Tag: kozhikkode
പെരുന്നാള്‍ ആഘോഷത്തിന് പോയ കുടുംബത്തിൻ്റെ വാഹനം അപകടത്തിൽ പെട്ടു; അൽ ഐനിൽ കോഴിക്കോട് സ്വദേശിനി മരിച്ചു
കോഴിക്കോട്: പെരുന്നാള്‍ ആഘോഷിക്കാൻ അല്‍ ഐനിലേക്ക് പോയ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് മറിഞ്ഞ് കോഴിക്കോട് സ്വദേശിനി മരിച്ചു. വെള്ളിമാട്കുന്ന് പി.കെ.നസീറിന്‍റെ ഭാര്യ സജിന ബാനുവാണ് (54) മരിച്ചത്. വാഹനമോടിച്ചിരുന്ന മകൻ ജർവ്വീസ് നാസ്, ഭർത്താവ് നസീർ എന്നിവർക്ക് പരിക്കേറ്റു.ഇവർ സഞ്ചരിച്ച വാഹനം റിസോർട്ടിന് സമീപം ഓഫ് റോഡില്‍ മറിയുകയായിരുന്നു. മൃതദേഹം അല്‍ ഐൻ ആശുപത്രിയില്‍
കോഴിക്കോട് മാരക മയക്കുമരുന്നായ മെത്താംഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ
കോഴിക്കോട്: കോഴിക്കോട് കോവൂരില്‍ മാരക മയക്കുമരുന്നായ മെത്താംഫിറ്റമിനുമായി യുവാവിനെ എക്സൈസ് പിടികൂടി. താമരശ്ശേരി കിടവൂർ സ്വദേശി മസ്താൻ എന്ന് വിളിക്കുന്ന മിർഷാദ് പി ആണ് പിടിയിലായത്. ഇയാളിൽ നിന്നും 58.354 ഗ്രാം മെത്താംഫിറ്റമിൻ പിടിച്ചെടുത്തു. കോഴിക്കോട് എക്സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡും കോഴിക്കോട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ സ്പെഷ്യല്‍ സ്‌ക്വാഡും സംയുക്തമായി
ഗൾഫിലേക്ക് പോകാൻ കരിപ്പൂർ വിമാനത്താവളത്തിലേക്കുള്ള യാത്രയിൽ അപകടം; കോഴിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അപകടത്തിൽ 19 കാരൻ മരിച്ചു, നാല് പേർക്ക് പരിക്ക്
കോഴിക്കോട്: പന്തീരാങ്കാവില്‍ ഇന്നോവ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കണ്ണൂർ പേരാവൂർ സ്വദേശി പുത്തൻപുരയില്‍ ഷിഫാസ് (19) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒമ്ബതോടെ അത്താണിക്ക് സമീപമാണ് അപകടം. കാറിലുണ്ടായിരുന്ന പിതാവ് അബ്ദുല്‍ മജീദ് (44), ആയിഷ (37) മുഹമ്മദ് ആഷിഖ് (21), നിമീർ (19) എന്നിവർ
കോഴിക്കോട് മുക്കത്ത് കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് അപകടം; പതിനഞ്ച് പേർക്ക് പരിക്ക്
കോഴിക്കോട്: മുക്കത്ത് വെസ്റ്റ് മണാശ്ശേരിയിൽ കെഎസ്‌ആര്‍ടിസി ബസ് മറിഞ്ഞ അപകടം. കോഴിക്കോട് നിന്ന് കൂമ്പാറയ്ക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസാണ് മുക്കത്ത് വെച്ച് അപകടത്തിൽ പെട്ട് മറിഞ്ഞത്. ഞായറാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം. ബസില്‍ ഇരുപതോളം യാത്രക്കാരുണ്ടായിരുന്നു. ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ പതിനഞ്ച് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇവരെ മുക്കം കെ.എം.സി.ടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കനത്ത മഴയിൽ നിറഞ്ഞൊഴുകിയ അഴുക്കുചാലിൽ വീണ് കോഴിക്കോട് മധ്യവയസ്കനെ കാണാതായി
കോഴിക്കോട്: കോവൂരിൽ അഴുക്കുചാലിൽ വീണ് മധ്യവയസ്കനെ കാണാതായി. ഞായറാഴ്ച രാത്രി 8.30-ഓടെയാണ് കോവൂർ സ്വദേശി കളത്തിൻപൊയില്‍ ശശി (60) ഓടയില്‍ വീണത്. കനത്തമഴയില്‍ നിറഞ്ഞൊഴുകിയ ഓവുചാലില്‍ ഇയാൾ വീഴുകയായിരുന്നു. കോവൂർ എം.എല്‍.എ. റോഡില്‍ മണലേരിതാഴത്തെ ബസ് സ്റ്റോപ്പില്‍ ഇരിക്കുകയായിരുന്ന ശശി അബദ്ധത്തില്‍ കാല്‍വഴുതി ഓവുചാലില്‍ വീഴുകയായിരുന്നു. കനത്ത മഴയെത്തുടർന്ന് ബസ് സ്റ്റോപ്പില്‍ കയറിനില്‍ക്കുകയായിരുന്നു ശശിയും സുഹൃത്തും.
കോഴിക്കോട് ചെറുവണ്ണൂരില്‍ സ്‌കൂള്‍ വാനില്‍ നിന്നിറങ്ങിയ രണ്ടാം ക്ലാസുകാരി അതേ വാഹനമിടിച്ച് മരിച്ചു
ചെറുവണ്ണൂര്‍: കുണ്ടായിത്തോട് സ്‌കൂള്‍ വാനില്‍ നിന്നിറങ്ങിയ രണ്ടാംക്ലാസുകാരി അതേ വാഹനമിടിച്ച് മരിച്ചു. ചെറുവണ്ണൂര്‍ വെസ്റ്റ് എ.എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥിനിയായ നല്ലളം സ്വദേശി സന്‍ഹ മറിയം ആണ് മരിച്ചത്. എട്ടുവയസായിരുന്നു. കുട്ടിയെ വീടിന് സമീപം ഇറക്കിയ ശേഷം വാഹനം പിന്നോട്ട് എടുക്കുമ്പോഴായിരുന്നു അപകടം. കുട്ടിയുടെ ദേഹത്തുകൂടി വാന്‍ കയറിയിറങ്ങിയതായാണ് വിവരം. കുട്ടി സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. Summary:
കളിക്കുന്നതിനിടെ ഏഴാം നിലയില്‍ നിന്നും താഴേയ്ക്ക് വീണു; കോഴിക്കോട് എഴുവസുകാരൻ ഫ്ലാറ്റിൽ നിന്നും വീണ് മരിച്ചു
കോഴിക്കോട്: കോഴിക്കോട് കെട്ടിടത്തിന്റെ ഏഴാം നിലയില്‍നിന്നും താഴേയ്ക്ക് വീണ് രണ്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. നല്ലളം കീഴ് വനപാടം എം.പി.ഹൗസില്‍ മുഹമ്മദ് ഹാജിഷ്- ആയിശ ദമ്ബതികളുടെ മകന്‍ ഇവാന്‍ ഹൈബല്‍ (7) ആണ് മരിച്ചത്. കളിക്കുന്നതിനിടെ ബാല്‍ക്കണിയില്‍ കയറിയ കുട്ടി ഏഴാം നിലയില്‍നിന്നു അബദ്ധത്തിൽ താഴേക്ക് പതിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടി എത്തിയ സെക്യൂരിറ്റി ജീവനക്കാരും
വന്ദേഭാരത് കടന്നുപോയപ്പോള്‍ അസാധാരണ ശബ്ദം കേട്ടെന്ന് ലോക്കോ പൈലറ്റ്; പാളത്തില്‍ കരിങ്കല്‍ ചീളുകള്‍ നിരത്തിയ സംഭവത്തിൽ യുവാവ് പിടിയിൽ
കോഴിക്കോട്: കോഴിക്കോട് പന്നിയങ്കര റെയില്‍വേ പാളത്തില്‍ കരിങ്കല്‍ ചീളുകള്‍ നിരത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കല്ലായി സ്വദേശി മഠത്തില്‍ വീട്ടില്‍ നിഖിലാണ് അറസ്റ്റിലായത്. സംഭവത്തില്‍ മൂന്ന് പേർ കൂടി പിടിയിലാകാനുണ്ടെന്ന് ആർപിഎഫ് അറിയിച്ചു. ഇന്നലെ രാത്രി ഒമ്ബതരയോടെ വന്ദേ ഭാരത് എക്സ്പ്രസ് പന്നിയങ്കര ഭാഗത്തെ റെയില്‍വേ പാളത്തിലൂടെ കടന്നുപോയപ്പോഴാണ് അസാധാരണ ശബ്ദം കേട്ടത്. സംഭവം ലോക്കോ
വീണ്ടും മരണം; കോഴിക്കോട് മസ്തിഷ്ക ജ്വരം ബാധിച്ച് യുവതി മരിച്ചു
കോഴിക്കോട്: മസ്തിഷ്ക ജ്വരം ബാധിച്ച് യുവതി മരിച്ചു. കുറ്റിക്കാട്ടൂരിന് സമീപം ചെമ്മലത്തൂർ പേങ്കാട്ടിൽ മേത്തൽ ജിസ്‌ന (38) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. കുറ്റിക്കാട്ടൂരിന് സമീപം ടൈലറിങ് സ്ഥാപനത്തിൽ ജോലി ചെയ്യുന്നയാളാണ് ജിസ്ന. 14 ദിവസം മുൻപാണ് മെഡിക്കൽ കോളേജിൽ പനിയും കാലുകൾക്ക് നേരിയ വീക്കവും അനുഭവപ്പെട്ടതിനെ
സാമൂഹ്യ മാധ്യമങ്ങൾവഴി ഇടപാടുകാര്യമായി ആശയവിനിമയം; കോഴിക്കോട് എം.ബി.എ വിദ്യാർത്ഥി എം.ഡി.എം.എയുമായി അറസ്റ്റിൽ
കോഴിക്കോട്: കോഴിക്കോട് നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മയക്കു മരുന്നുകളെത്തിച്ച് വിൽപന നടത്തുന്ന ബി.ബി.എ വിദ്യാർത്ഥി പിടിയിൽ. മലപ്പുറം മോങ്ങം സ്വദേശി ദിനു നിവാസിൽ ശ്രാവൺ സാഗർ.പി (20) ആണ് അറസ്റ്റിലായത്. ഇയാളുടെ കയ്യിൽ നിന്നും വിൽപ്പനയ്ക്ക് കൊണ്ടുവന്ന എം.ഡി.എം.എയും പോലീസ് കണ്ടെടുത്തു. കോഴിക്കോട് സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ.എ ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും