Tag: Kozhikkode railway Station
കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിൽ നിന്നും വീണുമരിച്ച സംഭവം; പുറത്തേക്ക് തള്ളിയിട്ടതാണെന്ന് സാക്ഷി മൊഴി, കണ്ണൂർ സ്വദേശിയായ റെയിൽവെ കരാർ ജീവനക്കാരൻ അറസ്റ്റിൽ
കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ തമിഴ്‌നാട് സ്വദേശി ട്രെയിനിൽനിന്ന് വീണുമരിച്ച സംഭവത്തിൽ റെയിൽവേ കരാർ ജീവനക്കാരൻ അറസ്‌റ്റിൽ. കണ്ണൂർ സ്വദേശി അനിൽകുമാറാണ് അറസ്‌റ്റിലായത്. അനിൽകുമാർ ശരവണനെ തള്ളിയിട്ടതാണെന്ന ദൃക്സാക്ഷിമൊഴി പോലീസിന് ലഭിച്ചതായാണ് വിവരം. ഇയാൾക്കെതിരെ മനപൂർവമായ നരഹത്യക്ക് റെയിൽവേ പൊലീസ് കേസ് എടുത്തിരുന്നു. തമിഴ്നാട് കാഞ്ചീപുരം സ്വദേശിയാണ് മരിച്ച ശരവണൻ. തലശേരിയിലെ ബന്ധുവിനെ സന്ദർശിച്ച ചെന്നൈയിലേക്ക്
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്നു വീണ് യാത്രക്കാരൻ മരിച്ചു; തള്ളിയിട്ടതാണെന്ന് സംശയം, ഒരാൾ കസ്റ്റഡിയിൽ
കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്നു വീണ് യാത്രക്കാരൻ മരിച്ചു. തമിഴ്നാട് സ്വദേശിയാണ് മരിച്ചത്. മംഗളൂരു-കൊച്ചുവേളി സ്പെഷൽ ട്രെയിനിൽ ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍പ്പെട്ട യുവാവിനെ റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള പിവിഎസ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. റെയില്‍വേ പൊലീസ് അധികൃതരാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു