Tag: Kasaragod
കാസർകോട് നിന്നും കാണാതായ പതിനഞ്ചുകാരിയും അയൽവാസിയായ യുവാവും മരിച്ചനിലയിൽ
കാസര്‍കോട്: കാസര്‍കോട് പൈവളിഗയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയല്‍വാസിയായ യുവാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. വീടിന് സമീപം 200 മീറ്ററോളം അകലെ വനം പ്രദേശത്താണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പൈവളിഗ സ്വദേശിനിയായ 15കാരി, ഇവരുടെ അയല്‍വാസിയായ പ്രദീപ് (42) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മരിച്ച
നിയന്ത്രണംവിട്ട് ലോറി ബൈക്കിലിടിച്ചു; കാസർഗോഡ് ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
കാസർഗോഡ്: കാസർഗോഡ് പടന്നക്കാട് വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കാഞ്ഞങ്ങാട് പഴയ കടപ്പുറം സ്വദേശികളായ ആഷിക്, തൻവീർ എന്നിവരാണ് മരിച്ചത്. നീലേശ്വരം ഭാഗത്ത് നിന്ന് വന്ന ലോറി നിയന്ത്രണം വിട്ട് മറ്റൊരു ലോറിയിലും ബൈക്കിലും ഇടിക്കുകയായിരുന്നു. ബൈക്ക് ലോറിക്കടിയിൽപ്പെട്ടാണ് യുവാക്കൾ മരിച്ചത്. രണ്ട് ലോറികൾക്കിടയിൽ ബൈക്ക് യാത്രികർ കുടുങ്ങുകയായിരുന്നു. ഇന്നലെ രാത്രിയായിരുന്നു അപകടം. നിയന്ത്രണം വിട്ട
പോലീസിനെ കണ്ട് ഭയന്നോടി; കാസർകോട് യുവാവ് കിണറ്റില്‍ വീണ് മരിച്ചു
കാസർകോട്: പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണ് മരിച്ചു. തായന്നൂര്‍ കുഴിക്കോല്‍ സ്വദേശി വിഷ്ണു (24) ആണ് മരിച്ചത്. കാഞ്ഞങ്ങാട് അമ്പലത്തറ എണ്ണപ്പാറയില്‍ ഇന്നലെ അര്‍ധരാത്രിയായിരുന്നു സംഭവം. എണ്ണപ്പാറയിൽ നടന്ന ഫുട്ബോൾ മത്സരത്തിനിടയിൽ പണംവെച്ചു കൊണ്ടുള്ള ചൂതാട്ടം (കുലുക്കിക്കുത്ത്) നടക്കുന്നുണ്ടായിരുന്നു. ഈ സമയത്ത് ഇവിടേക്ക് പോലീസ് എത്തുകയായിരുന്നു. പോലീസ് എത്തിയതോടെ സ്ഥലത്തുണ്ടായിരുന്ന ആളുകൾ ചിതറി