Tag: Kerala Governor

Total 3 Posts

കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ചുമതലയേറ്റു

തിരുവനന്തപുരം: കേരള ഗവർണരായി രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുത്തു. ആരിഫ് മുഹമ്മദ്ഖാൻ ബീഹാർ ഗവർണറായ ഒഴിവിലാണ് അർലേക്കർ കേരളത്തിൽ നിയമിതനായത്. ആർഎസ്എസിലൂടെ പൊതുപ്രവർത്തന രംഗത്തെത്തിയ ഗോവയിൽ നിന്നുള്ള ബി.ജെ.പി നേതാവാണ് രാജേന്ദ്ര അർലേക്കർ. ഗോവ നിയമസഭാ സ്പീക്കറായിരുന്നു. പിന്നീട് ഗോവ

കേരള ഗവർണർക്ക് മാറ്റം; രാജേന്ദ്ര ആർലേകർ പുതിയ ഗവർണർ

തിരുവനന്തപുരം: കേരള ഗവർണർക്ക് മാറ്റം. രാജേന്ദ്ര ആർലേകർ ആണ് പുതിയ കേരള ഗവർണർ. ബിഹാർ ഗവർണർ ആണ് രാജേന്ദ്ര ആർലേകർ. കേരള ഗവർണറായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ ബിഹാർ ഗവർണറാകും. സെപ്തംബർ അഞ്ചിനാണ് ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ സ്ഥാനത്ത് അഞ്ച് വർഷം പൂർത്തിയാക്കിയത്. മിസോറാം ഗവർണർ ഡോ. ഹരി ബാബുവിനെ ഒഡിഷ ഗവർണറായി നിയമിച്ചു.

‘ആരിഫ് മുഹമ്മദ് ഖാനെ പത്ത് ദിവസത്തിനകം വധിക്കും’; കേരള ഗവര്‍ണ്ണര്‍ക്ക് ഇ-മെയിലിലൂടെ വധഭീഷണി സന്ദേശം അയച്ച കോഴിക്കോട് സ്വദേശി അറസ്റ്റില്‍

കോഴിക്കോട്: കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വധഭീണി മുഴക്കിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശി ഷംസുദ്ദീനാണ് അറസ്റ്റിലായത്. ഇ-മെയിലിലൂടെയാണ് ഇയാള്‍ ഗവര്‍ണ്ണര്‍ക്കെതിരെ വധഭീഷണി സന്ദേശം അയച്ചത്. പത്ത് ദിവസത്തിനകം ഗവര്‍ണ്ണറെ വധിക്കുമെന്നായിരുന്നു ഇ-മെയില്‍ സന്ദേശം. തുടര്‍ന്ന് ഗവര്‍ണ്ണറുടെ ഓഫീസ് പൊലീസില്‍ പരാതി നല്‍കി. സൈബര്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.

error: Content is protected !!