Tag: KOZHIKODE
അതിതീവ്ര മഴയ്ക്ക് സാധ്യത; കോഴിക്കോട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു
കോഴിക്കോട് : അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ ജില്ലയിലും റെഡ് അലർട്ടാണുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. നാളെ കോഴിക്കോട് ഉൾപ്പടെ
കോഴിക്കോട് – കണ്ണൂർ റൂട്ടിൽ ഒരു വിഭാഗം ബസ് തൊഴിലാളികൾ സമരത്തിൽ ; വലഞ്ഞ് യാത്രക്കാർ
വടകര: കോഴിക്കോട് – കണ്ണൂർ റൂട്ടിൽ സ്വകാര്യ ഒരു വിഭാഗം ബസ് ജീവനക്കാർ പ്രഖ്യാപിച്ച ബസ് സമരം തുടങ്ങി. രാവിലെ വടകര – കൊയിലാണ്ടി റൂട്ടിൽ ചുരുക്കം ബസുകളാണ് സർവ്വീസ് നടത്തിയത്. ഇതോടെ യാത്രക്കാർ വലഞ്ഞിരിക്കുകയാണ്. സ്ഥിരമായി പോവുന്ന ബസിനെ കാത്ത് നിൽക്കുന്നവർക്ക് അപ്രതീക്ഷിതമായി പ്രഖ്യാപിച്ച സമരം വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. എന്നാൽ വടകര -കൊയിലാണ്ടി
അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത, കോഴിക്കോട് ജില്ലയിൽ നാളെ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: അടുത്ത നാല് ദിവസം സംസ്ഥാനത്ത് കാലവര്‍ഷം സജീവമായേക്കും. നാലു ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് നല്‍കി. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെ യെല്ലോ മുന്നറിയിപ്പ് ഉണ്ട്. ഞായറാഴ്ച ഒന്‍പത് ജില്ലകളിലാണ് മഴമുന്നറിയിപ്പ്. മലയോര മേഖലകളില്‍ മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന്
കോഴിക്കോട് വിമാനത്താവള പരിസരത്ത് പട്ടം പറത്തിയാല്‍ പിടിവീഴും, പാരാ ഗ്ലൈഡറുകൾ മുതല്‍ ലേസര്‍ ബീം ലൈറ്റുകള്‍ വരെ; വിമാനത്താവള പരിസരത്ത് ഇവയ്ക്ക് നിരോധനം
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന് ചുറ്റുമുള്ള ഫ്രീ ഫ്‌ളൈറ്റ് സോണില്‍ പറക്കും ബലൂണുകളും ലേസര്‍ ബീം ലൈറ്റുകളും ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി. മലപ്പുറം ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് ആണ് ഉത്തരവിറക്കിയത്. സിആര്‍പി സെക്ഷന്‍ 144 പ്രകാരമാണ് നിരോധനം. പാരാ ഗ്ലൈഡറുകൾ, ഹൈ റൈസർ ക്രാക്കറുകൾ, പ്രകാശം പരത്തുന്ന വസ്തുക്കൾ എന്നിവയുടെ ഉപയോഗം, പട്ടം പറത്തല്‍ എന്നിവയ്ക്കും
അമീബിക് മസ്തിഷ്‌ക ജ്വരം; കോഴിക്കോട് അച്ചന്‍കുളത്തില്‍ കുളിച്ചവരുടെ വിവരങ്ങള്‍ ശേഖരിച്ച് ആരോഗ്യവകുപ്പ്
കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വര ഭീതിയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ഫാറൂഖ് കോളേജിന് സമീപത്തുള്ള അച്ചന്‍കുളത്തില്‍ കുളിച്ചവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നു. ഇവിടെ കുളിച്ച പന്ത്രണ്ട് വയസുകാരന് മസ്തിഷ്‌ക ജ്വരം സംശയിക്കുന്ന സാഹചര്യത്തിലാണ് വിവരശേഖരണം. ജൂണ്‍ 16ാം തിയ്യതി മുതല്‍ ഇവിടെ എത്തിയവരുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. ആരോഗ്യവകുപ്പിന് കീഴില്‍ ആശാവര്‍ക്കര്‍മാരാണ് അന്വേഷണം നടത്തുന്നത്. രാമനാട്ടുകര നഗരസഭയിലെ 24, അഞ്ച്
അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട് യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിനും കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചൊവ്വ മുതൽ വ്യാഴം വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച കോഴിക്കോട്, വയനാട് ജില്ലകളിലും ബുധനാഴ്ച ഇടുക്കിയിലും വ്യാഴാഴ്ച വയനാട്ടിലുമാണ് യെല്ലോ അലർട്ട്. ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി
ക്ലിനിക്കിലെത്തിയ 15-കാരിയെ പീഡിപ്പിച്ചെന്ന് പരാതി; പോക്‌സോ കേസില്‍ കോഴിക്കോട്ട് ഡോക്ടര്‍ അറസ്റ്റില്‍
കോഴിക്കോട്: ക്ലിനിക്കിലെത്തിയ പതിനഞ്ചുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കോഴിക്കോട് ഡോക്ടർ അറസ്റ്റിൽ. കോഴിക്കോട് നഗരത്തിലെ ക്ലിനിക്കിൽ പരിശോധന നടത്തുന്ന ഡോക്ടറായ സി.എം. അബൂബക്കറാണ് അറസ്റ്റിലായത്. കസബ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പരിശോധനയ്ക്കായി ക്ലിനിക്കിലെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. പെണ്‍കുട്ടിയുടെ രക്ഷിതാക്കളാണ് ഡോക്ടര്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കിയത്. പ്രതിയെ കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കും. Summary: doctor
കോഴിക്കോട് ചുട്ടുപൊള്ളും; ജില്ലയില്‍ നാളെ താപനില മൂന്ന് ഡിഗ്രി വരെ ഉയരുമെന്ന് മുന്നറിയിപ്പ്, സുരക്ഷയ്ക്കായി ഈ മുന്‍കരുതലുകള്‍ പാലിക്കുക
കോഴിക്കോട്: ജില്ലയില്‍ ഇന്നും നാളെയും താപനില ഉയരുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സാധാരണയെക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ കോഴിക്കോട് ജില്ലയിലെ താപനില ഉയര്‍ന്ന് 37 ഡിഗ്രി സെല്‍ഷ്യസ് ആവാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കോട്ടയം ജില്ലയിലും താപനില 37 ഡിഗ്രി വരെ ഉയര്‍ന്നേക്കും. അതേസമയം കണ്ണൂര്‍, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ സാധാരണയെക്കാള്‍ മൂന്ന് മുതല്‍
‘ആരിഫ് മുഹമ്മദ് ഖാനെ പത്ത് ദിവസത്തിനകം വധിക്കും’; കേരള ഗവര്‍ണ്ണര്‍ക്ക് ഇ-മെയിലിലൂടെ വധഭീഷണി സന്ദേശം അയച്ച കോഴിക്കോട് സ്വദേശി അറസ്റ്റില്‍
കോഴിക്കോട്: കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വധഭീണി മുഴക്കിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശി ഷംസുദ്ദീനാണ് അറസ്റ്റിലായത്. ഇ-മെയിലിലൂടെയാണ് ഇയാള്‍ ഗവര്‍ണ്ണര്‍ക്കെതിരെ വധഭീഷണി സന്ദേശം അയച്ചത്. പത്ത് ദിവസത്തിനകം ഗവര്‍ണ്ണറെ വധിക്കുമെന്നായിരുന്നു ഇ-മെയില്‍ സന്ദേശം. തുടര്‍ന്ന് ഗവര്‍ണ്ണറുടെ ഓഫീസ് പൊലീസില്‍ പരാതി നല്‍കി. സൈബര്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.