Tag: kozhikkode
കാറിന് സൈഡ് നൽകിയില്ലെന്ന് ആരോപണം; കോഴിക്കോട് കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് കാർ യാത്രക്കാരുടെ മർദ്ദനം
കോഴിക്കോട്: കാറിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് നേരെ മര്‍ദ്ദനം. കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവര്‍ പി സുബ്രഹ്‌മണ്യത്തിനാണ് കാർ യാത്രക്കാരുടെ മർദനം ഏറ്റത്. മാങ്കാവ് ഭാഗത് വെച്ച് കാറിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് കാറിലുണ്ടായിരുന്നവർ കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് നേരെ ആക്രമണം അഴിച്ചു വിടുകയായിരുന്നു. ബസ് പാലക്കാട് നിന്നും കോഴിക്കോടേക്ക് വരുന്നതിനിടെയായിരുന്നു സംഭവം. പരിക്കേറ്റ
കോഴിക്കോട് ബസ് ബൈക്കിലിടിച്ച് അയൽവാസികളായ രണ്ട് യുവാക്കൾ മരിച്ചു
കോഴിക്കോട്: കല്ലായിയിൽ ബസ് ബൈക്കിലിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. കല്ലായി വട്ടാംപൊയില്‍ ടൗണില്‍ ഞായറാഴ്ച വൈകീട്ട് അഞ്ചേ മുക്കാലോടെയായിരുന്നു അപകടം നടന്നത്. കൊണ്ടോട്ടി സ്വദേശികളായ കോടങ്ങാട് ഇളനീർക്കര നെച്ചിയില്‍ കോച്ചാമ്ബള്ളി മുഹമ്മദ് സാബിത്ത് (21), കൊട്ടൂക്കര മഞ്ഞപ്പുലത്ത് മുഹമ്മദ് സിയാദ് (18) എന്നിവരാണ് മരിച്ചത്. ഫറോക്കില്‍ നിന്ന് കോഴിക്കോട്ടേക്ക് സര്‍വിസ് നടത്തുന്ന സിറ്റി ബസാണ് ബൈക്കിലിടിച്ചത്.
വാഷ്ബേസിനിൽ മൂത്രമൊഴിക്കുന്നത് തടഞ്ഞു; കോഴിക്കോട് ഹോട്ടല്‍ ജീവനക്കാര്‍ക്ക് മര്‍ദ്ദനം, യുവാക്കള്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു
കോഴിക്കോട്: കാക്കൂര്‍ കുമാരസാമയില്‍ ഹോട്ടലിലെ വാഷ് ബേസിനില്‍ മൂത്രമൊഴിക്കുന്നത് തടഞ്ഞതിന് യുവാക്കള്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു. അക്രമണത്തില്‍ രണ്ട് ഹോട്ടല്‍ ജീവനക്കാര്‍ക്ക് പരിക്കേറ്റു. പുതിയാപ്പ സ്വദേശി ശരത്ത് (25), കടലൂര്‍ സ്വദേശി രവി എന്നിവരാണ് അക്രമണം നടത്തിയത്. ഇവരെ കാക്കൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികള്‍ രണ്ട് പേരും ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു. ഇതിനിടെ മുഖം കഴുകാനായി
ഒത്തുതീർപ്പാകാതെ ബസ് പണിമുടക്ക്; കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് സമരം ഇന്നും തുടരും, വലഞ്ഞ് യാത്രക്കാർ
വടകര: കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസ് സമരം ഇന്നും തുടരും. കൂമുള്ളിയിൽ വെച്ചു ബസ് ഡ്രൈവർക്ക് മർദനമേറ്റതിൻ്റെ പേരിലാണ് തൊഴിലാളുകൾ പണിമുടക്ക് ആരംഭിച്ചത്. മർദിച്ചവരെ അറസ്റ്റ് ചെയ്യുന്നവരെ ബസ് പണിമുടക്ക് തുടരും എന്നാണ് തൊഴിലാളികൾ പറയുന്നത്. ബസ് സമരം അനിശ്ചിതമായി തുടരുന്നതോടെ വലയുന്നത് പ്രദേശത്തെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാരാണ്. കെ.എസ്.ആർ.ടി.സി ബസ് സർവീസ് നടത്തുന്നുണ്ട്.
ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കോഴിക്കോട്: ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ ആയി പ്രവർത്തിക്കുന്നവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ആഗസ്റ്റ് 5) അവധി ആയിരിക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. വടകര താലൂക്കിൽ പൂവാംവയൽ എൽ.പി സ്കൂൾ, കുറുവന്തേരി യു.പി സ്കൂൾ, വിലങ്ങാട് സെന്റ് ജോർജ് എച്ച്.എസ്.എസ്, വെള്ളിയോട് എച്ച്.എസ്.എസ്, കുമ്പളച്ചോല യു.പിസ്കൂൾ എന്നിവയും കൊയിലാണ്ടി താലൂക്കിൽ കൊല്ലത്തെ
കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും (02/08/2024) അവധി
കോഴിക്കോട്: ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ, ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (02-08-2024) അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. മഴക്കാല മുന്നറിയിപ്പുകൾക്ക് ആധികാരിക സ്രോതസ്സുകൾ മാത്രം ആശ്രയിക്കുക അടിയന്തിര ഘട്ടങ്ങളിൽ ടോൾ ഫ്രീ നമ്പർ 1077 ഉപയോഗപ്പെടുത്തുക.
കോഴിക്കോട് ജില്ലയിലെ മുഴുവന്‍ സ്‌കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു
കോഴിക്കോട്: ജില്ലയില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍, ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും നാളെ (30.07.2024) അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. കോളേജുകള്‍ക്ക് അവധി ബാധകമല്ല. കനത്ത മഴയുടെ പശ്ചാതലത്തില്‍ തൃശൂര്‍, വയനാട്, പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ചൊവ്വ) അവധി പ്രഖ്യാപിച്ചിരുന്നു. മലപ്പുറം ജില്ലയിലെ 3 താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
കോഴികോട് കനോലി കനാലില്‍ മീന്‍പിടിക്കുന്നതിനിടെ വെള്ളത്തില്‍ വീണ യുവാവിനെ കണ്ടെത്തി; കണ്ടെത്തിയത് രണ്ട് മണിക്കൂർ തിരച്ചിലിന് ശേഷം
കോഴിക്കോട്: മീന്‍പിടിക്കുന്നതിനിടെ കനോലി കനാലില്‍ വീണ യുവാവ് മരിച്ചു. കോഴിക്കോട് കുന്ദമംഗലം സ്വദേശി പ്രവീണ്‍ ദാസിനെയാണ് അബോധാവസ്ഥയില്‍ കനാലില്‍ നിന്നും കണ്ടെത്തിയത്. ഉടനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫയർഫോഴ്സും സ്‌കൂബ ടീമും നടത്തിയ തിരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്. കാണാതായി രണ്ട് മണിക്കൂറിന് ശേഷമാണ് ഇയാളെ കണ്ടെത്തിയത്. സരോവരം കനോലി കനാലില്‍ രാത്രി
മീൻ പിടിക്കുന്നതിനിടെ കോഴിക്കോട് കനോലി കനാലിൽ വീണ് യുവാവിനെ കാണാതായി, തിരച്ചിൽ
കോഴിക്കോട്: മീന്‍പിടിക്കുന്നതിനിടെ കനോലി കനാലില്‍ യുവാവ് വീണ് കാണാതായി. സരോവരം കനോലി കനാലില്‍ രാത്രി എട്ട് മണിയോടെയാണ് സംഭവം. കുന്ദമംഗലം സ്വദേശി പ്രവീണ്‍ദാസിനെയാണ് കാണാതായത്. മീന്‍പിടിക്കുന്നതിനിടെ കനാലിലേയ്ക്ക് മറിയുകായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഇയാള്‍ക്ക് നീന്തല്‍ അറിയില്ലെന്നും പ്രദേശത്ത് ഉള്ളവര്‍ പറയുന്നു.സംഭവസമയത്ത് സ്ഥലത്ത് ഉണ്ടായിരുന്ന രണ്ട് പേര്‍ കനാലില്‍ ഇറങ്ങി തപ്പിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. തുടര്‍ന്ന് പോലീസിനെയും
കാലവർഷക്കെടുതി; വടകര കോഴിക്കോട് സർക്കിളുകളിലായി കെ.എസ്.ഇ.ബിക്ക് ഏഴുകോടിയുടെ നഷ്ടം
വടകര: കാലവർഷ കെടുതിയിൽ കെ.എസ്.ഇ.ബിക്ക് കോടികളുടെ നഷ്ടം. കെ.എസ്.ഇ.ബി വടകര കോഴിക്കോട് സർക്കിളുകളിലായി ജൂണ്‍ ഒന്ന് മുതല്‍ ഇതുവരെ ഏഴുകോടിയുടെ നാശനഷ്ടമുണ്ടായതായാണ് കണക്കാക്കിയത്. മഴക്കെടുതി രണ്ട് ലക്ഷത്തോളം ഗാര്‍ഹിക- വാണിജ്യ ഉപഭോക്താക്കളെ ബാധിച്ചു. 2,375 ലോ ടെൻഷൻ പോസ്റ്റുകള്‍, 29,511 കെ.വി വൈദ്യുതി പോസ്റ്റുകള്‍ എന്നിവ തകർന്നു. 194 എണ്ണം 11 കെവി കണ്ടക്ടറുകള്‍ നശിച്ചു.