Tag: KOZHIKODE

Total 277 Posts

മുതുകാട് സ്വദേശി മോളി അന്തരിച്ചു

മുതുകാട്: കോഴിക്കോട് മുതുകാട് സ്വദേശിയും കൂരാച്ചുണ്ട് പേഴത്തിനാൽകുന്നേൽ കുടുംബാംഗവുമായ മോളി അന്തരിച്ചു. അമ്പത്തിയഞ്ച് വയസ്സായിരുന്നു. മംഗലത്ത് മത്തായിയുടെ ഭാര്യയാണ് അന്തരിച്ച മോളി. മിന്റോൺസിൻ മറീന, ലിക്വൻസിൻ മറീന എന്നിവര്‍ മക്കളാണ്. ജോമോൻ മരുതോലിൽ, ജിഫിൻ ഫ്രാൻസിസ് കുരിയാടിയിൽ എന്നിവരാണ് മരുമക്കള്‍. സംസ്കാരം ബുധനാഴ്ച രാവിലെ പതിനൊന്നരയ്ക്ക് മുതുകാട് ക്രിസ്തുരാജ പള്ളിയിൽ.

കൃത്രിമനിറം ചേര്‍ത്ത കോഴിയിറച്ചി, വൃത്തിഹീനമായ ഫ്രീസറില്‍ ഭക്ഷണസാധനങ്ങൾ; കോഴിക്കോട്ടെ കുഴിമന്തി കടയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന

കോഴിക്കോട്: ന​ഗരത്തിലെ കുഴിമന്തി കടയില്‍നിന്ന് കൃത്രിമനിറം ചേര്‍ത്ത കോഴിയിറച്ചിയും വൃത്തിഹീനമായ ഫ്രീസറില്‍ സൂക്ഷിച്ച ഭക്ഷണസാധനങ്ങളും കണ്ടെത്തി പിടിച്ചെടുത്തു. ഗാന്ധി റോഡില്‍ പ്രവര്‍ത്തിക്കുന്ന കൗസര്‍ കുഴിമന്തി എന്ന കടയിലാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തിയത്. പരിശോധനയിൽ അല്‍ഫാം പാകം ചെയ്യാനായി തയാറാക്കിയ 20 കിലോ കോഴിയിറച്ചിയാണ് പിടികൂടിയത്. വൃത്തിഹീനമായ ഫ്രീസറില്‍ കണ്ട ഭക്ഷണസാധനങ്ങളും നശിപ്പിച്ചു. ചിക്കന്‍ സൂക്ഷിച്ചിരുന്ന

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട് യെല്ലോ അലേർട്ട്

കോഴിക്കോട്: ജില്ലയിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട് കൂടാതെ ഇടുക്കി, പാലക്കാട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ടുള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം: ഒറ്റപ്പെട്ട ശക്തമായ മഴക്കയ്ക്ക് സാധ്യത; കോഴിക്കോട് ജില്ലയിൽ അഞ്ചു ദിവസം യെല്ലോ അലേർട്ട്

കോഴിക്കോട്: മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം അടുത്ത 48 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതേത്തുടർന്ന് കോഴിക്കോട് ഉൾപ്പെടെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. മഞ്ഞ അലർട്ട്

ഇറ്റലിക്കാരി ഇനി കോഴിക്കോടിന്റെ മരുമകള്‍; ചെലവൂര്‍ സ്വദേശി ധീരജിന്റെ വധുവായി ക്ലാര മൊറൂസി

കോഴിക്കോട്: ചെലവൂര്‍ സ്വദേശിക്ക് വധുവായി ഇറ്റലിക്കാരി. ഇറ്റലിയിലെ മിലാനിലെ റൂളക്‌സ് ഇന്നൊവേഷന്‍സ് ലാബ്‌സില്‍ പ്രൊജക്റ്റ് മാനേജരായ ധീരജ് ജി. മീത്തലും കൊജിനിയോയില്‍ പ്രൊജക്റ്റ് മാനേജരായ ക്ലാരയും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. ചെലവൂര്‍ സ്‌പൈസസ് ഗാര്‍ഡന്‍ വില്ലയിലെ അനുഗ്രഹയില്‍ ദിവാകരന്‍ ഗോവിന്ദപുരത്ത് മീത്തലിന്റെയും അനസൂയയുടെയും മകനാണ് ധീരജ്. മിലാനിലെ റെനാറ്റോ ക്ലോഡിയോ ല്യുഗി മൊറൂസ്സിയുടെയും മാര്‍സെല്ല ജെറുന്‍ടിനോയുടെയും

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത, കോഴിക്കോട് മൂന്നു ദിവസം മഞ്ഞ അലേർട്ട്; മലയോര മേഖലകളിലുള്ളവർ ജാ​ഗ്രത പാലിക്കണം

കോഴിക്കോട്: കേരളത്തിൽ അടുത്ത അഞ്ചു ദിവസവും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടി മിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിൽ ആ​ഗസ്റ്റ് 30,31, ഓക്ടോബർ ഒന്ന് തിയ്യതികളിൽ

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പടെ മൂന്ന് പേരെ കൊലപ്പെടുത്തിയ ശേഷം കോഴിക്കോട്ടെത്തി ഒളിവിൽ കഴിഞ്ഞു; ​ബം​ഗാളിൽനിന്നെത്തിയ കൊടും കുറ്റവാളി അറസ്റ്റിൽ

കോഴിക്കോട്: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പടെ മൂന്നു പേരെ കൊലപ്പെടുത്തിയ ശേഷം പശ്ചിമ ബംഗാളിൽ നിന്ന് രക്ഷപ്പെട്ട് കോഴിക്കോട് എത്തി ഒളിവിൽ കഴിഞ്ഞ കൊടും കുറ്റവാളി പിടിയിൽ. പാർഗന സ്വദേശി രവികുൽ സർദാറിനെയാണ് അറസ്റ്റ് ചെയ്തത്. മീഞ്ചന്തയിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത് നിന്നാണ് ഇയാളെ പന്നിയങ്കര പൊലീസും പശ്ചിമ ബംഗാളിൽ നിന്നുളള അന്വേഷണ

വെള്ളിമാടുകുന്നില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്

കോഴിക്കോട്: വെള്ളിമാട്കുന്നില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ വീടിന് നേരെ അജ്ഞാതർ പെട്രോള്‍ ബോംബെറിഞ്ഞു. ഡി.വൈ.എഫ്.ഐ യൂണിറ്റ് കമ്മറ്റി അംഗം സന്ദീപിന്റെ വീടിന് നേരെ ആണ് ആക്രമണം നടന്നത്. മയക്ക് മരുന്ന് ഉപയോഗത്തെ എതിര്‍ത്തതിന്റെ പേരിലാണ് അക്രമണം ഉണ്ടായതെന്ന് സി.പി.എം ആരോപിച്ചു. സന്ദീപിന്റെ വെള്ളിമാടുകുന്ന് ഇരിയാന്‍ പറമ്പിലുള്ള വീടിന് നേരെയാണ് കഴിഞ്ഞ ദിവസം ഒരു സംഘം പെട്രോള്‍ ബോംബെറിഞ്ഞത്.

കോഴിക്കോട് ഇന്ന് യെല്ലോ അലർട്ട്; മലയോര മേഖലയിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യത, ജനങ്ങൾ ജാ​ഗ്രത പാലിക്കാൻ നിർദേശം

കോഴിക്കോട്: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഓഗസ്റ്റ് 11 വരെ കേരളത്തിൽ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കോഴിക്കോട് ഉൾപ്പെടെ ഇന്ന് ആറു ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം വയനാട്, കണ്ണൂ,ർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ

വയോധികന്‍ കുഴഞ്ഞു വീണു, ബസ് ആംബുലന്‍സായി; റൂട്ട് മാറ്റി കോഴിക്കോട്ടെ ആശുപത്രിയിലെത്തിച്ച് കെ.എസ്.ആര്‍.ടി.സി (വീഡിയോ കാണാം)

കോഴിക്കോട്: മലാപ്പറമ്പിലെ ഇഖ്‌റ ആശുപത്രി കോമ്പൗണ്ടിലേക്ക് ഒരു കെ.എസ്.ആര്‍.ടി.സി ബസ് കുതിച്ചെത്തിയത് കണ്ട എല്ലാവരും അമ്പരന്നു. ആംബുലന്‍സുകളോ മറ്റ് ചെറുവാഹനങ്ങളോ മാത്രം എത്തുന്ന ആശുപത്രി മുറ്റത്ത് ആനവണ്ടി കണ്ടപ്പോള്‍ എന്താണ് കാര്യമെന്ന് അറിയാതിരുന്ന പലര്‍ക്കും ആശങ്കയും ഉണ്ടായിരുന്നു. പിന്നീടാണ് എല്ലാവര്‍ക്കും കാര്യം മനസിലായത്. ആ കെ.എസ്.ആര്‍.ടി.സി ബസ് ഒരു ആംബുലന്‍സായി മാറുകയായിരുന്നു, യാത്രക്കാരനായ വയോധികന്റെ ജീവന്‍

error: Content is protected !!