Tag: kozhikkode
കോഴിക്കോട് ചെറുവണ്ണൂരില്‍ സ്‌കൂള്‍ വാനില്‍ നിന്നിറങ്ങിയ രണ്ടാം ക്ലാസുകാരി അതേ വാഹനമിടിച്ച് മരിച്ചു
ചെറുവണ്ണൂര്‍: കുണ്ടായിത്തോട് സ്‌കൂള്‍ വാനില്‍ നിന്നിറങ്ങിയ രണ്ടാംക്ലാസുകാരി അതേ വാഹനമിടിച്ച് മരിച്ചു. ചെറുവണ്ണൂര്‍ വെസ്റ്റ് എ.എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥിനിയായ നല്ലളം സ്വദേശി സന്‍ഹ മറിയം ആണ് മരിച്ചത്. എട്ടുവയസായിരുന്നു. കുട്ടിയെ വീടിന് സമീപം ഇറക്കിയ ശേഷം വാഹനം പിന്നോട്ട് എടുക്കുമ്പോഴായിരുന്നു അപകടം. കുട്ടിയുടെ ദേഹത്തുകൂടി വാന്‍ കയറിയിറങ്ങിയതായാണ് വിവരം. കുട്ടി സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. Summary:
കളിക്കുന്നതിനിടെ ഏഴാം നിലയില്‍ നിന്നും താഴേയ്ക്ക് വീണു; കോഴിക്കോട് എഴുവസുകാരൻ ഫ്ലാറ്റിൽ നിന്നും വീണ് മരിച്ചു
കോഴിക്കോട്: കോഴിക്കോട് കെട്ടിടത്തിന്റെ ഏഴാം നിലയില്‍നിന്നും താഴേയ്ക്ക് വീണ് രണ്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. നല്ലളം കീഴ് വനപാടം എം.പി.ഹൗസില്‍ മുഹമ്മദ് ഹാജിഷ്- ആയിശ ദമ്ബതികളുടെ മകന്‍ ഇവാന്‍ ഹൈബല്‍ (7) ആണ് മരിച്ചത്. കളിക്കുന്നതിനിടെ ബാല്‍ക്കണിയില്‍ കയറിയ കുട്ടി ഏഴാം നിലയില്‍നിന്നു അബദ്ധത്തിൽ താഴേക്ക് പതിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടി എത്തിയ സെക്യൂരിറ്റി ജീവനക്കാരും
വന്ദേഭാരത് കടന്നുപോയപ്പോള്‍ അസാധാരണ ശബ്ദം കേട്ടെന്ന് ലോക്കോ പൈലറ്റ്; പാളത്തില്‍ കരിങ്കല്‍ ചീളുകള്‍ നിരത്തിയ സംഭവത്തിൽ യുവാവ് പിടിയിൽ
കോഴിക്കോട്: കോഴിക്കോട് പന്നിയങ്കര റെയില്‍വേ പാളത്തില്‍ കരിങ്കല്‍ ചീളുകള്‍ നിരത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കല്ലായി സ്വദേശി മഠത്തില്‍ വീട്ടില്‍ നിഖിലാണ് അറസ്റ്റിലായത്. സംഭവത്തില്‍ മൂന്ന് പേർ കൂടി പിടിയിലാകാനുണ്ടെന്ന് ആർപിഎഫ് അറിയിച്ചു. ഇന്നലെ രാത്രി ഒമ്ബതരയോടെ വന്ദേ ഭാരത് എക്സ്പ്രസ് പന്നിയങ്കര ഭാഗത്തെ റെയില്‍വേ പാളത്തിലൂടെ കടന്നുപോയപ്പോഴാണ് അസാധാരണ ശബ്ദം കേട്ടത്. സംഭവം ലോക്കോ
വീണ്ടും മരണം; കോഴിക്കോട് മസ്തിഷ്ക ജ്വരം ബാധിച്ച് യുവതി മരിച്ചു
കോഴിക്കോട്: മസ്തിഷ്ക ജ്വരം ബാധിച്ച് യുവതി മരിച്ചു. കുറ്റിക്കാട്ടൂരിന് സമീപം ചെമ്മലത്തൂർ പേങ്കാട്ടിൽ മേത്തൽ ജിസ്‌ന (38) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. കുറ്റിക്കാട്ടൂരിന് സമീപം ടൈലറിങ് സ്ഥാപനത്തിൽ ജോലി ചെയ്യുന്നയാളാണ് ജിസ്ന. 14 ദിവസം മുൻപാണ് മെഡിക്കൽ കോളേജിൽ പനിയും കാലുകൾക്ക് നേരിയ വീക്കവും അനുഭവപ്പെട്ടതിനെ
സാമൂഹ്യ മാധ്യമങ്ങൾവഴി ഇടപാടുകാര്യമായി ആശയവിനിമയം; കോഴിക്കോട് എം.ബി.എ വിദ്യാർത്ഥി എം.ഡി.എം.എയുമായി അറസ്റ്റിൽ
കോഴിക്കോട്: കോഴിക്കോട് നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മയക്കു മരുന്നുകളെത്തിച്ച് വിൽപന നടത്തുന്ന ബി.ബി.എ വിദ്യാർത്ഥി പിടിയിൽ. മലപ്പുറം മോങ്ങം സ്വദേശി ദിനു നിവാസിൽ ശ്രാവൺ സാഗർ.പി (20) ആണ് അറസ്റ്റിലായത്. ഇയാളുടെ കയ്യിൽ നിന്നും വിൽപ്പനയ്ക്ക് കൊണ്ടുവന്ന എം.ഡി.എം.എയും പോലീസ് കണ്ടെടുത്തു. കോഴിക്കോട് സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ.എ ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും
പെയിങ് ഗസ്റ്റായി താമസിക്കുന്ന വീട്ടിലെ മുറിയിൽ ഇരുപത്തിയൊന്നുകാരിയായ കോഴിക്കോട് ലോ കോളേജ് വിദ്യാർഥിനി മരിച്ച നിലയിൽ
കോഴിക്കോട്: ഗവ. ലോ കോളേജ് വിദ്യാർഥിനിയെ താമസിക്കുന്ന വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷം എൽ.എൽ.ബി വിദ്യാർഥിനിയും തൃശൂർ സ്വദേശിനിയുമായ മൗസ മെഹ്റിസിനെയാണ്(21) മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് കോവൂർ ബൈപ്പാസിന് സമീപത്ത് ഇവർ പെയിങ്ങ് ഗസ്റ്റായി താമസിക്കുന്ന വീട്ടിലെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഒപ്പം താമസിക്കുന്ന വിദ്യാർഥിനി മുറിയിൽ എത്തിയപ്പോൾ മൗസയെ മരിച്ച
ജില്ലയിൽ ആന എഴുന്നള്ളിപ്പിന് കർശ്ശന നിയന്ത്രണം; ആനയെഴുന്നള്ളിപ്പ് സമയത്ത് വെടിക്കെട്ട് അനുവദിക്കില്ല, പരിശോനയ്ക്ക് മോണിറ്ററിംഗ് സമിതികൾ
കോഴിക്കോട്: ക്ഷേത്രങ്ങളിലെ എഴുന്നെള്ളിപ്പുകളില്‍ കർശന നിയന്ത്രണം ഏർപ്പെടുത്താൻ വനം വകുപ്പ്. കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തില്‍ ആനയിടഞ്ഞതിനെ തുടർന്നുണ്ടായ അപകടത്തില്‍ മൂന്നു പേർ മരിച്ച പശ്ചാത്തലത്തിലാണ് നിയന്ത്രണം ശക്തമാക്കുന്നത്. ഇതിനായി ഫോറസ്റ്റ്, പൊലീസ്, ഫയർ ഉദ്യോഗസ്ഥരടങ്ങുന്ന താലൂക്കുതല കമ്മിറ്റികളുണ്ടാക്കും. കമ്മിറ്റിയംഗങ്ങള്‍ ക്ഷേത്രവും പരിസരവും സന്ദർശിച്ച് നല്‍കുന്ന മാർഗനിർദ്ദേശ പ്രകാരം എഴുന്നെള്ളിപ്പിനുള്ള ക്രമീകരണം ക്ഷേത്ര കമ്മിറ്റികളുണ്ടാക്കണം. ജില്ലയിൽ ഇതു
കോഴിക്കോട് പട്ടാപ്പകല്‍ യുവതിയുടെ മാല മോഷ്ടിക്കാൻ ശ്രമം; കള്ളനെ കയ്യോടെ പിടികൂടി ഓട്ടോ ഡ്രൈവർ
കോഴിക്കോട്: പട്ടാപ്പകല്‍ മാല മോഷ്ടിക്കാൻ ശ്രമിച്ചയാളെ കയ്യോടെ പിടികൂടി ഓട്ടോ ഡ്രൈവർ. കോഴിക്കോട് കോഴിക്കോട് മാനാഞ്ചിറയ്ക്ക് സമീപം രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ഹൈദരാബാദ് സ്വദേശി രാജാറാവുവാണ് പിടിയിലായത്. മാനാഞ്ചിറ സ്ക്വയറിന് മുന്നിലൂടെ നടന്നുപോകുകയായിരുന്ന യുവതിയുടെ മാല പിറകില്‍ നിന്നെത്തിയ പ്രതി പൊട്ടിച്ചെടുക്കുകയും ഈ മാലയുമായി ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നു. ഇതുകണ്ട് ഓടിച്ചെന്ന ഓട്ടോ ഡ്രൈവർ
ജില്ലയിൽ വീണ്ടും ലഹരിമരുന്ന് വേട്ട; എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയിൽ
കോഴിക്കോട്: ജില്ലയിൽ എക്സൈസിൻ്റെ ലഹരിമരുന്ന് വേട്ട. എംഡിഎംഎയുമായി രണ്ട് യുവാക്കളെ കസ്റ്റഡിയിൽ എടുത്തു. സുൽത്താൻ ബത്തേരി കനകപറമ്പിൽ വീട്ടിൽ ജിത്തു കെ.സുരേഷ് (30), വളയനാട് ഗോവിന്ദപുരം നടുക്കണ്ടി വീട്ടിൽ മഹേഷ് (33) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 40.922 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. എക്സൈസ് ഇൻ്റലിജൻസ് നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം രാത്രി
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കോഴിക്കോട് സ്വദേശിയായ 15-കാരിയെ വീട്ടിലെത്തിച്ച് കഞ്ചാവ് നല്‍കി പീഡിപ്പിച്ചു; രണ്ടുപേര്‍ പിടിയിൽ
കോഴിക്കോട്: കോഴിക്കോട് സ്വദേശിയായ 15വയസുകാരിയെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട് കഞ്ചാവ് നല്‍കി പീഡിപ്പിച്ച കേസില്‍ രണ്ടുപേർ അറസ്റ്റില്‍. ചാലിശ്ശേരി പെരിങ്ങോട് സ്വദേശി അജ്മല്‍ (23), ചങ്ങരംകുളം ആലങ്കോട് മാമാണിപ്പടി സ്വദേശി ഷാബില്‍ (22) എന്നിവരെയാണ് തിരൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും ചങ്ങരംകുളം പോലീസും ചേര്‍ന്ന് പിടികൂടിയത്. 2023 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട്