Tag: kainatti
കൈനാട്ടി സ്വദേശിയായ യുവാവ് ബംഗളൂരുവിൽ സ്വിമ്മിങ് പൂളിൽ മരിച്ചു
വടകര: കൈനാട്ടി സ്വദേശിയായ യുവാവ് ബംഗളൂരിലെ റിസോർട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. തെക്കെ കണ്ണമ്പത്ത് ഷബിൻ രമേഷ് (36) ആണ് മരിച്ചത്. ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും സുഹൃത്തുകൾക്കൊപ്പം വിനോദയാത്രയ്ക്ക് പോയതായിരുന്നു ഷബിൻ രമേഷ്. ബംഗളൂർ മൈക്രോ ലാൻഡ് കമ്പനിയിൽ സോഫ്റ്റ് വെയർ എൻജിനീയറാണ്. ശനിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് ഷബിൻ ബാംഗളൂരുവിലെ ഗോൾഡ് കോയിൻ റിസോർട്ടിലെ സ്വിമിംഗ്
കൈനാട്ടിയിൽ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; ഓട്ടോഡ്രൈവർക്ക് പരിക്ക്
ചോറോട്: ദേശീയപാതയിൽ കൈനാട്ടിയിൽ വാഹനാപകടം. സ്വകാര്യ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപപകടം നടന്നത്. കൈനാട്ടി പഴയ പെട്രോൾ പമ്പിന് സമീപമാണ് അപകടം. കോഴിക്കോട് നിന്ന് കണ്ണൂരേക്ക് പോവുകയായിരുന്ന KL58 AA 2100 അയ്യപ്പൻ ബസും എതിർ ദിശയിൽ വരികയായിരുന്ന KL18 L 9273 നമ്പർ ഓട്ടോറിക്ഷയുമാണ്
കൈനാട്ടിയിൽ നിന്ന് ലോറി തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന കുരിയാടി സ്വദേശി മരിച്ചു
കൈനാട്ടി: ലോറി തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന കുരിയാടി സ്വദേശി മരിച്ചു. കുരിയാടി കളത്തിൽ പുരയിൽ രൂപേഷാണ് മരിച്ചത്. നാൽപ്പത്തിയൊൻപത് വയസായിരുന്നു. ശനിയാഴ്ച രാവിലെയാണ് മരിച്ചത്. രണ്ട് ദിവസം മുൻപ് കൈനാട്ടിയിൽ വച്ചായിരുന്നു അപകടം. ഭാര്യ: ശ്രീജ മക്കൾ: രഹന, അഭിനവ്