Tag: KSEB
ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത; കെഎസ്ഇബി കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു
തിരുവനന്തപുരം: കെഎസ്ഇബി കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് പ്രഖ്യാപനം. മന്ത്രിസഭ അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന മെയ് 20 മുതൽ മൂന്നു മാസക്കാലം ഏറ്റവും മികച്ച ഇളവുകളോടെ ഉപഭോക്താക്കൾക്ക് തങ്ങളുടെ ദീർഘകാല കുടിശ്ശിക തീർക്കാൻ കഴിയും. വൈദ്യുതി വകുപ്പ് മന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പിലാക്കാൻ
വൈദ്യത പോസ്റ്റുകൾ ഇല്ലാതാകും, അപകടങ്ങളും വൈദ്യുതി തടസ്സവും ഒഴിവാകും; വടകരയിൽ വൈദ്യുതി വിതരണം ഭൂഗർഭ കേബിൾവഴിയാകുന്നു
വടകര: വടകരയിൽ വൈദ്യുതി വിതരണം ഭൂഗർഭ കേബിൾ (യു.ജി.സി അണ്ടർ ഗ്രൗണ്ട് കേബിൾ) വഴിയാകുന്നുന്നു. ജില്ലയിൽ കോഴിക്കോട്, വടകര സർക്കിളുകളിലെ പ്രധാന കേന്ദ്രങ്ങളിലെ വൈദ്യുത ലൈനുകളാണ് ഭൂഗർഭ കേബിളിലേക്ക് മാറുന്നത്. കോഴിക്കോട്, തിരുവനന്തപുരം. എറണാകുളം ജില്ലകളിലെ പോസ്റ്റുകളിലൂടെയുള്ള (ഓവർ ഹെഡ്) വൈദ്യുതി വിതരണ ലൈനുകൾ ഭൂഗർഭ കേബിളിലേക്ക് മാറ്റുന്ന പദ്ധതിക്ക് കെ.എസ്.ഇ.ബി 176.58 കോടി രൂപയുടെ
പോസ്റ്റുകളുടെ വാടക കുടിശ്ശികയായി; നാദാപുരം മേഖലയിൽ ഇൻ്റർനെറ്റ് കണക്ഷൻ വിച്ഛേദിച്ച് കെഎസ്ഇബി
നാദാപുരം: ബിഎസ്എൻഎല്ലിന്റെ ഇൻ്റർനെറ്റ് കണക്ഷൻ വിച്ഛേദിച്ച് കെഎസ്ഇബി. ഇലക്ട്രിക് പോസ്റ്റുകളുടെ വാടക കുടിശ്ശികയായതോടെയാണ് നാദാപുരം മേഖലയിൽ ഇൻ്റർനെറ്റ് കണക്ഷൻ വിച്ഛേദിച്ചത്. ഇതോടെ ബിഎസ്എൻഎല്ലിന്റെ ഇന്റർനെറ്റ് കണക്ഷൻ ഉപയോഗിക്കുന്ന സർക്കാർ ഓഫിസുകളുടെ ഉൾപ്പടെ പ്രവർത്തനം അവതാളത്തിലായി. ഇന്റർനെറ്റ് കേബിൾ കടന്ന് പോവുന്ന വൈദ്യുതി പോസ്റ്റുകളുടെ വാടകയാണ് കുടിശ്ശികയായത്. 2023 – 24 വർഷത്തിൽ നാല് ലക്ഷത്തോളം രൂപയാണ്
ലൈറ്റും ഫാനും ഇടാൻ പേടിക്കേണ്ട; ഏപ്രിൽ മാസം വൈദ്യുതി നിരക്കിൽ വർധനവുണ്ടാകില്ല
തിരുവനന്തപുരം: ഏപ്രിൽ മാസത്തിൽ വൈദ്യുതി നിരക്കിൽ വർധനവുണ്ടാകില്ലെന്ന് കെഎസ്ഇബി. ഇന്ധന സർചാർജിൽ വന്ന കുറവ് കാരണമാണ് വൈദ്യുതി നിരക്കിൽ വർധനവില്ലാത്തത്. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ പുറത്തിറക്കിയ പുതിയ ഉത്തരവ് പ്രകാരം, ജനുവരി മുതൽ ഈടാക്കിയിരുന്ന 19 പൈസയുടെ ഇന്ധന സർചാർജ് ഏപ്രിൽ മാസത്തിൽ ഏഴ് പൈസയായി കുറയും. ഇതോടെ, റെഗുലേറ്ററി കമ്മീഷൻ്റെ ഉത്തരവ് പ്രകാരം
വൈദ്യുത ബില്ല് ഉയരുമോയെന്ന ആശങ്കയുണ്ടോ?; ബില്ലിൽ 35% വരെ ലാഭം നേടാൻ ചെയ്യേണ്ടത് ഇത്രമാത്രം, പുതിയ നിർദേശവുമായി കെഎസ്ഇബി
വൈദ്യുത ബില്ല് ഉയരാതിരിക്കാൻ പുതിയ നിർദേശവുമായി കെഎസ്ഇബി. ഉയർന്ന തോതിൽ വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങൾ വൈകുന്നേരം 6 മണിക്ക് ശേഷം ഉപയോഗിക്കുന്നത് ഒഴിവാക്കിയാൽ വൈദ്യുതി ബില്ലിൽ 35% വരെ ലാഭം നേടാമെന്ന് കെഎസ്ഇബി. പ്രതിമാസം 250 യൂണിറ്റിലധികം ഉപയോഗമുള്ളവർക്ക് വൈകുന്നേരം 6 മണിക്ക് ശേഷമുള്ള പീക്ക് മണിക്കൂറുകളിൽ 25% അധികനിരക്ക് ബാധകമാണ്. എന്നാൽ, രാവിലെ 6നും
വൈദ്യുത ചാർജ് വർധനവ് പിണറായി സർക്കാറിൻ്റെ കെടുകാര്യസ്ഥതയുടെ പരിണിതഫലം ; വടകര കെ.എസ്.ഇ. ബി ഓഫീസിലേക്ക് മാർച്ചുമായി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി
വടകര:കെ.എസ്സ് ആർ.ടി.സിയുടെ പാതയിലാണ് വൈദ്യുതി ബോർഡ്. പിണറായി സർക്കാറിൻ്റെ കെടുകാര്യസ്ഥതയുടെ പരിണിതഫലമാണ് വൈദ്യുത ചാർജിലുണ്ടായ വർധനവെന്നും ഡി സി സി പ്രസിഡണ്ട് പ്രവീൺകുമാർ പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകര കെ.എസ്.ഇ. ബി ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ചു വിളക്ക് പരിസരത്ത് നിന്നും ആരംഭിച്ച മാർച്ച് കെ എസ്
‘അദാനിയുടെ വൈദ്യുതിക്ക് കേരളത്തിലേക്കാൾ വിലക്കുറവോ’ ? പ്രചരിക്കുന്ന വാർത്തയുടെ സത്യമിതാണ്
തിരുവനന്തപുരം: മഹാരാഷ്ട്രയിൽ വൈദ്യുതി വിതരണം നടത്തുന്ന അദാനി പവർ ലിമിറ്റഡിന്റെ ഗാർഹിക വൈദ്യുതി നിരക്കുകൾ കേരളത്തിനേക്കാൾ വളരെ കുറവ് എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് കെ.എസ്.ഇ.ബി. സമൂഹമാധ്യമത്തിലൂടെയാണ് നവമാധ്യമങ്ങളിൽ പ്രചരിക്കുന്ന പ്രചാരണത്തിന് പിന്നിലെ വസ്തുതകൾ തുറന്നുകാട്ടി കെ.എസ്.ഇ.ബി കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ”കേരളത്തിലെ വൈദ്യുതി നിരക്കിൽ കാലാനുസൃതമായ നേരിയ വർദ്ധനയാണ് കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി
മണിയാർ ജലവൈദ്യുതി പദ്ധതി കെഎസ്ഇബി ഏറ്റെടുക്കുക; കുറ്റ്യാടിയിൽ കേരള ഇലക്ട്രിസിറ്റി എംപ്ലോയിസ് കോൺഫെഡറേഷൻ (ഐഎൻടിയുസി) നേതൃത്വത്തിൽ ധർണ
കുറ്റ്യാടി: കേരള ഇലക്ട്രിസിറ്റി എംപ്ലോയിസ് കോൺഫെഡറേഷൻ നാദാപുരം ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റ്യാടി കെ എസ് ഇബി സബ്ബ് ഡിവിഷൻ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. മണിയാർ ജലവൈദ്യുതി പദ്ധതി കെ എസ് ഇ ബി ഏറ്റെടുക്കുക, ഇക്ട്രിസിറ്റി വർക്കർ പ്രമോഷൻ ഉടൻ നടത്തുക, നിയമന നിരോധനം പിൻവലിക്കുക,ഡി എ കുടിശ്ശിക അനുവദിക്കുക, മെറ്റീരിയൽസിന്റെ
സംസ്ഥാനത്ത് വൈദ്യുത നിരക്ക് വർധിപ്പിച്ചു, യൂണിറ്റിന് 16 പൈസ വർധിക്കും; ഡിസംബർ 5 മുതൽ പ്രാബല്യത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചു. യൂണിറ്റിന് 16 പൈസയാണ് വർധിപ്പിച്ചത്. ഡിസംബർ അഞ്ച് മുതല്‍ ഈ നിരക്ക് പ്രാബല്യത്തില്‍ വന്നതായാണ് റഗുലേറ്ററി കമ്മീഷൻ പുറത്തുവിട്ട വിവരത്തില്‍ പറയുന്നത്. പ്രതിമാസം 40 യൂണിറ്റ് വരേ ഉപയോഗിക്കുന്നവർക്കും 100 വാട്ട് കണക്റ്റഡ് ലോഡ് ഉള്ളവർക്കും ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവർക്കും ഈ നിരക്ക് വർധന ബാധകമല്ല. എൻഡോ സള്‍ഫാൻ ദുരിത
വൈദ്യുതി നിരക്ക് വർദ്ധനവുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഇന്നുണ്ടായേക്കും; യൂണിറ്റിന് 10 പൈസ മുതൽ 20 പൈസ വരെ കൂടാൻ സാധ്യത
തിരുവനന്തപുരം: വൈദ്യുതി നിരക്ക് വർദ്ധനവുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഇന്നുണ്ടായേക്കും. യൂണിറ്റിന് 10 പൈസ മുതൽ 20 പൈസ വരെ കൂടാനാണ് സാധ്യത. വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാതെ മുന്നോട്ടു പോകാനാവില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. വൈദ്യുതി നിരക്ക് വർദ്ധനവുമായി ബന്ധപ്പെട്ട് വൈദ്യുതി റഗുലേറ്ററി കമ്മീഷൻ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.