Tag: karipoor airport
വിദേശത്തേക്ക് പോകാൻ താൽപര്യമില്ല; കരിപ്പൂരില്‍ വിമാനത്തിന് ബോംബ് ഭീഷണിയെന്ന് വ്യാജ സന്ദേശമയച്ച യുവാവ് അറസ്റ്റിൽ
കോഴിക്കോട്: കരിപ്പൂരില്‍ വിമാനത്തിന് വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ച പ്രതി പിടിയില്‍. പാലക്കാട് അനങ്ങനാടി സ്വദേശി മുഹമ്മദ് ഇജാസാണ് പിടിയിലായത്. തിങ്കളാഴ്ചയാണ് എയര്‍ അറേബ്യ വിമാനത്തിന് ഭീഷണിയുണ്ടെന്ന തരത്തില്‍ ഇയാള്‍ ഇമെയില്‍ സന്ദേശമയച്ചത്. കരിപ്പൂരില്‍ നിന്നും അബുദാബിയിലേക്ക് പോകേണ്ടിയിരുന്ന എയര്‍ അറേബ്യ വിമാനത്തിന് ബോംബ് ഭീഷണിയുണ്ടെന്നായിരുന്നു സന്ദേശം. എയര്‍പോര്‍ട്ട് ഡയറക്ടറുടെ ഇമെയിലിലേക്കാണ് ഭീഷണി സന്ദേശം വന്നത്.
വിമാനത്താവളം വഴി ഒരു കോടി രൂപയുടെ സ്വർണ്ണവും വിദേശ കറൻസിയും കടത്താൻ ശ്രമം; താമരശ്ശേരി സ്വദേശി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ രണ്ടു കിലോയോളം സ്വർണവും എട്ട് ലക്ഷം രൂപയുടെ വിദേശ കറൻസിയുമായി രണ്ട് യുവാക്കളെ കസ്‌റ്റംസ് പിടികൂടി. താമരശേരി സ്വദേശി റാഷിക് (27), മലപ്പുറം അരീക്കോട് സ്വദേശി മുനീർ (27) എന്നിവരാണ് പിടിയിലായത്. ഏകദേശം 1.1 കോടി രൂപ വില മതിക്കുന്ന 2 കിലോഗ്രാമോളം സ്വർണമാണ് കോഴിക്കോട് എയർ കസ്‌റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ
കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട; വില്യാപ്പള്ളി സ്വദേശിയില്‍ നിന്നുള്‍പ്പെടെ പിടികൂടിയത് അഞ്ച് കോടി രൂപയുടെ സ്വര്‍ണ്ണം
കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. മൂന്ന് കോടി രൂപയുടെ സ്വര്‍ണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. തിങ്കളാഴ്ച വൈകുന്നേരവും ചൊവ്വാഴ്ച രാവിലെയുമായാണ് ഇത്രയും സ്വര്‍ണ്ണം കരിപ്പൂരില്‍ നിന്ന് പിടിച്ചത്. ഇന്നലെ വൈകുന്നേരം ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ വന്ന വടകര വില്യാപ്പള്ളി സ്വദേശിയില്‍ നിന്ന് 45.69 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് ഡി.ആര്‍.ഐ, കസ്റ്റംസ് ഉദ്യോഗസ്ഥര്‍
കരിപ്പൂർ വിമാനത്താവളത്തിൽ മതിയായ രേഖകളില്ലാതെ പിടിയിലായ വിദേശ വനിത പീഡനത്തിനിരയായതായി മൊഴി; കേസെടുത്ത് അന്വേഷണം ആരംഭിച്ച് പോലീസ്
കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ വിദേശ വനിത പീഡനത്തിന് ഇരയായതായി പരാതി. കൊറിയന്‍ സ്വദേശിനിയായ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടറോടാണ് പീഡന വിവരം വെളിപ്പെടുത്തിയത്. ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ട് ദിവസം മുമ്പാണ് യുവതി കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനം ഇറങ്ങിയത്. ഇവര്‍ക്ക് മതിയായ
സ്വര്‍ണ്ണമിശ്രിതം ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചു; കൊടുവള്ളി, പൂനൂര്‍ സ്വദേശികൾ പിടിയിൽ
കോഴിക്കോട്: അനധികൃതമായി കടത്തിയ സ്വർണ്ണവുമായി രണ്ട് കോഴിക്കോട് സ്വദേശികൾ പിടിയിൽ പൂനൂര്‍ സ്വദേശി ഹാരിസ് (40), കൊടുവള്ളി വട്ടപ്പൊയില്‍ സ്വദേശി ഉസ്മാൻ എന്നിവരാണ് പിടിയിലായത്. ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണവുമായാണ് ഇരുവരും പിടിയിലായത്. ഹാരിസില്‍നിന്ന് 979 ഗ്രാം സ്വര്‍ണ്ണമിശ്രിതം കണ്ടെടുത്തു. നാല് ലക്ഷത്തിലധികം രൂപ വിലമതിക്കും. ഉസ്മാനില്‍നിന്ന് 808 ഗ്രാം സ്വര്‍ണ്ണമിശ്രിതമാണ് പിടികൂടിയത്. റിയാദില്‍നിന്ന്
‘മലദ്വാരത്തില്‍ തിരുകിയായാലും വേണ്ടില്ല സ്വര്‍ണ്ണം കടത്തണം’, ഒരുകിലോ സ്വര്‍ണ്ണം കടത്തിയാൽ ആറ് ലക്ഷം രൂപവരെ ലാഭം; യുവാക്കളുൾപ്പെടെയുള്ളവരെ കാരിയർമാരാകാൻ പ്രേരിപ്പിക്കുന്നത് കുറഞ്ഞസമയത്തെ വൻ ലാഭം, പരിശോധനകൾക്കും കടിഞ്ഞാണിടാനാവാതെ സ്വർണ്ണക്കടത്ത്
പേരാമ്പ്ര: സ്വർണ്ണക്കടത്തും അതിനെ തുടർന്നുള്ള തട്ടിക്കൊണ്ടുപോകലുകളും ഇപ്പോൾ സ്ഥിരമായിരിക്കുകയാണ്. വിമാനത്താവളങ്ങളിൽ നിന്ന് കടത്താൻ ശ്രമിക്കുന്ന സ്വർണ്ണം പിടികൂടുന്നുണ്ടെങ്കിലും കാരിയര്‍മാരെ കള്ളക്കടത്ത് സംഘങ്ങൾക്ക് സുലഭമായി ലഭിക്കുന്നുമുണ്ട്. വിദേശരാജ്യങ്ങളിൽ നിന്ന് സ്വർണ്ണമെത്തിച്ചാൽ ഒറ്റയടിക്ക് ലക്ഷക്കണക്കിന് രൂപ കയ്യിൽകിട്ടുന്നതാണ് ഇതിന് യുവാക്കളെ അടക്കം പ്രേരിപ്പിക്കുന്നത്. ഒരുകിലോ ഗ്രാം സ്വര്‍ണ്ണം കടത്തിയാല്‍ ആറ് ലക്ഷം രൂപവരെ ലാഭം ലഭിക്കും. ഏത് വിധേനയും