Tag: kp kunjammad kutti mla

Total 9 Posts

കാവിൽ-തീക്കുനി-കുറ്റ്യാടി റോഡ് ബിസി ഓവർ ലേ; കുറ്റ്യാടി നിയോജക മണ്ഡലത്തിലെ മൂന്ന് റോഡുകൾക്ക് ഭരണാനുമതി

ആയഞ്ചേരി: കുറ്റ്യാടി നിയോജക മണ്ഡലത്തിൽ മൂന്ന് റോഡുകൾക്ക് 6.25 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ.പി.കുഞ്ഞമ്മത് കുട്ടി എംഎൽഎ. കാവിൽ-തീക്കുനി-കുറ്റ്യാടി റോഡ് ബിസി ഓവർ ലേ, എസ്മുക്ക്-വള്ളിയാട്-കോട്ടപ്പള്ളി-തിരുവള്ളൂർ റോഡ് എംഎസ്എസ് എന്നീ രണ്ടു പ്രവൃത്തികൾക്കായി ഒന്നര കോടി രൂപ, കുളങ്ങരത്ത്-അരൂർ-ഗുളികപ്പുഴ റോഡ് ബിബിഎംബിസി നിലവാരത്തിൽ ഉയർത്തുന്നതിനായി 4.75 കോടി രൂപ എന്നിങ്ങനെയാണ് അനുവദിച്ചത്. കുറ്റ്യാടി മണ്ഡലത്തിൽ

മോടികൂട്ടി കുനിങ്ങാട് – പുറമേരി റോഡ്; ബിഎംബിസി പ്രവർത്തി ആരംഭിച്ചു

പുറമേരി: കുനിങ്ങാട് – പുറമേരി റോഡിന് മോടി കൂടുന്നു. ഭരണാനുമതിയും, സാങ്കേതിക അനുമതിയും, ടെണ്ടർ നടപടികളും പൂർത്തീകരിച്ച് കുനിങ്ങാട്- പുറമേരി റോഡിൻറെ ബിഎംബിസി പ്രവർത്തി ആരംഭിച്ചു. 7 കോടി രൂപാ ചെലവിലാണ് റോഡ് പ്രവർത്തി നടക്കുന്നതെന്ന് കെ പി കുഞ്ഞമ്മത്കുട്ടി മാസ്റ്റർ എംഎൽഎ അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പ്രവർത്തി നടപ്പിലാക്കുന്നത്.മഴക്കാലത്തിനു മുൻപേ

വടകര താലൂക്കിലെ ദേശീയപാത വികസന പ്രവൃത്തിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ; പരിശോധിച്ചു നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി നിധിൻ ഗഡ്ഗരി

കുറ്റ്യാടി: വടകര താലൂക്കിലെ ദേശീയപാത വികസന പ്രവൃത്തിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ പരിശോധിച്ചു നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി നിധിൻ ഗഡ്ഗരി. വികസന പ്രവൃത്തി ആരംഭിച്ചിട്ട് 2 വർഷത്തിലധികമായി. ഇതിനിടെ പൊതുജനങ്ങളിൽ നിന്നും നിരവധി പരാതികൾ ജനപ്രതിനിധികൾക്ക് ലഭിച്ചിരുന്നു. ഇത് കെപി കുഞ്ഞമ്മദ് കുട്ടി എംഎൽഎയുടെ നേതൃത്വത്തിൽ കേന്ദ്രമന്ത്രി നിധിൻ ഗഡ്ഗരിയുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്നാണ് മന്ത്രി ഇടപെട്ടത്. മുക്കാളിയിലും

ദേശീയപാതാ നിർമ്മാണം വേഗത്തിലാക്കി ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണണം; കേന്ദ്ര ഗതാഗത മന്ത്രിക്ക് കത്തയച്ച് കെ.പി കുഞ്ഞമ്മദ് കുട്ടി എം.എൽ.എ

വടകര: ദേശീയപാത നിർമ്മാണം വേഗത്തിലാക്കണമെന്ന ആവശ്യമായി കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രിക്ക് കത്തയച്ച് കുറ്റ്യാടി എം.എൽ കെ.പി. കുഞ്ഞമ്മദ് കുട്ടി. കുറ്റ്യാടി നിയോജകമണ്ഡലത്തിലെ നിരവധി ആളുകൾ ദിവസേന ദേശീയപാതയെ ആശ്രയിക്കുന്നവരാണ്. നിരവധി പ്രയാസങ്ങൾ ഇതുമായി ബന്ധപ്പെട്ട് ജനങ്ങൾ അനുഭവിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നാഷണൽ ഹൈവേ പ്രവൃത്തിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രിക്കും

വടകര – വില്ല്യാപ്പള്ളി – ചേലക്കാട് റോഡിൻറെ സാമ്പത്തിക അനുമതി വർധിപ്പിച്ചു; 58.29 കോടി രൂപയിൽ നിന്നും 79.11 കോടി രൂപയായി പുതുക്കി

വടകര: വടകര- വില്ല്യാപ്പള്ളി- ചേലക്കാട് റോഡിൻറെ സാമ്പത്തിക അനുമതി 58.29 കോടി രൂപയിൽ നിന്നും 79.11 കോടി രൂപയായി വർധിപ്പിച്ചു. ഭൂമി വിട്ടു തരുന്നവർക്കുള്ള ജീവനോപാധികൾ, നിലനിർത്തുന്നതിനും ,മതിലുകൾ പൊളിച്ചത് മാനദണ്ഡങ്ങൾക്ക് വിധേയമായി പുനർ നിർമ്മിക്കുന്നതിനുമുള്ള ഘടകങ്ങൾ ഉൾപ്പെടുത്തി പദ്ധതിയുടെ എസ് പി വി ആയ കെ ആർ എഫ് ബി തയ്യാറാക്കിയ വടകര –

കുറ്റ്യാടി കടത്തനാടൻ കല്ല് – ഞള്ളോറപ്പള്ളി റോഡ് ബിഎംബിസി നിലവാരത്തിലേക്ക്; 3.5 കോടി രൂപയുടെ പ്രവൃത്തി ആരംഭിക്കുന്നു

കുറ്റ്യാടി: കുറ്റ്യാടി ഗ്രാമപഞ്ചായത്തിനെയും കുന്നുമ്മൽ ഗ്രാമപഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്നതും , നാദാപുരം – കുറ്റ്യാടി സംസ്ഥാനപാതയിൽ നിന്ന് ആരംഭിക്കുന്നതുമായ കടത്തനാടൻ കല്ല് – ഞള്ളോറപ്പള്ളി റോഡ് ഉന്നത നിലവാരത്തിലേക്ക്. 5.5 മീറ്ററിൽ ബിഎംബിസി നിലവാരത്തിലാണ് റോഡ് വികസിപ്പിക്കുക. റോഡിൻറെ ആകെ 8 മീറ്റർ വീതിയാണുള്ളത്. 2.2 കിലോമീറ്റർ ദൂരത്തിലുള്ള ഈറോഡ് വികസനം യാഥാർത്ഥ്യമാകുന്നതോടെ പ്രദേശത്തെ നൂറുകണക്കിന്

ആയാഞ്ചേരി മംഗലാട് സമാധാന അന്തരീക്ഷം നിലനിർത്തണം; അക്രമ സംഭവങ്ങളിൽ പോലീസ് കേസ് എടുക്കണം

ആയഞ്ചേരി: മംഗലാട് പ്രദേശത്ത് സമാധാന അന്തരീക്ഷം നിലനിർത്താനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ എം എൽ എ കെ.പി. കുഞ്ഞമ്മത് കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന സർവ്വകക്ഷി യോഗം തീരുമാനിച്ചു. മംഗലാട് പ്രദേശത്തുണ്ടായ എല്ലാ അക്രമ സംഭവങ്ങളേയും യോഗം അപലപിച്ചു. ഈ അക്രമ സംഭവങ്ങളെ കുറിച്ച് പോലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്ന് യോഗത്തിൽ പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണം.

അസുഖബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് തലേന്ന് വരെ കർമ്മനിരതൻ, പുറമേരിയിലെയും പരിസര പ്രദേശങ്ങളിലെയും രാഷ്ട്രീയ സംസ്കാരിക വിദ്യാഭാസ രംഗത്തെ തീരാനഷ്ടം ; പുറമേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എം.വിജയന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കെ പി കുഞ്ഞമ്മദ് കുട്ടി എം എൽ എ

വടകര: പുറമേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എം.വിജയന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കെ പി കുഞ്ഞമ്മദ് കുട്ടി എം എൽ എ. ഫേസ്ബുക്ക് പോസ്റ്റിലാണ് എം എൽ എ, സിം എം വിജയന് അനുശോചനം രേഖപ്പെടുത്തിയത്. തികച്ചും വേദനാജനകമായ ഒരു വേർപാട്, വാർത്തയാണ് ഇന്ന് ഉണ്ടായതെന്ന് തുടങ്ങിയാണ് എം എൽ എ അനുശോചനകുറിപ്പ് ആരംഭിക്കുന്നത്. പുറമേരി

വടകര റെയിൽവേ മെയിൽ സർവീസ് ഓഫീസ് നിലനിർത്തണം; മുഖ്യമന്ത്രിക്ക് കത്തു നൽകി കെ പി കുഞ്ഞമ്മദ്കുട്ടി എംഎൽഎ

വടകര: വടകര റെയിൽവേ മെയിൽ സർവീസ് ഓഫീസ് (ആർഎംഎസ്) റെയിൽവേസ്റ്റേഷൻ പരിസരത്തു തന്നെ നിലനിർത്തണമെന്ന ആവശ്യം ശക്തമാകുന്നു. കുറ്റ്യാടി എം എൽ എ കെ.പി.കുഞ്ഞമ്മദ്കുട്ടി മുഖ്യമന്ത്രി പിണറായി വിജയനു കത്തു നൽകി.കൊയിലാണ്ടി മുതൽ മാഹി വരെയും മലയോര മേഖലകളായ കാവിലുംപാറ, പെരുവണ്ണാമുഴി തുടങ്ങിയ വിദൂര സ്ഥലങ്ങളിലേക്കുമുള്ള തപാൽ ഉരുപ്പടികൾ തരംതിരിക്കുകയും സമയബന്ധിതമായി വിതരണം ചെയ്യുകയും ചെയ്യുന്നത്

error: Content is protected !!