Tag: KOZHIKODE RURAL POLICE
‘തെളിവ് നശിപ്പിക്കാൻ ആവശ്യമായ കാര്യങ്ങളൊക്കെ ചെയ്തു, കാർ മതിലിടിച്ചെന്ന് കാണിച്ച് 36000 രൂപ ക്ലെയിം നേടി’; ചോറോട് വാഹനാപകടക്കേസിൽ പത്ത് മാസങ്ങൾക്ക് ശേഷം വാഹനവും ഡ്രൈവറേയും കണ്ടെത്തിയത് ഇങ്ങനെ
വടകര: ദേശീയപാതയിൽ ചോറോട് വാഹനമിടിച്ച് ഒമ്പത് വയസുകാരി ദൃഷാനയ്ക്ക് ഗുരുതര പരിക്കേൽക്കുകയും മുത്തശ്ശി ബേബിക്ക് ജീവൻ നഷ്ടമാവുകയും ചെയ്ത സംഭവത്തിൽ വാഹനം കണ്ടെത്തിയത് പത്ത് മാസങ്ങൾക്ക് ശേഷം. പുറമേരി സ്വദേശി ഷജിലായിരുന്നു കാർ ഓടിച്ചത്. ഭാര്യയ്ക്കും മക്കൾക്കുമൊപ്പമുള്ള യാത്രയിലായിരുന്നു അപകടം നടന്നത്. അപകടം സംഭവിച്ചത് അവർ അറിഞ്ഞിരുന്നു. പക്ഷെ അപ്പോഴാത്തെ പരിഭ്രാന്തിയിൽ കാർ നിർത്താതെ പോവുകയായിരുന്നെന്ന്
സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് അഴിച്ചുപണി; നിധിൻ രാജ് കോഴിക്കോട് റൂറൽ എസ്പി
തിരുവനന്തപുരം: സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് അഴിച്ചുപണി. രണ്ട് കമ്മീഷണർമാരെയും ഏഴ് ജില്ലാ പൊലീസ് മേധാവിമാരെയുമാണ് മാറ്റിയത്. കോഴിക്കോട് റൂറൽ, കാസർകോട്, കണ്ണൂർ റൂറൽ കോട്ടയം, കൊല്ലം, പത്തനംതിട്ട, വയനാട് എസ്പിമാരെയാണ് സ്ഥലംമാറ്റിയത്. തിരുവനന്തപുരത്തും കൊച്ചിയിലും ഇനി മുതൽ ഐപിഎസ് ഉദ്യോഗസ്ഥരായ രണ്ട് ഡിസിപിമാർ വീതം ഉണ്ടാകും. കോഴിക്കോട് റൂറൽ എസ്പി അരവിന്ദ് സുകുമാറിനെ ക്രൈംബ്രാഞ്ചിലേക്ക് മാറ്റി.
പോലിസ് അസോസിയേഷൻ ജില്ല സമ്മേളനം; കല്ലാച്ചിയിൽ വെള്ളിയാഴ്ച്ച തുടങ്ങും
കല്ലാച്ചി: കേരള പോലിസ് അസോസിയേഷൻ കോഴിക്കോട് റൂറൽ 38 – മത് ജില്ല സമ്മേളനത്തിന് വെള്ളിയാഴ്ച കല്ലാച്ചിയിൽ തുടക്കമാവും. ഓത്തിയിൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി കെ അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച രാവിലെ 10 മണിക്ക് പ്രതിനിധി സമ്മേളനം മ്യൂസിയം, രജിസ്ട്രേഷൻ പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി