Tag: Kannur
കണ്ണൂരില്‍ പതിനാലുകാരൻ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞു; നാല് കുട്ടികൾക്ക് പരിക്ക്
കണ്ണൂര്‍: മട്ടന്നൂരില്‍ പതിനാലുകാരൻ ഓടിച്ച കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞു. അപകടത്തില്‍ നാല് കുട്ടികള്‍ക്ക് പരിക്കേറ്റു. കീഴല്ലൂർ തെളുപ്പില്‍ വച്ച് കാർ കനാലിലേക്ക് മറിയുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. ആരുടെയും പരിക്ക് സാരമുളളതല്ല. ബന്ധുവീട്ടിലെ കാറാണ് താൻ ഓടിച്ചതെന്നാണ് പതിനാലുകാരൻ പറഞ്ഞത്. പോലീസും മോട്ടോർ വാഹന
കണ്ണൂരില്‍ പൊയിലൂർ മടപ്പുര ഉത്സവം നടക്കുന്നതിനിടെ ആക്രമണം; ബി.ജെ.പി പ്രവർത്തകന് വെട്ടേറ്റു
കണ്ണൂർ: കണ്ണൂര്‍ പാനൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. പാനൂര്‍ കൊല്ലമ്പറ്റ സ്വദേശി ഷൈജുവിനാണ് വെട്ടേറ്റത്. ഇന്ന് ഉച്ചയ്ക്ക് പാനൂര്‍ പൊയിലൂര്‍ മുത്തപ്പന്‍ മടപ്പുര ഉത്സവം നടക്കുന്നതിനിടെയാണ് സംഭവം. ഉത്സവത്തിനിടെ ഷൈജുവടക്കം അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു. ഷൈജുവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും മറ്റ് നാല് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേല്‍ക്കുകയുമായിരുന്നു.
കണ്ണൂരിൽ എസ്ഡിപിഐ പ്രവര്‍ത്തകൻ്റെ വീടിനുനേരെ ബോംബേറ്; സിപിഐഎം പ്രവര്‍ത്തകരെന്ന് ആരോപണം
കണ്ണൂർ: കണ്ണൂർ മുഴപ്പിലങ്ങാട് എസ്ഡിപിഐ പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്. മുഴപ്പിലങ്ങാട് സ്വദേശി സിറാജിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്ന് പുലർച്ചെ ബൈക്കിലെത്തിയ സംഘമാണ് ബോംബെറിഞ്ഞത്. സ്ഫോടനത്തില്‍ ആർക്കും പരിക്കു പറ്റിയിട്ടില്ല. വീടിനും മുറ്റത്ത് നിർത്തിയിട്ട സ്കൂട്ടറിനും കേടുപാടുകള്‍ സംഭവിച്ചു. സംഭവത്തിന് പിന്നില്‍ സിപിഐഎം പ്രവർത്തകരാണെന്നാണ് ആരോപണം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എടക്കാട് പൊലീസ് പരാതിയില്‍
കണ്ണൂരില്‍ നിന്നുള്ള ടൂറിസ്റ്റുകൾ സഞ്ചരിച്ച ബസ് ഗൂഡല്ലൂരില്‍ വെച്ച് റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞ് അപകടം; 17 പേര്‍ക്ക് പരിക്ക്
വാനില്‍ യാത്ര ചെയ്തിരുന്ന 17 പേരെ പരിക്കുകളോടെ ഗൂഡല്ലൂരിലെ സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്തെ ആളുകള്‍ വാഹനത്തിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി ആശുപത്രികളിലേക്ക് മാറ്റുകയായിരുന്നു. പരിക്കേറ്റവരുടെ പരിക്ക് ഗുരുതരമല്ല. Summary: Bus carrying tourists from Kannur overturns into roadside ditch in Gudalur; 17 injured
ജോലി വാഗ്ധാനം ചെയ്ത് യുവാക്കൾക്ക് ഗൾഫിലേക്ക് വിസയും ടിക്കറ്റും നൽകും, രഹസ്യമായി ലഹരി കടത്തും; ഗൾഫിലേക്ക് ലഹരി കടത്തുന്ന സംഘത്തലവൻ കണ്ണൂർ സ്വദേശി പിടിയിൽ
കൊച്ചി: ഗള്‍ഫ് രാജ്യങ്ങളിലേക്ക് കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും കടത്തുന്ന സംഘത്തിലെ പ്രധാനിയായ കണ്ണൂർ സ്വദേശി അറസ്റ്റിൽ. കണ്ണൂർ മാട്ടൂല്‍ സ്വദേശി കെ.പി.റഷീദിനെയാണ് (30) അറസ്റ്റ് ചെയ്തത്. കൊച്ചി വിമാനത്താവളത്തില്‍ നിന്ന് ക്രൈംബ്രാഞ്ച് സി.ഐ ഇ.എസ്. സാംസണിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്താണ് യുവാക്കളെ സംഘം ഉപയോഗിച്ചിരുന്നത്. ഗള്‍ഫിലേക്കുള്ള
വീണ്ടും വന്യജീവി ആക്രമണം; പാനൂരിൽ കാട്ടുപന്നിയുടെ കുത്തേറ്റ് കർഷകന് ദാരുണാന്ത്യം
കണ്ണൂർ: പാനൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തില്‍ കര്‍ഷകന് ദാരുണാന്ത്യം. പാനൂര്‍ വള്ള്യായി സ്വദേശി ശ്രീധരന്‍ (75) ആണ് മരിച്ചത്. ചെണ്ടയാട്ടെ കൃഷിയിടത്തില്‍ ആണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. ഇന്ന് രാവിലെയാണ് സംഭവം. നിലവിളികേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ കാട്ടുപന്നി കുത്തുന്നത് കണ്ടതായി പ്രദേശവാസികൾ പറയുന്നു. തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇതിനു മുന്‍പും പ്രദേശത്ത് കാട്ടുപന്നിയുടെ
കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു; യാത്രക്കാർ ഇറങ്ങിയ ഉടനെ തീ ആളിപ്പടർന്നു, കാറ് പൂർണ്ണമായും കത്തിനശിച്ചു
കണ്ണൂർ: കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചു. പാല്‍ച്ചുരം കൊട്ടിയൂർ ബോയ്‌സ് ടൗണ്‍ റോഡിലെ ചുരത്തിലെ രണ്ടാം വളവിനു സമീപത്ത് ഇന്നലെ രാത്രിയായിരുന്നു സംഭവം. കാർ പൂർണമായി കത്തി നശിച്ചു. പേരാവൂരില്‍ നിന്നും അഗ്നിരക്ഷാസേന എത്തിയാണ് തീ കെടുത്തിയത്. പനമരം ചെറുകാട്ടൂർ സ്വദേശി ആടിയാനാല്‍ അജോയും ഭാര്യയും രണ്ട് മക്കളും സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്.
കണ്ണൂരിൽ ന്യൂജനറേഷൻ മയക്കുമരുന്നുമായി യുവതി എക്സൈസ് പിടിയിൽ; നാല് ഗ്രാം മെത്താഫിറ്റമിൻ പിടിച്ചെടുത്തു
കണ്ണൂര്‍: കണ്ണൂർ പയ്യന്നൂരിൽ ന്യൂജനറേഷൻ മയക്കുമരുന്നുമായി യുവതി പിടിയില്‍. മുല്ലക്കോട് സ്വദേശിയായ നിഖിലയാണ് എക്സൈസിൻ്റെ പിടിയിലായത്. ഇവരില്‍ നിന്ന് നാല് ഗ്രാം മെത്താഫിറ്റമിനാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. യുവതി നേരെത്തെ കഞ്ചാവ് കേസിലും പിടിയിലായിരുന്നെന്ന് എക്സൈസ് പറയുന്നു. മയക്കുമരുന്ന് വില്‍പ്പനയെ ക്കുറിച്ചുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതിയില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്. പയ്യന്നൂര്‍ എക്സൈസ്
കണ്ണൂർ അഴീക്കോട് വെടിക്കെട്ടിനിടെ ആൾക്കൂട്ടത്തിൽ വീണ് അമിട്ട്പൊട്ടിത്തെറിച്ചു; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
കണ്ണൂർ: അഴീക്കോട് ക്ഷേത്രത്തിലെ വെടിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ 5 പേർക്ക് പരിക്ക്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. നീർക്കടവ് മുച്ചിരിയൻ ക്ഷേത്രത്തിലാണ് അപകടമുണ്ടായത്. തെയ്യം ഉത്സവത്തിനിടെയാണ് അപകടം. പ്രധാനപ്പെട്ട പത്തിരിയ്യം തെയ്യമായിരുന്നു ക്ഷേത്രത്തിൽ. നിരവധി ആളുകളാണ് തെയ്യം കാണാനെത്തിയിരുന്നത്. വെടിക്കെട്ടിനിടെ നാടൻ അമിട്ട് ആള്‍ക്കൂട്ടത്തിനിടയില്‍ വീണ് പൊട്ടുകയായിരുന്നു. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്. നാടൻ
ഭർത്താവിൻ്റെ അപകട മരണം തളർത്തി; കണ്ണൂരിൽ ബാങ്ക് ജീവനക്കാരിയായ യുവതി ജീവനൊടുക്കി
കണ്ണൂർ: വാഹനാപകടത്തില്‍ ഭർത്താവ് മരണപ്പെട്ടതിൻ്റെ മനോവിഷമം താങ്ങാനാവതെ യുവതി വീട്ടില്‍ തൂങ്ങിമരിച്ചു. മയ്യില്‍ വേളം അക്ഷയ് നിവാസില്‍ അഖിലചന്ദ്രനെ (31) യാണ് ഞായറാഴ്ച്ച പുലര്‍ച്ചെ വീടിൽ മരിച്ച നിലയിൽ കണ്ടത്. ഇവരുടെ ഭര്‍ത്താവ് നണിശ്ശേരി സ്വദേശിയും ആക്‌സിസ് ബാങ്ക് ഉദ്യോഗസ്ഥനുമായ രാഹുല്‍ ഒരു മാസം മുമ്പ് തളാപ്പില്‍ ബൈക്ക് അപകടത്തില്‍ മരിച്ചിരുന്നു. ഭർത്താവിൻ്റെ ആകസ്മിക വിയോഗത്തില്‍