Tag: Kannur

Total 82 Posts

കണ്ണൂരില്‍ പൊലീസിനെ കണ്ട് പുഴയില്‍ ചാടിയ ലോറി ഡ്രൈവറായ യുവാവ് മരിച്ച നിലയിൽ

കണ്ണൂർ: കണ്ണൂർ പരിയാരത്ത് പൊലീസിനെ കണ്ട് പുഴയില്‍ ചാടിയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവട്ടൂരിലെ ടി.കെ.മഹറൂഫി (27) ന്റെ മൃതദേഹമാണ് കുറ്റ്യേരി പാലത്തിന് സമീപം ഇരിങ്ങല്‍ ഭാഗത്ത് നിന്നും കണ്ടെത്തിയത്. ലോറി ഡ്രൈവറായിരുന്നു മെഹറൂഫ്. മണല്‍ക്കടത്ത് സംഘത്തെ പിടികൂടാനെത്തിയ പൊലീസിനെ കണ്ട് യുവാവ് പുഴയില്‍ ചാടുകയായിരുന്നു എന്നാണ് വിവരം. ശനിയാഴ്ച രാത്രിയാണ് യുവാവിനെ കാണാതായത്.

പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ; പയ്യന്നൂർ എസ്.ഐ യാണെന്ന് പറഞ്ഞ് കടകളിൽ നിന്ന് പണം കടം വാങ്ങി മുങ്ങുന്ന വ്യാജൻ പിടിയിൽ

കണ്ണൂർ: പയ്യന്നൂരിലെ വ്യാജ പൊലീസ് പിടിയില്‍. പയ്യന്നൂർ എസ്.ഐ എന്ന വ്യാജേനെ കടകളില്‍ കയറി പണം വാങ്ങുന്ന തളിപ്പറമ്പ് സ്വദേശി ജയ്സണ്‍ ആണ് പിടിയിലായത്. പയ്യന്നൂരിലെ വ്യാപാര സ്ഥാപനങ്ങളിലെത്തി പൊലീസെന്ന് പരിചയപ്പെടുത്തി പണം കടംവാങ്ങി മുങ്ങലായിരുന്നു പതിവ്. സമാനമായ രീതിയില്‍ രാവിലെ തളിപ്പറമ്പില്‍ തട്ടിപ്പ് നടത്താൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ജെയ്സണെ തിരിച്ചറിഞ്ഞ വ്യാപാരികള്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു.

കണ്ണൂരിൽ നീങ്ങിത്തുടങ്ങിയ ട്രെയിനിലേക്ക് ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ പിടിവിട്ട് ട്രാക്കിലേക്ക് വീണു; 19 കാരി അത്ഭുതകരമായി രക്ഷപ്പെട്ടു

കണ്ണൂർ: നീങ്ങിത്തുടങ്ങിയ തീവണ്ടിയിലേക്ക് ഓടിക്കയറാൻ ശ്രമിച്ച്‌ പിടിവിട്ട് പ്ലാറ്റ്ഫോമിനിടയിലേക്ക് വീണ പെണ്‍കുട്ടി അത്ഭുതകരമായി രക്ഷപെട്ടു. ഇരിട്ടി സ്വദേശിയായ 19-കാരിയാണ് രക്ഷപ്പെട്ടത്. ഞായറാഴ്ച രാവിലെ കണ്ണുർ റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. പെൺകുട്ടിക്ക് ചെറിയ പരിക്കുകളുണ്ട്. പുതുച്ചേരി-മംഗളരു പ്രതിവാര ട്രെയിനില്‍ തലശ്ശേരിയില്‍ നിന്ന് മംഗളുരുവിലേക്ക് യാത്ര ചെയ്യുകയായിരുന്നു പെണ്‍കുട്ടി. ട്രെയിൻ കണ്ണൂർ എത്തിയപ്പോള്‍ ബിസ്കറ്റും മറ്റും വാങ്ങാൻ ഇറങ്ങി.

കണ്ണൂരിൽ നിയന്ത്രണംവിട്ട് മറിഞ്ഞ കാറിനടിയിൽ പെട്ട് വീട്ടമ്മ മരിച്ചു

കണ്ണൂർ: മാത്തില്‍ കുറുക്കൂട്ടിയില്‍ നിയന്ത്രണംവിട്ട് റോഡരികിലേക്ക് മറിഞ്ഞ കാറിനടിയില്‍ പെട്ട് വീട്ടമ്മ മരിച്ചു. കുറുവേലിയിൽ ലക്ഷ്മി (74) യാണ് മരിച്ചത്. ശനിയാഴ്ച ഒരു മണിയോടെയായിരുന്നു സംഭവം. കണ്ണൂർ ഭാഗത്ത് നിന്നും വന്ന കാറാണ് കുറുക്കൂട്ടി കലുങ്കിനടുത്ത് മറിഞ്ഞത്. മകൻ്റെ പറമ്പില്‍ പുല്ല് അരിയുമ്പോഴാണ് കാർ ലക്ഷ്മിയെ ഇടിച്ചത്. കാട് നിറഞ്ഞ സ്ഥലമായതിനാല്‍ ആദ്യം ഇവരെ കണ്ടിരുന്നില്ല.

കണ്ണൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് സഹോദരങ്ങൾ മരിച്ചു

കണ്ണൂർ: മഞ്ഞപ്പിത്തം ബാധിച്ച്‌ തളിപ്പറമ്പ് സ്വദേശികളായ സഹോദരങ്ങള്‍ മരിച്ചു. തളിപ്പറമ്പിൽ ബിസിനസ് നടത്തിയിരുന്ന പരേതനായ പി.സി.പി മുഹമ്മദ് ഷാജിയുടെയും ആമിനയുടെയും മക്കളായ എം.സാഹിർ (40), അനുജന്‍ അന്‍വര്‍ (36) എന്നിവരാണ് മഞ്ഞപ്പിത്തം ബാധിച്ച്‌ മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇരുവരും. ഇതിനിടെയാണ് മരണം. സാഹിര്‍ ചൊവ്വാഴ്ചയും അന്‍വര്‍ ബുധനാഴ്ചയുമാണ് മരിച്ചത്. ഇവരുടെ കുടുംബാംഗങ്ങളും മഞ്ഞപ്പിത്തം

എ.ഡി.എം നവീൻ ബാബുവിൻ്റെ ആത്മഹത്യ; പി.പി.ദിവ്യയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി. ദിവ്യയെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. തളിപ്പറമ്പ് ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ വസതിയിലാണ് ദിവ്യയെ ഹാജരാക്കിയത്. മുന്‍കൂര്‍ ജാമ്യ ഹര്‍ജി രാവിലെ തള്ളിയിരുന്നു. ഇതിനുപിന്നാലെ കണ്ണപുരത്ത് വച്ചാണ് കണ്ണൂര്‍ എസിപി ടി

വിദേശനാണ്യ വിനിമയ സ്ഥാപനത്തിൻ്റെ പേരിൽ തട്ടിപ്പ്; കൊല്ലം സ്വദേശിയിൽ നിന്നും 43 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മുഖ്യപ്രതി കണ്ണൂർ സ്വദേശിയായ യുവതി അറസ്റ്റിൽ

കണ്ണൂർ: വിദേശ നാണ്യ വിനിമയ സ്ഥാപനത്തിന്റെ പേരില്‍ കൊല്ലം സ്വദേശിയുടെ 43 ലക്ഷം രൂപയോളം തട്ടിയെടുത്ത സംഘത്തിലെ മുഖ്യപ്രതി പിടിയില്‍. ഏച്ചൂർ വട്ടപ്പൊയില്‍ താഴേ വീട്ടില്‍ ഹൗസിലെ ജസീറ (32)യാണ് പിടിയിലായത്. താണയിലെ സാറ എഫ് എക്സ് എന്ന സ്ഥാപനത്തിന് വേണ്ടി പണം ശേഖരിക്കുന്ന കാപ് ഗെയിൻ എന്ന സ്ഥാപനത്തിന്റെ പേര് പറഞ്ഞാണ് കൊല്ലം കടക്കല്‍

കൊല്ലം കൊട്ടിയത്ത് എം.ഡി.എം.എ മയക്കുമരുന്നുമായി കണ്ണൂർ സ്വദേശിയായ യുവതിയടക്കം അഞ്ചുപേർ പിടിയിൽ

കൊല്ലം: കൊല്ലം കൊട്ടിയത്ത് എംഡിഎംഎയുമായി കണ്ണൂർ സ്വദേശിയായ യുവതി അടക്കം അഞ്ച് പേർ പിടിയില്‍. കണ്ണൂർ ചെമ്ബിലോട് സ്വദേശി ആരതി(30), കിഴവൂർ ഫൈസല്‍ വില്ലയില്‍ ഫൈസല്‍(29), കുഴിമതിക്കാട് സ്വദേശി വിപിൻ(32), കല്ലുവാതുക്കൽ പ്രഗതി നഗർ ബിലാല്‍(35), പാമ്ബുറം സ്വദേശി സുമേഷ്(26) എന്നിവരാണ് കൊട്ടിയം പൊലീസിന്റെ പിടിയിലായത്. നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ വില്‍പനയ്‌ക്കായി എത്തിച്ച 4.37 ഗ്രാം

കണ്ണൂരിൽ വൈദ്യുത കമ്പി ദേഹത്ത് പൊട്ടിവീണ് വീട്ടമ്മ ഷോക്കേറ്റ് മരിച്ചു

കണ്ണൂർ: കണ്ണൂരിൽ പൊട്ടിവീണ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. കണ്ണൂർ മലപ്പട്ടം തേക്കിൻകൂട്ടത്തെ കണ്ടമ്പത്ത് തങ്കമണിയാണ് മരിച്ചത്. വൈകീട്ട് അഞ്ചോടെയാണ് അപകടമുണ്ടായത്. സംസാര ശേഷിയില്ലാത്ത സ്ത്രീയാണ് തങ്കമണി. അതിനാല്‍ തന്നെ അപകടപ്പെട്ടത് ആരും അറിഞ്ഞില്ല. വൈദ്യുതക്കമ്പി ദേഹത്തു പൊട്ടി വീണായിരുന്നു അപകടം. വൈദ്യുതി ലൈനില്‍നിന്ന് തീപ്പൊരിയുണ്ടാവുന്നത് കണ്ടതിനെ തുടർന്ന് എന്താണെന്ന് നോക്കാനായി പുറത്തിറങ്ങിയതായിരുന്നു തങ്കമണി.

കണ്ണൂരിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

കണ്ണൂർ: തളിപ്പറമ്പിൽ എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ. അതിഥി തൊഴിലാളിയായ ഉത്തർപ്രദേശ് സിദ്ധാർത്ഥ് നഗർ സ്വദേശി അബ്ദുള്‍ റഹ്മാൻ അൻസാരി (21)യാണ് പിടിയിലായത്. ശനിയാഴ്ച ഉച്ചക്ക് ചൊറുക്കള ബാവുപ്പറമ്പ് റോഡില്‍ വെച്ചാണ് നാല് ഗ്രാം എം.ഡി.എം.എയുമായി ഇയാൾ പിടിയിലായത്. എസ്‌.ഐ ദിനേശൻ കൊതേരിയുടെയും ഡാൻസാഫിന്റെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. കഴിഞ്ഞ ഏപ്രില്‍ 19ന്

error: Content is protected !!