Tag: kannookkara

Total 11 Posts

കണ്ണൂക്കര കണ്ണുവയലിൽ തകർന്ന പാലത്തിന് പകരം പുതിയ പാലം വരുന്നു; ഒരുങ്ങുന്നത് പഴയതിലും വീതിയുള്ള പാലം

കണ്ണൂക്കര: കണ്ണുവയൽ പ്രദേശത്ത് മാസങ്ങൾക്ക് മുൻപ് തകർന്ന പാലത്തിന് പകരം പുതിയ പാലം വരുന്നു. പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നടന്നു. ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡൻ് പി. ശ്രീജിത്ത് ഉദ്ഘാടനം നിർവഹിച്ചു. വിവാഹ സംഘം കടന്ന് പോകുന്നതിനിടെയാണ് മാസങ്ങൾക്ക് മുൻപ് പാലം തകർന്നത്. ഭാ​ഗ്യം കൊണ്ട് അന്നത്തെ അപകടത്തിൽ ആരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തെങ്ങിൻ തടികൾ കൊണ്ട്

വയനാടിനോടുള്ള മനുഷ്യരുടെ കരുതൽ അവസാനിക്കുന്നില്ല; ദുരിതബാധിതരെ ചേർത്ത് പിടിച്ച് കണ്ണൂക്കര സൗഹൃദ റസിഡൻസ് അസോസിയേഷനും

കണ്ണൂക്കര: വയനാട്ടിലെ ദുരിതബാധിതരോടുള്ള നമ്മയുള്ള മനുഷ്യരുടെ കരുതൽ അവസാനിക്കുന്നില്ല. വയനാടിലെ ദുരിതബാധിതരെ ചേർത്ത് പിടിക്കാൻ കണ്ണൂക്കര സൗഹൃദ റസിഡൻസ് അസോസിയേഷനും രം​ഗത്തെത്തി. ഉരുൾപൊട്ടലിനെ തുടർന്ന് ദുരിതം അനുഭവിക്കുന്നവർക്കുവേണ്ടി അസോസിയേഷൻ ഭാരവാഹികളും അം​ഗങ്ങളും ചേർന്ന് ധനസമാഹരണം നടത്തി. ദിവസങ്ങളായി നടന്ന ധനസമാഹരണത്തിലൂടെ ലഭിച്ച തുക കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ഒഞ്ചിയം സ്പെഷ്യൽ വില്ലേജ്

ഒഞ്ചിയം മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ സെക്രട്ടറി കണ്ണൂക്കര കളത്തും താഴെ കുനിയിൽ രജീന്ദ്രൻ അന്തരിച്ചു

കണ്ണൂക്കര: കളത്തും താഴെ കുനിയൽ രജീന്ദ്രൻ അന്തരിച്ചു. അൻപത്തിരണ്ട് വയസ്സായിരുന്നു. ഒഞ്ചിയം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ മുൻ സെക്രട്ടറിയായിരുന്നു. അച്ഛൻ: പരേതനായ കുഞ്ഞിക്കണ്ണൻ അമ്മ: ജാനു ഭാര്യ: ഷൈനി മക്കൾ: അനുശ്രീ, അസിൻ സഹോദരങ്ങൾ: ജയൻ, പുഷ്പ, ഷീബ, ശ്രീബ, ബിന്ദു, ബീന സംസ്കാരം 12 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

കണ്ണൂക്കര കോ ഓപ്പറേറ്റീവ് അർബൻ സൊസൈറ്റി ബാങ്കിൽ കവർച്ചാശ്രമം; ഷട്ടറിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന് കള്ളൻ, വില്ലനായി ബാങ്കിലെ അലാറാം

കണ്ണൂക്കര: കണ്ണൂക്കര ഒഞ്ചിയം റോഡിലെ ഒഞ്ചിയം കോ ഓപ്പറേറ്റീവ് അർബൻ സൊസൈറ്റി ബാങ്കിൽ മോഷണശ്രമം. ഷട്ടറിന്റെ പൂട്ട് തകർത്ത് ബാങ്കിനുള്ളിലേക്ക് കള്ളൻ കയറിയ ഉടൻ ബാങ്കിലെ സുരക്ഷാ അലാറാം അടിച്ചു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ഈ സമയം ചോമ്പാല പോലിസ് കണ്ണൂക്കരയിൽ നൈറ്റ് പട്രോളിംഗിലുണ്ടായിരുന്നു. അലാറം ശബ്ദം കേട്ട് പോലീസ് ഉദ്യോ​ഗസ്ഥർ

ഒഞ്ചിയത്തുകാരുടെ യാത്രാക്ലേശത്തിന് പരിഹാരമാകുന്നു; കെഎസ്ആർടിസിക്ക് പിന്നാലെ കണ്ണൂക്കരയിൽ നിന്ന് വില്യാപ്പള്ളി വഴി വടകരയിലേക്ക് സ്വകാര്യ ബസ് സർവീസ് ആരംഭിച്ചു

ഒഞ്ചിയം: നീണ്ട ഇടവേളയ്ക്കു ശേഷം കണ്ണൂക്കര ടൗണിൽ നിന്ന് ഒഞ്ചിയം- വെള്ളികുളങ്ങര- വില്യാപ്പള്ളി വഴി വടകരയിലേക്ക് സ്വകാര്യ ബസ് സർവീസ് ആരംഭിച്ചു. ഏതാനും മാസങ്ങൾക്ക് മുൻപ് ഈ റൂട്ടിൽ കെഎസ്ആർടിസി ബസ് സർവീസ് ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്വകാര്യബസ്സം സർവീസ് ആരംഭിച്ചിരിക്കുന്നത്. കണ്ണൂക്കരയിൽ നിന്ന് ഒഞ്ചിയം വെള്ളികുളങ്ങര ഓർക്കാട്ടേരി എന്നിവിടങ്ങളിലേക്ക് ആളുകൾ ജീപ്പ് സർവീസും ഓട്ടോറിക്ഷയുമായിരുന്നു

മീത്തലെ മുക്കാളിക്ക് പിന്നാലെ ദേശീയപാത നിർമ്മാണം നടക്കുന്ന മടപ്പള്ളി മാച്ചിനേരിയിലും മണ്ണിടിഞ്ഞു

മടപ്പള്ളി: മീത്തലെ മുക്കാളിക്ക് പിന്നാലെ ദേശീയപാത നിർമ്മാണം നടക്കുന്ന മടപ്പള്ളി മാച്ചിനേരിയിലും മണ്ണിടിഞ്ഞു. ദേശീയപാത നിർമാണത്തിന്റെ ഭാ​ഗമായി സോയിൽ നൈലിംങ് ചെയ്ത ഭാ​ഗമാണ് ഇടിഞ്ഞ് വീണത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു മണ്ണിടിഞ്ഞത്. മാച്ചിനേരിയിൽ പടിഞ്ഞാറ് ഭാ​ഗത്തെ കുന്ന് നേരത്തെ ദേശീയ പാത നിർമാണത്തിന്റെ ഭാ​ഗമായി ഇടിച്ച് താഴ്ത്തിയതായിരുന്നു. തുടർന്നാണ് ഇവിടെ സോയിൽ നൈലിംങ് ചെയ്തത്.

ദേശീയ പാതയിൽ മൂരാടിലെയും കണ്ണൂക്കരയിലേയും മണ്ണിടിച്ചിൽ; നഷ്ടം ഒരു കോടിയോളം രൂപ

വടകര: ദേശീയ പാതയിലെ മൂരാട്, കണ്ണൂക്കര എന്നിവിടങ്ങളിലെ മണ്ണിടിച്ചിലിൽ നഷ്ടം ഒരു കോടിയോളം രൂപ. കണ്ണൂക്കരയിൽ സോയിൽ നെയിലിങ് ചെയ്ത സംരക്ഷണ ഭിത്തിയാണ് കഴിഞ്ഞ ദിവസം ഇടിഞ്ഞു വീണത്. മൂരാടിൽ പാർശ്വഭിത്തിസംരക്ഷണത്തിന് സോയിൽ നെയിലിങ് ആരംഭിച്ച ശേഷവുമാണ് മണ്ണിടിഞ്ഞത്. മൂരാട് ഇടിയാൻ പാകത്തിൽ വലിയൊരുഭാഗം ഭിത്തി ഇപ്പോഴും നിൽക്കുന്നുണ്ട്. ഇതിന്റെ മുകളിൽ വൈദ്യുതത്തൂണുകളുമുണ്ട്. നവീകരണത്തിന്റെ ഭാഗമായി

ദേശീയ പാതയിൽ കണ്ണൂക്കരയിലെ മണ്ണിടിച്ചിൽ; അപകട ഭീഷണിയിലുള്ള വീടുകൾ നിൽക്കുന്ന സ്ഥലം ഏറ്റെടുക്കാൻ സർക്കാരിലേക്ക് ശുപാർശ ചെയ്യും

കണ്ണൂക്കര: ദേശീയ പാതയിൽ മേലെ കണ്ണൂക്കര മണ്ണിടിച്ചിലുണ്ടായതിനു സമീപത്തെ അപകട ഭീഷണിയിലുള്ള വീടുകൾ നിൽക്കുന്ന സ്ഥലം ഏറ്റെടുക്കുന്നതിന് സർക്കാരിലേക്ക് ശുപാർശ ചെയ്യും. റവന്യൂ ഉദ്യോ​ഗസ്ഥരുടേയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം. ഇന്നലെ വടകര ആർ.ഡി.ഒ ഓഫീസിൽ കെ കെ രമ എംഎൽഎയുടെ നേതൃത്വത്തിലാണ് യോ​ഗം ചേർന്നത്. സ്ഥലമേറ്റെടുത്ത് കഴിഞ്ഞാൽ ഇവിടെ തട്ടുതട്ടുകളാക്കി തിരിച്ച് സുരക്ഷിത‌മായ സംരക്ഷണ ഭിത്തി

സുരക്ഷാ ഭിത്തി ഇടിഞ്ഞുവീണിട്ടും എൻ എച്ച് എ ഐ അധികൃതരെത്തിയില്ല; കണ്ണൂക്കരയിൽ നാട്ടുകാർ ദേശീയ പാത ഉപരോധിച്ചു

കണ്ണൂക്കര: മേലെ കണ്ണൂക്കര ഹൈവേ നിർമാണത്തിനായി കെട്ടിയ സുരക്ഷാ ഭിത്തി ഇടിഞ്ഞ് വീണത് ശ്രദ്ദയിൽപ്പെടുത്തിയിട്ടും ദേശീയപാത അധികൃതരെത്താത്തതിനെ തുടർന്ന് ദേശീയപാത ഉപരോധിച്ച് നാട്ടുകാരുടെ പ്രതിഷേധം. രാവിലെ 11 മണിയോട് കൂടിയായിരുന്നു നാട്ടുകാർ ദേശീയ പാത ഉപരോധിച്ചത്. ഇതേ തുടർന്ന് ​ഗതാ​ഗതം ഭാ​ഗികമായി തടസപ്പെട്ടു. ദേശീയപാത ഉദ്യോ​ഗസ്ഥരും നിർമാണ കമ്പനി ഉദ്യോ​ഗസ്ഥരും സ്ഥലത്തെത്തി. നാട്ടുകാരുമായി സംസാരിച്ചു. പ്രദേശത്തിന്റെ

കണ്ണൂക്കരയ്ക്ക് പിന്നാലെ അപകടം പതിയിരുന്ന് മൂരാടും; ഭീതിയോടെ ദേശീയ പാതയ്ക്ക് സമീപത്തെ വീട്ടുകാരും വാഹനയാത്രികരും

വടകര: മേലെ കണ്ണൂക്കര ഹൈവേ നിർമാണത്തിനായി കെട്ടിയ സംരക്ഷണ ഭിത്തി ഇടിഞ്ഞതിന് പിന്നാലെ ദേശീയ പാതയിൽ മൂരാടും അപകട ഭീഷണിയിലാണ്. ഒരാഴ്ച മുൻപാണ് ദേശീയ പാതയിൽ മൂരാട് പാലത്തിന് സമീപം മണ്ണിടിഞ്ഞത്. ഗതാഗതത്തിനു തുറന്നു കൊടുത്ത ശേഷമാണ് ഇവിടെ മണ്ണിടിഞ്ഞതെന്നത് പ്രദേശത്തെ ജനങ്ങളെ ആശങ്കയിലാക്കിയിരുന്നു. 30 മീറ്ററോളം ഉയരത്തിൽ മണ്ണ് അടർന്ന് നേരെ പാതയിലേക്ക് പതിക്കുകയായിരുന്നു.

error: Content is protected !!