Tag: KOZHIKODE
കോഴിക്കോട് വീട്ടിൽ കയറി ഗുണ്ട ആക്രമണം; രണ്ട് കുട്ടികളടക്കം അഞ്ച് പേർക്ക് പരിക്ക്
കോഴിക്കോട് : കെട്ടാങ്ങല്‍ പാലക്കുറ്റിയില്‍ വീട്ടില്‍ കയറി ഗുണ്ട ആക്രമണം. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. കാനാംകുന്നത്ത് അന്‍വര്‍ സാദിഖിന്റെ വീട്ടിലാണ് ആക്രമണം നടന്നത്. ഗുണ്ടാസംഘത്തിലെ ഒരാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. നിലമ്പൂര്‍ വല്ലപ്പുഴ സ്വദേശി കെ സി ഫാസിലിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ
കോൺഗ്രസ്സ് പ്രവർത്തകന് വെട്ടേറ്റു
ചെറുവണ്ണൂർ: അവളയിൽ കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു. ആവള പെരിഞ്ചേരി കടവിൽ മനോജിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ മനോജിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചു. അക്രമത്തിന് പിന്നിൽ സി.പി.ഐ.എം പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് നാളെ ചെറുവണ്ണൂർ പഞ്ചായത്തിൽ യു.ഡി.എഫ് ഹർത്താലിന് ആഹ്വാനം ചെയ്തു.
ഇന്ന് മുതല്‍ ജനുവരി 12 വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ ജനുവരി 12 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. (ചില സമയങ്ങളിൽ രാത്രി വൈകിയും ഇത് തുടർന്നേക്കാം). മലയോര മേഖലയിൽ ഇടിമിന്നൽ സജീവമാക്കാനും സാധ്യതയുണ്ട്. ഇത്തരം ഇടിമിന്നൽ
മുൻ മന്ത്രി കെ.കെ.രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ചു
കോഴിക്കോട്: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ.കെ രാമചന്ദ്രൻ മാസ്റ്റർ (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് പുലർച്ചെ മൂന്നുമണിയോടെയായിരുന്നു അന്ത്യം. ജില്ലയുടെ രൂപീകരണ കാലം മുതൽ വയനാട് കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന രാമചന്ദ്രൻ മാസ്റ്റർ പൊതുജീവിതം അവസാനിപ്പിച്ച ശേഷം വിശ്രമജീവിതം നയിച്ചത് കോഴിക്കോടായിരുന്നു. കോഴിക്കോട് കക്കോടിയിലെ മകന്റെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. മൃതദേഹം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ
മലബാർ ദേവസ്വം ബോർഡ്; എം.ആർ.മുരളി ചുമതലയേറ്റു
കോഴിക്കോട്: മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ടായി എം.ആർ.മുരളി ചുമതലയേറ്റു. ഇന്ന് രാവിലെ 9.30 മണിക്ക് കോഴിക്കോട് അഴകൊടി ദേവീക്ഷേത്രം ഹാളിലായിരുന്നു സത്യപ്രതിജ്ഞ. ചടങ്ങ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ.എം പാലക്കാട് ജില്ല കമ്മറ്റി അംഗമാണ് എം.ആർ.മുരളി. രണ്ട് തവണ ഷോർണൂർ നഗരസഭ ചെയർമാൻ ആയിട്ടുണ്ട്. കുളപ്പുള്ളി മരോട്ടിക്കൽ രാഘവന്റെയും, മീനാക്ഷിയുടെയും മകനാണ്.
കോഴിക്കോട് കോറണേഷൻ തീയേറ്റർ പൊളിക്കുന്നു; ഷോപ്പിങ് മാളും മൾട്ടിപ്ലക്സും നിർമ്മിക്കും
കോഴിക്കോട്: നഗരത്തിലെ പഴയകാല സിനിമാ തീയേറ്ററുകളിലൊന്നായ കോറണേഷന്‍ പൊളിച്ചു തുടങ്ങി. ഏഴു പതിറ്റാണ്ടിനോടടുത്ത് പ്രായമുള്ള നവീകരിച്ച കോറണേഷന്‍ തീയേറ്ററാണ് പുതുമോടിയിലുള്ള മള്‍ട്ടിപ്ലെക്‌സാക്കി മാറ്റുവാനായി കഴിഞ്ഞദിവസം പൊളിച്ചുതുടങ്ങിയത്. കേരളത്തിലെ ആദ്യ തീയേറ്ററായ തൃശൂര്‍ ജോസും കോഴിക്കോട്ടെ ആദ്യ തീയേറ്ററായ രാധയും വന്നശേഷം തുടങ്ങിയ കോറണേഷന്‍ മൂന്നു മള്‍ട്ടിപ്ലെക്‌സ് തീയേറ്ററുകളും ഷോപ്പിംഗ് കോംപ്ലക്‌സുകളുമടക്കമുള്ള മെഗാ കോംപ്ലക്‌സായി അടുത്തവര്‍ഷം അവസാനത്തോടെ
രണ്ടാം ഘട്ടത്തിലും മികച്ച പോളിങ്ങ്; കണക്ക് കൂട്ടല്‍ ആരംഭിച്ച് മുന്നണികള്‍
തിരുവനന്തപുരം: കോവിഡ് പേടി രണ്ടാംഘട്ട തിരഞ്ഞെടുപ്പിലും ആവേശം ചോര്‍ത്തിയില്ല. വൈകിട്ട് 6.30 വരെ 76 ശതമാനം പേര്‍ വോട്ടവകാശം വിനിയോഗിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. അന്തിമ റിപ്പോര്‍ട്ട് വന്നിട്ടില്ല. ഡിസംബര്‍ എട്ടിന് നടന്ന ആദ്യഘട്ടത്തില്‍ 72.67 ശതമാനം പേരാണ് സമ്മതിദാന അവകാശം വിനിയോഗിച്ചത്. കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്.
ഒരേ ദിവസം മൂന്ന് അപകടം; താമരശ്ശേരി ചുരത്തില്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക്
താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ വീണ്ടും അപകടങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. കഴിഞ്ഞ ദിവസം ചുരത്തിലെ മൂന്നിടങ്ങളിലുണ്ടായ വ്യത്യസ്ത അപകടങ്ങളില്‍ ഒരാള്‍ക്ക് പരിക്കേറ്റു. മണിക്കൂറുകളാണ് അപകടങ്ങളെത്തുടര്‍ന്ന് ചുരത്തിലെ ഗതാഗതം തടസ്സപ്പെട്ടത്. വൈകീട്ടോടെ രണ്ടാം വളവിനു സമീപം, വയനാട്ടിലേക്കു പോകുന്ന ടാങ്കര്‍ ലോറിയും മരക്കഷണങ്ങള്‍ കയറ്റി എതിരെ വന്ന പിക്കപ്പും കൂട്ടിയിടിച്ചാണ് ആദ്യ അപകടം. ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് നിയന്ത്രണം വിട്ടു