Tag: #KERALAPOLICE

Total 4 Posts

കഴുത്തു ഞെരിച്ച് ശ്വാസം മുട്ടിച്ചു, ബസ്സിൽ നിന്ന് തള്ളിയിട്ടു; കോഴിക്കോട് യാത്രക്കാരന് ക്രൂരമർദനമേറ്റതായി പരാതി

കോഴിക്കോട്: ബസ്സിൽ യാത്രക്കാരന് കൂടെ യാത്ര ചെയ്ത വ്യക്തിയിൽ നിന്ന് ക്രൂര മർദനമേറ്റതായി പരാതി. മാങ്കാവ് സ്വദേശി നിഷാദിനാണ് മർദനമേറ്റത്. നിഷാദിൻ്റെ കഴുത്തു ഞെരിച്ച് ശ്വാസം മുട്ടിക്കുകയും ബസ്സിൽ നിന്ന് തള്ളിയിടുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ഞായറാഴ്ച രാത്രി 9.14ന്‌ പെരുമണ്ണയിൽനിന്നു സിറ്റി സ്റ്റാൻഡിലേക്ക് സർവീസ് നടത്തുന്ന ‘സഹിർ’ സ്വകാര്യ ബസിൽ ആണ് സംഭവം. പന്തീരാങ്കാവിനു

പണം നൽകിയില്ലെങ്കിൽ ലോറി പിടിച്ചെടുക്കും; കെെക്കൂലി വാങ്ങുന്നതിനിടയിൽ എറണാകുളത്ത് പോലീസ് ഉദ്യോ​ഗസ്ഥൻ വിജിലന്റസിന്റെ പിടിയിൽ

എറണാകുളം: കൈക്കൂലി വാങ്ങുന്നതിനിടെ സിവിൽ പൊലീസ് ഓഫിസർ പിടിയിൽ. എറണാകുളം മുളവുകാട് സ്റ്റേഷനിലെ സിവിൽ പോലിസ് ഓഫീസറായ പി.പി. അനൂപാണ് വിജിലൻസിന്റെ പിടിയിലായത്. 5000 രൂപ കൈകൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് ഡി.വൈ.എസ്.പി ജയരാജിൻ്റെ നേത്യത്ത്വത്തിൽ സംഘം അനൂപിനെ പിടികൂടിയത്. കെട്ടിടങ്ങൾ പൊളിക്കുന്ന കരാറുകാരനോട് ആണ് കൈക്കൂലി ആവശ്യപ്പെട്ടത്. പണം നൽകിയില്ലെങ്കിൽ കെട്ടിട അവശിഷ്ടങ്ങൾ നിക്ഷേപിക്കാൻ അനുവദിക്കില്ലെന്നും

ഓണാവധി ആഘോഷിക്കാൻ വീടുപൂട്ടിപോകുന്നവരുടെ ശ്രദ്ധയ്ക്ക്; വീടിന് പോലിസ് നിരീക്ഷണം ഉറപ്പാക്കാം, പോലീസിന്റെ ഔദ്യോഗിക പോൽ മൊബൈൽ ആപ്പിൽ രജിസ്റ്റർ ചെയ്യൂ

കോഴിക്കോട്: ഓണാവധിക്ക് വീട് പൂട്ടി ബന്ധുവീടുകളിലേക്കോ മറ്റ് എവിടേക്കെങ്കിലും യാത്ര പോകുകയോ ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്. വീട് പൂട്ടിപോകുന്ന കാര്യം പൊലീസിനെ അറിയിക്കാം. പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ പോൽ ആപ്പിലെ ‘Locked House Information’ എന്ന സൗകര്യം ഇതിനായി വിനിയോഗിക്കാവുന്നതാണ്. ലോക്ക്ഡ് ഹൗസ് ഇൻഫർമേഷൻ സൗകര്യം വിനിയോഗിച്ചാൽ വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളിൽ പോലീസ്

പുകവലിക്കുന്നത് ചോദ്യംചെയ്തു; കോഴിക്കോട് ബീച്ചില്‍ പോലീസുകാരനുനേരെ കത്തിവീശിയ യുവാവ് അറസ്റ്റില്‍

കോഴിക്കോട്: പുകവലിക്കുന്നത് ചോദ്യം ചെയ്തതിന് പോലീസുകാരനു നേരെ കത്തിവീശിയ യുവാവ് പിടിയില്‍. പന്നിയങ്കര സ്വദേശി ഇര്‍ഫാനെ(19) യാണ് ഞായറാഴ്ച രാത്രിയോടെ ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്. പഴയ കോര്‍പ്പറേഷന്‍ ഓഫീസിന് സമീപത്തു നിന്നും പുകവലിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ യുവാവ് പോലീസുകാരനുനേരെ കത്തിവീശുകയായിരുന്നു. പ്രതിയോടൊപ്പമുണ്ടായിരുന്ന 17 വയസ്സുകാരനെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടു. ഞായറാഴ്ച വൈകുന്നേരം ആറുമണിയോടെയാണ്

error: Content is protected !!