Tag: KK Rama MLA
വടകരയിലെ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം; 4.36 കോടി രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി
വടകര: വടകര നിയോജക മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് 4.36 കോടി രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതിയായതായി കെ.കെ.രമ എംഎൽഎ. 2024-25 വർഷത്തെ സംസ്ഥാന ബജറ്റിൽ 1000 കോടി രൂപയുടെ പ്രവൃത്തികൾ വകയിരുത്തിയിരുന്നു. ഇതിൽ നിർദ്ദേശിച്ച 20 ഓളം റോഡുകളുടെ പുനരുദ്ധാരണത്തിനാണ് 4.36 കോടി രൂപ അനുവദിച്ചുകിട്ടിയതെന്ന് എം എൽ എ അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ
മത്സ്യത്തൊഴിലാളികളുടെ ദീർഘനാളത്തെ അവശ്യം യാഥാർത്ഥ്യമാകുന്നു; അഴിയൂർ പൂഴിത്തല മൽസ്യ ഷെഡ് നിർമ്മാണത്തിന് ഒന്നരക്കോടി രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതിയായതായി കെ.കെ.രമ എം.എൽ.എ
വടകര: അഴിയൂർ പൂഴിത്തല മൽസ്യ ഷെഡിന്റെ നിർമ്മാണത്തിന് ഒന്നരക്കോടി രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതിയായതായി കെ.കെ.രമ എം.എൽ.എ അറിയിച്ചു. കടലിനെ ആശ്രയിച്ചു ദൈനംദിന ജീവിതം നയിക്കുന്ന നിരവധി സാധാരണ മനുഷ്യരുടെ വലിയ പ്രശ്നത്തിന് ഇതോടെ പരിഹാരമാകുമെന്നും എം.എൽ.എ പറഞ്ഞു. 2022 വർഷത്തെ സംസ്ഥാന ബജറ്റ് നിർദേശത്തിൽ മണ്ഡലത്തിലെ പ്രധാന ആവശ്യങ്ങളിൽ ഒന്നായി ഈ പ്രവൃത്തി യാണ് കാണിച്ചിരുന്നത്.
കെ.കെ.രമ എം.എൽ.എ ഫണ്ട് അനുവദിച്ചു; നിർമ്മാണം പൂർത്തീകരിച്ച ചോറോട് പഞ്ചായത്തിലെ കുന്നുമ്മൽമുക്ക് കൂടത്തിൽമുക്ക് റോഡ് നാടിന് സമർപ്പിച്ചു
ചോറാട്: ചോറോട് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ കുന്നുമ്മൽമുക്ക് കൂടത്തിൽമുക്ക് റോഡ് ഉദ്ഘാടനം ചെയ്തു. വടകര എം.എൽ.എ കെ.കെ.രമ ഉദ്ഘാടനം നിർവഹിച്ചു. ചോറോട് പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വടകര എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ചാണ് റോഡ് പ്രവർത്തി പൂർത്തീകരിച്ചത്. വാർഡ് മെമ്പർ പി.ലിസി സ്വാഗതം പറഞ്ഞു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ
‘കുട്ടികളിൽ വായനശീലം വളർത്തിയെടുക്കാൻ പ്രത്യേക ശ്രദ്ധ ചെലുത്തണം’; വടകര മണ്ഡലത്തിലെ വിദ്യാലയങ്ങളിലെ ലൈബ്രറിയിലേക്കും, വായനശാലകളിലേക്കും പുതിയ പുസ്തകങ്ങളെത്തി
ഓർക്കാട്ടേരി: മൊബൈൽ ഫോണുകളുടെ അതിപ്രസരമുള്ള പുതിയ കാലത്ത് കുട്ടികളിൽ വായനാശീലം വളർത്തിയെടുക്കാനുള്ള പ്രത്യേക ഇടപെടലുകൾ നടത്താൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് കെ.കെ രമ എം.എൽ.എ. വടകര മണ്ഡലത്തിലെ വിദ്യാലയങ്ങളിലെ ലൈബ്രറിയിലേക്കും, വായനശാലകളിലേക്കുമായി വാങ്ങിയ പുസ്തകങ്ങളുടെ വിതരണോദ്‌ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു കെ കെ രമ. എം.എൽ.എ യുടെ 2023-24 വർഷത്തെ പ്രത്യേക വികസന ഫണ്ടിൽ നിന്നുമാണ് പുസ്തകങ്ങൾ വാങ്ങുന്നതിനായി
വടകര മണ്ഡലത്തിലെ വില്ലേജ് ഓഫീസുകൾക്ക് കമ്പ്യൂട്ടറുകൾ കൈമാറി; കമ്പ്യൂട്ടറുകൾ അനുവദിച്ചത് എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്ന്
വടകര: വടകര മണ്ഡലത്തിലെ വില്ലേജ് ഓഫീസുകൾക്ക് ലാപ്ടോപ്പുകളും ഡസ്ക്ടോപ്പ് കമ്പ്യൂട്ടറുകളും കൈമാറി. കെ.കെ രമ എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നുമാണ് കമ്പ്യൂട്ടറുകൾ അനുവദിച്ചത്. ഏഴ് ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് വിതരണം ചെയ്തത്. വടകര താലൂക്ക് ഓഫിസിൽ നടന്ന ചടങ്ങിൽ കെ.കെ രമ എം.എൽ.എ വിതരണോദ്‌ഘാടനം നിർവ്വഹിച്ചു. തഹസിൽദാർ ഡി. രഞ്ജിത്ത് അധ്യക്ഷനായി. ഡപ്യൂട്ടി തഹസിൽദാർ
എംഎൽഎ സ്ഥാനത്ത് തുടരാൻ യോഗ്യതയില്ല, മുകേഷ് എംഎൽഎയുടെ രാജി സിപിഎം ചോദിച്ചുവാങ്ങണം; മുകേഷിനെതിരെ സിനിമാ നടി നൽകിയ പരാതിയിൽ പ്രതികരിച്ച് കെ കെ രമ എംഎൽഎ
വടകര: മുകേഷ് എംഎൽഎയുടെ രാജി സിപിഎം ചോദിച്ചുവാങ്ങണം. എംഎൽഎ സ്ഥാനത്ത് തുടരാൻ മുകേഷിന് യോഗ്യതയില്ല. മുകേഷിനെതിരെ സിനിമാ നടി നൽകിയ പരാതിയിൽ പ്രതികരിക്കുകയായിരുന്നു കെ കെ രമ എംഎൽഎ. ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരാൻ മുകേഷിന് അർഹതയില്ല. ധാർമികതയുടെ പേരിലൊന്നും മുകേഷ് രാജി വെക്കുമെന്ന് കരുതുന്നില്ല. മുകേഷിനെ പാർട്ടി സംരക്ഷിക്കുകയാണ്. സിപിഐഎം ഇപ്പോഴും
‘വിലങ്ങാട് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം, പുനരധിവാസ നടപടികൾ ഉടൻ ആരംഭിക്കണം’; കെ.കെ.രമ എം.എൽ.എ വിലങ്ങാട്ടെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ചു
വിലങ്ങാട്: വിലങ്ങാട്ടെ ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങളും, ദുരിതാശ്വാസ ക്യാമ്പുകളും കെ.കെ.രമ എം.എല്‍.എയും സംഘവും സന്ദര്‍ശിച്ചു. ഉരുള്‍പൊട്ടലുണ്ടായ വിലങ്ങാടിന് പ്രത്യേക പാക്കേജ് അനുവദിച്ച് അടിയന്തിരമായി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് കെ.കെ.രമ എം.എല്‍.എ ആവശ്യപ്പെട്ടു. വീടുകളും കൃഷിഭൂമിയുമടക്കം ഏക്കറുകണക്കിന് ഭാഗങ്ങളിലാണ് ഉരുള്‍പൊട്ടലില്‍ നശിച്ചത്. ജീവിതത്തില്‍ സ്വരൂപിച്ചതെല്ലാം ഒറ്റരാത്രികൊണ്ട് ഇല്ലാതായ ഞെട്ടലിലാണ് വിലങ്ങാട്ടെ ജനങ്ങള്‍. ജനങ്ങളുടെ ജാഗ്രത ഒന്നുകൊണ്ടുമാത്രമാണ് ആളപായം കുറഞ്ഞത്.