Tag: Kannur
കണ്ണൂർ ദേശീയപാതയിൽ ടാങ്കർലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവർക്ക് പരിക്ക്
കണ്ണൂർ: ദേശീയപാതയില്‍ ടാങ്കര്‍ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടത്തിൽ ഡ്രൈവര്‍ക്ക് പരുക്കേറ്റു. ഉത്തര്‍പ്രദേശ് സ്വദേശി പവന്‍ ഉപാധ്യായ (45)ക്കാണ് പരുക്കേറ്റത്. ഇയാളെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ടാങ്കര്‍ ലോറി കാലിയായതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. കണ്ണൂര്‍ – കാസര്‍കോട് ദേശീയ പാതയില്‍ തളിപ്പറമ്ബ് ചിറവക്ക്
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കേരളത്തിൽ ഒളിവു ജീവിതം; രാജസ്ഥാൻ സ്വദേശി മട്ടന്നുരിൽ പിടിയിൽ
കണ്ണൂർ: പ്രായ പൂർത്തിയാകാത്ത പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കേരളത്തിലേക്ക് കടന്ന രാജസ്ഥാൻ സ്വദേശി മട്ടന്നൂരില്‍ പിടിയിൽ. രാജസ്ഥാനിലെ മേദി വില്ലേജ് സ്വദേശി മഹേഷ്ചന്ദ് ശർമയെ (33)യാണ് പിടിയിലായത്. തില്ലങ്കേരി പടിക്കച്ചാലിൽ വെച്ച് വെള്ളിയാഴ്ച മട്ടന്നൂർ പോലീസിൻ്റെ സഹായത്തോടെ രാജസ്ഥാൻ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. മട്ടന്നൂർ പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ രാജസ്ഥാന് പൊലീസിന് കൈമാറി. ജയ്പുർ സൗത്തിലെ
ഓടിക്കൊണ്ടിരിക്കെ കാറിന് തീപ്പിടിക്കുന്നത് തുടർക്കഥയാകുന്നു; കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു, ഉടർ പുറത്തിറങ്ങി യാത്രക്കാർ രക്ഷപ്പെട്ടു
കണ്ണൂർ: കണ്ണൂർ താനെയില്‍ ദേശീയ പാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. യാത്രക്കാർ ഉടൻ പുറത്തിറങ്ങിയതിനാല്‍ ആളപായമില്ല. ആർക്കും പരിക്കില്ല. അഗ്നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്. സംസ്ഥാനത്ത് ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിക്കുന്നത് നിത്യസംഭവമാകുന്നു. ഒരാഴ്ചക്കിടെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന അഞ്ചാമത്തെ കാർ തീപിടിത്ത കേസാണിത്. ഇന്നലെ തിങ്കളാഴ്ച കാസർഗോഡ് മുള്ളേരിയയില്‍ കാടകം കർമംതോടിയില്‍ നിർത്തിയിട്ട കാറിന് തീപിടിച്ചിരുന്നു. കാർ
കണ്ണൂർ ചെറുകുന്നിൽ ഇന്നോവ നിയന്ത്രണംവിട്ട് തെങ്ങിലിടിച്ച് തലകീഴായി മറിഞ്ഞു; പത്തുപേർക്ക് പരിക്ക്
കണ്ണൂർ: പഴയങ്ങാടി കെ.എസ്.ടി.പി റോഡില്‍ ചെറുകുന്ന് പുന്നച്ചേരി പെട്രോള്‍ പമ്ബിനു സമീപം നിയന്ത്രണംവിട്ട ഇന്നോവ തെങ്ങിലിടിച്ച് വയലിലേക്ക് തലകീഴായി മറിഞ്ഞ് അപകടം. സംഭവത്തിൽ എട്ടിക്കുളം സ്വദേശികളായ 10 പേർക്കു പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. ഇന്ന് പുലർച്ചെ രണ്ടോടെയാണ് അപകടമുണ്ടായത്. കാർ പൂർണമായും തകർന്ന നിലയിലാണ്. കണ്ണൂർ ഭാഗത്തുനിന്ന് പഴയങ്ങാടി ഭാഗത്തേക്ക് വരികയായിരുന്ന കെഎല്‍ 10
ഹൃദയാഘാതം; കണ്ണൂർ സ്വദേശിയായ യുവാവ് ഷാർജയിൽ മരിച്ചു
കണ്ണൂർ: കണ്ണൂർ സ്വദേശി ഷാർജയില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. കണ്ണൂർ ചാലോട് സ്വദേശി ജയൻ കോട്ടത്ത് വളപ്പിലാണ് (43) മരിച്ചത്. ഇന്നലെ ഷാർജ അല്‍ നഹ്ദയിലെ വീട്ടില്‍ ജയന് ഹൃദയാഘാതമുണ്ടാവുകയും അല്‍ ഖാസിമി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് ചികിത്സയ്ക്കിടെയാണ് മരണം സംഭവിച്ചത്. എമിറേറ്റ്സ് ഗ്രൂപ്പില്‍ ജീവനക്കാരനായിരുന്ന ജയൻ യു.എ.ഇയിലെ അറിയപ്പെടുന്ന ഗായിക ഹർഷ ചന്ദ്രന്റെ
പറശ്ശിനി മുത്തപ്പനെ കാണാൻ അറബിനാട്ടിൽ നിന്നൊരു അതിഥിയെത്തി; പ്രസാദം നൽകി അനുഗ്രഹം ചൊരിഞ്ഞ് യാത്രയാക്കി മുത്തപ്പൻ
കണ്ണൂർ: പറശ്ശിനിക്കടവ് മുത്തപ്പനെ കാണാൻ കടൽ കടന്ന് ഒരു അതിഥിയെത്തി. യു.എ.ഇയിലെ ബിസിനസുകാരനായ സൈദ് മുഹമ്മദ് ആയില്ലാലാഹി അല്‍ നഖ്ബിയാണ് കണ്ണൂരിലെ പറശ്ശിനിമടപ്പുരയിലെത്തി മുത്തപ്പനെ ദർശിച്ചത്. കേരളത്തിൽ സന്ദർശനത്തിനെത്തിയ അറബി തൻ്റെ സുഹൃത്തായ കണ്ണൂർ സ്വദേശി കീച്ചേരിയിലെ രവീന്ദ്രന്റെ കൂടെയാണ് മുത്തപ്പനെ കാണാൻ എത്തിയത്. മുത്തപ്പൻ്റെ അനുഗ്രഹം വാങ്ങി പ്രസാദവും കഴിച്ച് മനസ് നിറഞ്ഞാണ് അറബി
കണ്ണൂരില്‍ ബേക്കറി ഉടമയെ മുഖംമൂടി സംഘം തട്ടിക്കൊണ്ടുപോയി ഒമ്ബതു ലക്ഷം രൂപ കവര്‍ന്നതായി പരാതി
കണ്ണൂർ: കണ്ണൂർ ചക്കരകല്ലിൽ ബേക്കറി ഉടമയെ തട്ടിക്കൊണ്ടുപോയി ഒമ്ബതു ലക്ഷം രൂപ കവർന്നതായി പരാതി.ബംഗളൂരില്‍ നിന്ന് കണ്ണൂരി ലെത്തിയപ്പോഴാണ് എച്ചൂർ സ്വദേശി റഫീഖിനെ ഒരു സംഘം തട്ടിക്കൊണ്ടു പോയി പണം കവർന്നത്. ബംഗളൂരുവില്‍ ബേക്കറി നടത്തുകയാണ് റഫീഖ്. ഇന്നലെ പുലർച്ചെ ഏച്ചൂരില്‍ ബസിറങ്ങിയപ്പോഴാണ് റഫീഖിനെ കാറിലെത്തിയ സംഘം ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയത് എന്നാണ് പരാതി. തുടർന്ന് ക്രൂരമായി
കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട; എം.ഡി.എം.എയും എൽഎസ്.ഡി സ്റ്റാമ്പുകളും കഞ്ചാവുമായി യുവാവ് പിടിയിൽ
കണ്ണൂർ: കണ്ണൂരിൽ വൻ മയക്ക് മരുന്ന് വേട്ട. എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗം സിവില്‍ എക്സൈസ് ഓഫീസർ ഗണേഷ് ബാബുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂർ എക്സൈസ് റെയിഞ്ച് ഓഫീസിലെ സർക്കിള്‍ ഇൻസ്പെക്ടർ ജനാർദ്ദനൻ.പി.പി യും പാർട്ടിയും കണ്ണൂർ ടൗണ്‍ ഭാഗത്തു നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുകൾ പിടികൂടിയത്. താളിക്കാവ് പരിസരത്ത് വെച്ച്രണ്ട് കിലോഗ്രാം കഞ്ചാവും
കണ്ണൂരിൽ ഗുഡ്സ് ട്രെയിൻ തട്ടി; ഒൻപത് വയസുകാരൻ മരിച്ചു
കണ്ണൂർ: പാപ്പിനിശ്ശേരിയിൽ ഗുഡ്സ് ട്രെയിൻ തട്ടി ഒൻപത് വയസുകാരൻ മരിച്ചു. പാപ്പിനിശ്ശേരി മസ്ജിദിന് സമീപം ജഷീറിന്റെ മകൻ മുഹമ്മദ് ഷിനാസാണ് മരിച്ചത്. പാളത്തിലൂടെ സഹോദരനൊപ്പം നടന്നു പോകുന്നതിനിടെയാണ് അപകടമുണ്ടായത്. മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്സ് ട്രെയിനാണ് ഇടിച്ചത്. പാപ്പിനിശ്ശേരി ഗവ. യു പി സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥിയാണ് ഷിനാസ്. Description: Goods train hit in
കണ്ണൂർ എടക്കാട് ക്ഷേത്ര ദർശനത്തിനെത്തിയ 15 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; പൂജാരി അറസ്റ്റിൽ
കണ്ണൂർ: കണ്ണൂർ എടക്കാട് ക്ഷേത്രത്തില്‍ തൊഴാൻ എത്തിയ 15 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പരാതിയിൽ പൂജാരി അറസ്റ്റില്‍. പള്ളിക്കുന്ന് സ്വദേശി അനിലിനെയാണ് എടക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്ഷേത്ര ദർശനത്തിനെത്തിയ പതിനഞ്ചുകാരിയുടെ ശരീരത്തില്‍ ദുരുദ്ദേശത്തോടെ സ്പർശിക്കുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയുമായിരുന്നു പ്രതി. ആസമയത്ത് കുട്ടി ഈ വിവരം