Tag: Kerala Government
‘ടിയാരി’ ഉപയോഗിക്കേണ്ട; സർക്കുലർ ഇറക്കി ഉദ്യാഗസ്ഥ ഭരണ പരിഷ്കാര വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ ഭരണ രംഗത്ത് ‘ടിയാൻ’ എന്ന പദത്തിന്റെ സ്ത്രീലിംഗമായി ‘ടിയാരി’ എന്ന് ഉപയോഗിക്കേണ്ടെന്ന് ഉദ്യാഗസ്ഥ ഭരണ പരിഷ്കാര വകുപ്പ്. ടിയാരി എന്ന പദപ്രയോഗത്തെ സംബന്ധിച്ച് വകുപ്പ് ജോയിന്റ് സെക്രട്ടറി സർക്കുലറും ഇറക്കി. പ്രസ്തുത വ്യക്തി എന്ന അർത്ഥത്തിലാണ് ‘ടിയാൻ’ എന്ന വാക്ക് ഉപയോഗിക്കുന്നത്. ടിയാൻ എന്നതിന്റെ സ്ത്രീലിംഗമായി ടിയാരി എന്ന് ഉപയോഗിക്കുന്നത് അനുചിതമാണെന്ന വിലയിരുത്തലിന്റെ
വീട് ഉള്‍പ്പെടെ കെട്ടിട നിര്‍മ്മാണം തുടങ്ങാന്‍ പഞ്ചായത്തിന്റേയും, മുനിസിപ്പാലിറ്റിയുടേയും അനുമതി വേണ്ട, നിയമം വരുന്നു
തിരുവന്തപുരം:സംസ്ഥാനത്ത് ഇനി കെട്ടിട നിര്‍മാണം തുടങ്ങാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിക്ക് കാത്തു നില്‍ക്കേണ്ട. സ്ഥലമുടമയുടെ സാക്ഷ്യ പത്രത്തില്‍ നിര്‍മാണം അനുവദിക്കാന്‍ നിയമഭേദഗതിക്ക് മന്ത്രിസഭാ തീരുമാനം. തെരഞ്ഞെടുപ്പ് അടുത്തതോടെ ജനപ്രിയ തീരുമാനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് മന്ത്രിസഭാ യോഗം. കെട്ടിട നിര്‍മാണം സ്ഥലമുടമയുടെ സ്വയം സാക്ഷ്യപത്രത്തില്‍ തുടങ്ങാം. പ്ലാന്‍ ലഭിച്ചാല്‍ 5 ദിവസത്തിനകം തദ്ദേശ സ്ഥാപന സെക്രട്ടറി കൈപ്പറ്റ് സാക്ഷ്യപത്രം
ജനപ്രിയ പ്രഖ്യാപനങ്ങളിൽ പ്രതീക്ഷയർപ്പിച്ച് കേരളം; നാളെ കേരള ബജറ്റ്
തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് നാളെ. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെയാണ് ധനമന്ത്രി തോമസ് ഐസക് നാളെ നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുന്നത്. 2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റാണ് ധനമന്ത്രി അവതരിപ്പിക്കുക. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ ക്ഷേമ പദ്ധതികള്‍ ബജറ്റിലുണ്ടാകുമെന്നാണ് സൂചന. കേന്ദ്രനികുതി വിഹിതത്തില്‍ കുറവുണ്ടായെങ്കിലും ക്ഷേമപദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കണമെന്നാണ് സര്‍ക്കാര്‍