Tag: Kannur

Total 82 Posts

കണ്ണൂർ പേരാവൂരിൽ കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

കണ്ണൂർ: പേരാവൂർ കല്ലേരിമലയിൽ കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. മാനന്തവാടിയിൽ നിന്ന് പയ്യന്നൂരിലേക്ക് പോകുകയായിരുന്ന ബസും മാനന്തവാടി ഭാഗത്തേക്ക് വരികയായിരുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ പേരാവൂർ, ഇരിട്ടി എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ട് മൂന്നുമണിയോടെയാണ് അപകടമുണ്ടായത്. ഇരു ബസുകളിലുമായി ഉണ്ടായിരുന്ന 34 പേരെയാണ് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. ആരൂടെയും നില

കണ്ണൂരിൽ അഞ്ച് വയസുകാരൻ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ

കണ്ണൂർ: ചെറുപുഴയിൽ അഞ്ച് വയസുകാരനെ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി. അതിഥി തൊഴിലാളികളായ സ്വർണ്ണ- മണി ദമ്പതികളുടെ മകൻ വിവേക് മുർമു ആണ് മരിച്ചത്. ചെറുപുഴ സെൻറ് സെബാസ്റ്റ്യൻ ആശുപത്രി നിർമ്മാണ പ്രവർത്തിക്ക് വേണ്ടി നിർമ്മിച്ച വാട്ടർ ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ട് നാലരയോടെ കുട്ടിയെ കാണാതായിരുന്നു. തെരച്ചിലിനിടെ ആശുപത്രി പരിസരത്തെ തുറന്നു

കണ്ണൂരിൽ തെങ്ങ് വീണ് പത്തുവയസ്സുകാരന് ദാരുണാന്ത്യം

കണ്ണൂർ: ജെ.സി.ബി ഉപയോഗിച്ച് തെങ്ങ് പിഴുത് മാറ്റുന്നതിനിടെ കണ്ണൂരിൽ തെങ്ങ് വീണ് പത്തു വയസുകാരന് ദാരുണാന്ത്യം. പഴയങ്ങാടി മുട്ടം സ്വദേശികളായ മൻസൂറിന്റെയും സമീറയുടെയും പത്തു വയസുള്ള മകൻ നിസാലാണ് മരിച്ചത്. കണ്ണൂർ പഴയങ്ങാടി മുട്ടത്താണ് ദാരുണമായ അപകടം ഉണ്ടായത്. ഇന്ന് രാവിലെ പത്തുമണിയോടെയാണ് അപകടമുണ്ടായത്. വീടിന് സമീപത്ത് ജെ.സി.ബി ഉപയോഗിച്ച് തെങ്ങ് പിഴുത് മാറ്റുകയായിരുന്നു. ഇത്

ബെംഗളൂരുവിലെ അസം സ്വദേശിയായ യുവതിയുടെ കൊലപാതകം; കണ്ണൂർ സ്വദേശിക്കായി തെരച്ചിൽ ഊർജിതമായി പോലീസ്

കണ്ണൂർ: ബെംഗളൂരുവില്‍ വ്‌ളോഗറെ അപ്പാർട്ട്മെന്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന കണ്ണൂർ സ്വദേശിയായ യുവാവിനായി തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്. പ്രതിയെന്ന് സംശയിക്കുന്ന കണ്ണൂർ സ്വദേശി ആരവിന്റെ തോട്ടട കിഴുന്നയിലെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി. കണ്ണൂർ വട്ടക്കുളത്തെ ബന്ധുവീടുകളിലും പോലീസ് പരിശോധന നടത്തി. കഴിഞ്ഞ ശനിയാഴ്ചയാണ് ആസാം സ്വദേശിയായ മായ ഗാഗോയി എന്ന

കണ്ണൂരില്‍ പൂട്ടിയിട്ട വീട്ടിൽ വൻകവര്‍ച്ച; 300പവൻ സ്വര്‍ണവും ഒരുകോടിയോളം രൂപയും മോഷണം പോയതായി പരാതി

കണ്ണൂർ: കണ്ണൂരിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് ഒരു കോടി രൂപയും 300 പവൻ സ്വർണവും മോഷ്ടിച്ചു. വളപട്ടണം മന്നയില്‍ അരി മൊത്ത വ്യാപാരം നടത്തുന്ന കെ.പി.അഷ്റഫിന്റെ പൂട്ടിയിട്ടിരുന്ന വീട് കുത്തിത്തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്. കിടപ്പുമുറിയിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമായി മോഷ്ടിച്ചതെന്നാണ് വിവരം. നവംബർ 19ന് വീട്ടിലുള്ളവർ വീട് പൂട്ടി മധുരയിലെ സുഹൃത്തിനെ സന്ദർശിക്കാൻ പോയത്.

കണ്ണൂരിൽ ഓടികൊണ്ടിരുന്ന കാറിന് തീപ്പിടിച്ച് അപകടം; കാർ പൂർണ്ണമായും കത്തിനശിച്ചു, ആളപായമില്ല

കണ്ണൂർ: കണ്ണൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. കണ്ണൂർ സെൻട്രല്‍ ജയില്‍ മുന്നിൽ ഇന്നലെ രാത്രിയിലായിരുന്നു സംഭവമുണ്ടായത്. ആൾട്ടോ കാറിനാണ് തീപ്പിടിച്ചത് ആളപായമില്ല. തീപിടുത്തത്തിൽ കാർ പൂർണമായും കത്തി നശിച്ചു. അപകട സമയത്ത് ചെട്ടിപ്പീടിക സ്വദേശികളായ രണ്ട് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. കാർ ഓടിക്കൊണ്ടിരി ക്കുന്നതിനിടെ ബോണറ്റില്‍ നിന്ന് പുക ഉയരുന്നത് കണ്ട് കാറിലുണ്ടായിരുന്നവർ വാഹനം നിറുത്തി

കണ്ണൂരിൽ നഴ്സിംഗ് വിദ്യാർത്ഥി ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ചനിലയിൽ

കണ്ണൂർ: കണ്ണൂരിൽ നഴ്സിംഗ് വിദ്യാർത്ഥിനിയെ ഹോസ്റ്റലിൽ മരിച്ചനിലയിൽ കണ്ടെത്തി. കണ്ണൂർ‌ തളിപ്പറമ്പിലാണ് സംഭവം. എറണാകുളം തോപ്പുപടി സ്വദേശിനി ആൻമരിയെയാണ് ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ലൂർദ് നഴ്‌സിംഗ് കോളജിലെ നാലാം വർഷ ഫിസിയോതെറാപ്പി വിദ്യാർത്ഥിയായിരുന്നു ആൻമരിയ. ഇന്നലെ വൈകുന്നേരമാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ക്ലാസുണ്ടായിരുന്നെങ്കിലും ആൻമരിയ ക്ലാസിലെത്തിയില്ല. ക്ലാസ് കഴിഞ്ഞെത്തിയ മറ്റ് വിദ്യാർത്ഥികളാണ്

കണ്ണൂരിൽ വനിതാ പൊലീസ് ഉദ്യോ​ഗസ്ഥയെ ഭർത്താവ് വെട്ടിക്കൊന്നു; ഭാര്യാപിതാവിനും വെട്ടേറ്റു

കണ്ണൂർ: കണ്ണൂരിൽ വനിതാ പൊലീസ് ഉദ്യോ​ഗസ്ഥയെ ഭർത്താവ് വെട്ടിക്കൊന്നു. കരിവെള്ളൂർ പലിയേരി സ്വദേശി ദിവ്യശ്രീയാണ് മരിച്ചത്. കാസർ​ഗോഡ് ചന്തേര പൊലീസ് സ്റ്റേഷനിലെ സിപിഒയാണ് ദിവ്യശ്രീ. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. ആക്രമണ ശേഷം ഭർത്താവ് രാജേഷ് ഓടി രക്ഷപ്പെട്ടു. വൈകിട്ട് ദിവ്യശ്രീയുട വീട്ടിലെത്തിയ രാജേഷ് വെട്ടിവീഴ്ത്തുകയായിരുന്നു. ദിവ്യശ്രീയുമായി രാജേഷ് ഏറെ നാളായി അകന്നുകഴിയുകയായിരുന്നു. ആക്രമണം

ഖത്തറിൽ നടന്ന വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു

കണ്ണൂർ: ഖത്തറില്‍ വാഹന അപകടത്തില്‍ കണ്ണൂർ മട്ടന്നൂർ സ്വദേശി ഉള്‍പ്പെടെ രണ്ടുപേർ മരിച്ചു. മട്ടന്നൂർ ചോലയില്‍ രഹനാസാണ് (40) മരിച്ചത്. ഒപ്പമുണ്ടായിരുന്ന നേപ്പാള്‍ സ്വദേശിയും അപകടത്തില്‍ മരിച്ചു. കൂടെയുണ്ടായിരുന്ന മറ്റൊരു നേപ്പാള്‍ സ്വദേശിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെ ഇവർ സഞ്ചരിച്ച വാഹനം നിർത്തിയിട്ട ട്രെയിലറിന് പിന്നില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഖത്തറിലെ

കണ്ണൂരിൽ ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

കണ്ണൂര്‍: കണ്ണൂർ മുണ്ടേരി പാലത്തിനു സമീപം ബൈക്കും പിക്കപ്പും തമ്മില്‍ കൂട്ടിയിടിച്ച്‌ രണ്ട് യുവാക്കള്‍ മരിച്ചു. കയ്യങ്കോട്ടെ അജാസ് (22), കണ്ണാടിപ്പറമ്പ് കാരയാപ്പിലെ വിഷ്ണു (22) എന്നിവരാണ് മരിച്ചത്. ബൈക്ക് യാത്രക്കാരാണ് ഇരുവരും. ഇന്നലെ വൈകീട്ട് 6 മണിയോടെയാണ് അപകടം നടന്നത്. മുണ്ടേരി ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പും കണ്ണാടിപ്പറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്.

error: Content is protected !!