോടന്‍ നഗരയാത്ര പുനരാരംഭിക്കുന്നു. മേയ് ആറിന് ആരംഭിക്കുന്ന അടുത്ത യാത്രയ്ക്ക് 80 ഓളം പേര്‍ ബുക്ക് ചെയ്ത് കഴിഞ്ഞു. ഫെബ്രുവരി 2ന് ആരംഭിച്ച ‘കോഴിക്കോടിനെ അറിയാന്‍ സാമൂതിരിയുടെ നാട്ടിലൂടെ ഒരുയാത്ര’ എന്നപേരിലെ കെ.എസ്.ആര്‍.ടി.സി സര്‍വീസ് ആണ് ചെറിയ ഇടവേളയ്ക്കു ശേഷം