Tag: Kasarkode

Total 5 Posts

കാസർകോട്ട് കുഴിമന്തി കഴിച്ചതിന് പിന്നാലെ യുവതി മരിച്ച സംഭവത്തിൽ വഴിത്തിരിവ്; അഞ്ജുശ്രീ പാർവ്വതിയുടേത് ആത്മഹത്യയെന്ന് പോലീസ്

കാസർകോട്: പെരുമ്പള ബേനൂരിലെ അഞ്ജുശ്രീ പാർവ്വതിയുടെ മരണം ആത്മഹത്യയെന്ന് പോലീസ്. അഞ്ജുശ്രീയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. പെൺകുട്ടിയുടെ മൊബൈൽ ഫോൺ വിവരങ്ങളും പൊലീസ് കണ്ടെടുത്തു. അഞ്ചുശ്രീയുടെ മരണം ഭക്ഷ്യവിഷബാധയല്ലെന്നും വിഷം ഉള്ളിൽ ചെന്നാണെന്നും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. വിഷം എങ്ങനെ ഉള്ളിൽ ചെന്നു, എന്താണ് കാരണം തുടങ്ങിയവയാണ് അന്വേഷണ സംഘം വിശദമായി പരിശോധിക്കുന്നത്. ഇന്നലെ പൊലീസ് പെൺകുട്ടിയുടെ

കുഴിമന്തി കഴിച്ചതിനു പിന്നാലെ ശാരീരിക അസ്വസ്ഥതകളുണ്ടായി, കാസര്‍കോട് പതിനെട്ടുകാരി മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം

കാസര്‍കോട്: കുഴിമന്തി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകളുണ്ടായ പെണ്‍കുട്ടി മരിച്ചു. ഭക്ഷ്യവിഷബാധയാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. കാസര്‍കോട് തലക്ലായില്‍ അഞ്ജുശ്രീ പാര്‍വ്വതി (18) ആണ് മരിച്ചത്. ഡിസംബര്‍ 31ന് രാത്രി ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനായി വരുത്തിയ കുഴിമന്തി കഴിച്ചതിന് പിന്നാലെയാണ് പെണ്‍കുട്ടിക്ക് ശാരീരിക അസ്വാസ്ഥതകളുണ്ടായത്. സഹോദരന്‍ ഉള്‍പ്പെടെ നാലുപേരാണ് കുഴിമന്തി കഴിച്ചത്. ഇതില്‍ സഹോദരന്

ബേക്കലിൽ വള്ളം തകർന്ന് കടലിൽ അകപ്പെട്ട അഞ്ച് പേരെയും രക്ഷപ്പെടുത്തി

കാസർകോട്: ബേക്കലിൽ തോണിയപകടത്തിൽപ്പെട്ട് കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു. മത്സ്യബന്ധനത്തിന് പോയ തിരുവനന്തപുരം സ്വദേശികളായ അഞ്ച് മത്സ്യത്തൊഴിലാളികളെയാണ് ഫിഷറീസ് രക്ഷാസേനയും കോസ്റ്റ് ഗാർഡും കോസ്റ്റൽ സേനയും ചേർന്ന് രക്ഷപ്പെടുത്തിയത്. ബേക്കലിൽ നിന്നും മറിയം എന്ന ബോട്ടിൽ മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളുടെ ബോട്ടാണ് അപകടത്തിൽ പെട്ടത്. പത്ത് നോട്ടിക്കൽ മൈൽ ഉൾക്കടലിൽ തിരമാലകളിൽ പെട്ട് തകർന്ന് രണ്ടായി

ബേക്കലിൽ തോണി മറിഞ്ഞു; അഞ്ച് മത്സ്യത്തൊഴിലാളികൾ കടലിൽ കുടുങ്ങിക്കിടക്കുന്നു

കാസർക്കോട്: ബേക്കലിൽ തോണിയപകടം. അഞ്ച് മത്സ്യത്തൊഴിലാളികൾ കടലിൽ കുടുങ്ങിക്കിടക്കുകയാണ്. ശക്തമായ തിരമാലയിൽപ്പെട്ട് തോണി നടുമുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. തോണിയുടെ ഒരു ഭാഗം കടലിൽ പൊങ്ങിക്കിടക്കുന്നുണ്ട് അതിൽ പിടിച്ചാണ് മത്സ്യതൊഴിലാളികൾ കടലിൽ നിൽക്കുന്നതെന്നാണ് വിവരം. ഇന്ന് രാത്രി 7 മണിയോടെയായിരുന്നു അപകടം. കരയിൽ നിന്ന് 8 നോട്ടിക്കൽ മൈൽ അകലെ കടലിൽ ആണ് അപകടം നടന്നത്. അപകടത്തിൽപ്പെട്ട

അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ് ബമ്പർ 30 കോടി കാസർകോട് സ്വദേശി തസ്ലീനയ്ക്ക്

കാസർകോട്: അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ ഒന്നാം സമ്മാനമായ 15 ദശലക്ഷം ദിർഹം (30 കോടിയോളം രൂപ) കുടുംബത്തോടൊപ്പം ഖത്തറിൽ താമസിക്കുന്ന തൃക്കരിപ്പൂർ സ്വദേശിനിക്ക്. തൃക്കരിപ്പൂർ വടക്കേ കൊവ്വൽ സ്വദേശി തസ്‌ലീന പുതിയപുരയിലിനെയാണ് ഭാഗ്യംതേടിയെത്തിയത്. ഭർത്താവിനും മൂന്ന് മക്കൾക്കുമൊപ്പം ഖത്തറിലെ ദോഹയിൽ താമസിക്കുന്ന ഇവർ ജനുവരി 26-ന് ഓൺലൈനായെടുത്ത 291310 നമ്പർ ടിക്കറ്റിനാണ് സമ്മാനം

error: Content is protected !!