Tag: kafir post

Total 10 Posts

വ്യാജ കാഫിർ സ്‌ക്രീൻ ഷോട്ട് കേസ്; പോലീസ് അന്വേഷണത്തിൽ വീഴ്ചപറ്റിയെന്നാരോപിച്ച് ഹർജിക്കാരൻ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു

വടകര: കാഫിർ വ്യാജ സ്‌ക്രീൻ ഷോട്ട് കേസിൽ പൊലീസിനെതിരെ ഹർജിക്കാരൻ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ഹർജിക്കാരനായ പി കെ ഖാസിം സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണമുള്ളത്. കേസ് അന്വേഷണത്തിൽ വീഴ്ചയുണ്ടെന്നും തൻ്റെ പരാതിയിൽ പൊലീസ് കേസെടുത്തില്ല എന്നും ഹർജിക്കാരൻ കുറ്റപ്പെടുത്തി. കേസിൽ വടകര പൊലീസ് ചുമത്തിയത് ദുർബ്ബലമായ വകുപ്പുകളാണെന്നും മതസ്പർദ്ദ വളർത്തിയതിനും

കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചത് തെറ്റ്; പോസ്റ്റ് ഉണ്ടാക്കിയവരെ കണ്ടെത്താൻ പോലിസിന് കഴിയുമെന്നാണ് പ്രതീക്ഷയെന്ന് സിപിഎം നേതാവ് എം വി ജയരാജൻ

കണ്ണൂർ: കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചത് തെറ്റെന്ന് സിപിഎം നേതാവ് എം വി ജയരാജൻ. പോസ്റ്റ് ഉണ്ടാക്കിയവരെ ആദ്യം കണ്ടെത്തണം. അതിന് പൊലീസിന് കഴിയും എന്നാണ് പ്രതീക്ഷ. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നും എം വി ജയരാജൻ പറഞ്ഞു. അതേസമയം അമ്പാടിമുക്ക് സഖാക്കൾ എന്ന ഫേസ്ബുക്ക് പേജിൻ്റെ അഡ്മിനായ സിപിഎം ബ്രാഞ്ച്

‘വ്യാജകാഫിർ പോസ്റ്റ് പ്രതികളെ കണ്ടെത്താൻ പോലീസ് തയ്യാറാകാണം, ഒന്നരകൊല്ലത്തിന് ശേഷം പോലിസ് മറുപടി പറയേണ്ടിവരും, പിണറായിസം അവസാനിക്കാൻ പോകുന്നുവെന്ന് കെ മുരളീധരൻ’; വടകര എസ് പി ഓഫീസിലേക്ക് യു ഡി എഫ് മാർച്ച്

വടകര: വേവുവോളം കാത്തു ഇനി ആറുവോളം കാക്കാം. പിണറായിസം ഒന്നരകൊല്ലം കൂടി സഹിച്ചാൽ മതിയെന്ന് കെ മുരളീധരൻ. വടകര എസ് പി ഓഫീസിലേക്ക് യുഡിഎഫ് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരം ചെയ്താൽ കേസെടുക്കുന്ന പോലീസ് എന്ത് കൊണ്ട് കാഫിർ പോസ്റ്റ് വന്ന ​വാട്സ് ​ഗ്രൂപ്പ് അഡ്മിന്മാരെ ചോദ്യം ചെയ്യുന്നില്ലെന്ന് മുരളീധരൻ ചോദിച്ചു.

കാഫിർ പോസ്റ്റ് നിർമിച്ചത് റിബേഷാണെന്ന് തെളിയിക്കുന്നവർക്ക് 25 ലക്ഷം രൂപ; ഇനാം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി

വടകര: കാഫിർ പോസ്റ്റ് നിർമിച്ചത് റിബേഷാണെന്ന് തെളിയിക്കുന്നവർക്ക് 25 ലക്ഷം രൂപ. ഇനാം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി. കാഫിർ പോസ്റ്റ് നിർമ്മിച്ചത് ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡണ്ട് സഖാവ് ആർഎസ് റിബേഷ് മാസ്റ്റർ ആണെന്ന് തെളിയിക്കുന്നവർക്ക് 25 ലക്ഷം രൂപ ഇനാം പ്രഖ്യാപിക്കുന്നു എന്നതാണ് ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി ഇറക്കിയ പോസ്റ്ററിൽ

വ്യാജ കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചത് ഭീകര പ്രവർത്തനത്തിന് തുല്യമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ; തിങ്കളാഴ്ച വടകര റൂറൽ എസ്പി ഓഫീസിലേക്ക് ആർ.എം.പി – യു.ഡി.എഫ് പ്രതിഷേധ മാർച്ച്

വടകര: കാഫിർ സ്‌ക്രീൻ ഷോട്ട് പ്രചരിപ്പിച്ചത് ഭീകര പ്രവർത്തനത്തിന് തുല്യമായ വിദ്വേഷം പ്രചരണമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഹൈക്കോടതി ഇടപെട്ടത് കൊണ്ടാണ് സത്യം പുറത്ത് വന്നത്, ഇല്ലെങ്കിൽ കാസിമിന്റെ തലയിൽ ഇരുന്നേനെ. യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യേണ്ട കേസ് ആണിതെന്നും അല്ലെങ്കിൽ ഇത്തരം വിദ്വേഷ പ്രചാരണങ്ങൾ തുടരുമെന്നും വിഡി സതീശൻ പറഞ്ഞു. കേരളത്തിന്റെ മതേതര

വ്യാജ കാഫിർ സ്ക്രീൻഷോട്ട്; വടകരയിൽ യുഡിവൈഎഫ്, റവല്യൂഷണറി യൂത്ത് പ്രതിഷേധം

വടകര: കാഫിർ സ്ക്രീൻഷോട്ട് ആദ്യമായി വാട്സ് ആപിൽ പ്രചരിപ്പിച്ച ഡിവൈഎഫ്ഐ നേതാവ് ഉൾപ്പടെയുള്ളവർക്ക് എതിരെ കേസെടുക്കാത്തതിൽ പ്രതിഷേധിച്ച് വടകരയിൽ യുഡിവൈഎഫ്, റവല്യൂഷണറി യൂത്ത് എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. അഞ്ചുവിളക്കിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം എടോടി വഴി പുതിയ ബസ് സ്റ്റാൻ‍ഡ് പരിസരത്ത് സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോ​ഗത്തിൽ വി പി ദുൽഖിഫീൽ,

വ്യാജ കാഫിർ സ്‌ക്രീൻഷോട്ട് കേസ്; അന്വേഷണം ശരിയായ ദിശയില്ലെന്ന് കെ കെ ശൈലജ എം എൽ എ, കെ കെ ലതിക പോസ്റ്റ് പങ്കുവെക്കേണ്ടിയിരുന്നില്ല

വടകര: വ്യാജ കാഫിർ സ്‌ക്രീൻഷോട്ടിൽ അന്വേഷണം ശരിയായ ദിശയിലാണെന്ന് കെ കെ ശൈലജ എം എൽ എ. പൊലീസ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ട് കണ്ടിട്ടില്ല. ഇടതെന്ന് തോന്നിപ്പിക്കുന്ന കേന്ദ്രങ്ങളിൽ നിന്നും ഇടതുപക്ഷത്തിന് എതിരായ പ്രചാരണങ്ങൾ തിരഞ്ഞെടുപ്പ് സമയത്ത് നടന്നിരുന്നു. അക്കൂട്ടത്തിൽപ്പെട്ടതാണോ ഇതെന്ന് അറിയില്ല. കുടുംബസദസ്സിലാണ് വ്യാജപ്രചാരണങ്ങൾ നടത്തിയത്. കെ എകെ ലതിക പോസ്റ്റ് പങ്കുവെക്കേണ്ടിയിരുന്നില്ല. താൻ

‘കാഫിര്‍’ വ്യാജ സ്‌ക്രീന്‍ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ ഗ്രൂപ്പുകളിൽ; വിശദ റിപ്പോർട്ട് പോലിസ് ഹൈക്കോടതിയിൽ നൽകി

കൊച്ചി: വടകരയിലെ ‘കാഫിര്‍’ വ്യാജ സ്‌ക്രീന്‍ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ ഗ്രൂപ്പുകളിലെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. ആദ്യം ലഭിച്ചത് റെഡ് എന്‍കൗണ്ടര്‍ വാട്‌സ് ആപ് ഗ്രൂപ്പിലാണ്. റെഡ് ബറ്റാലിയന്‍ എന്ന വാട്‌സ് ആപ്പ് വഴിയും ‘കാഫിര്‍’ വ്യാജ സ്‌ക്രീന്‍ ഷോട്ട് ലഭിച്ചെന്നും പൊലീസ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 2024 ഏപ്രിൽ 25ന് ഉച്ചക്ക്

കാഫിർ സ്ക്രീൻ ഷോട്ട് വിവാദം; സി.പി.എം നേതാവിനെതിരെ കേസെടുക്കാതെ പൊലീസ്, പോലിസിന്റേത് വിചിത്ര നടപടിയെന്ന് യൂത്ത് കോൺ​ഗ്രസ്

വടകര: കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ സി.പി.എം നേതാവിനെതിരെ കേസെടുക്കാതെ പൊലീസ്. വിവരാവകാശ നിയമ പ്രകാരം യൂത്ത് കോൺഗ്രസ് നേതാവ് ദുൽകിഫ് കേസ് സംബന്ധിച്ച് അപേക്ഷ നൽകിയിരുന്നു. ഇതിന് മറുപടി ലഭിച്ചപ്പോഴാണ് സി.പി.എം പയ്യോളി ഏരിയ സെക്രട്ടറി എം.പി ഷിബുവിനെതിരെയാണ് കേസെടുത്തില്ലെന്ന് പരാതിക്കാരൻ അറിഞ്ഞത് . പയ്യോളി പൊലീസ് സ്റ്റേഷനിലെ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ നൽകിയ

വടകരയിലെ കാഫിർ പോസ്റ്റ് വിവാദത്തിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം; നിയമസഭയുടെ നടുത്തളത്തിലിറങ്ങി എംഎൽഎമാർ, കെ കെ ലതികയ്ക്കെതിരെ നടപടി വേണമെന്നാവശ്യം

തിരുവനന്തപുരം: വടകരയിലെ കാഫിർ പോസ്റ്റ് വിവാദത്തിൽ നിയമസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷത്തിന്റെ പ്രതിഷേധം. കെ കെ ലതികയെ ഉൾപ്പെടെ ന്യായീകരിക്കുകയാണെന്നും വിഷയം സർക്കാർ വഴി തിരിച്ചുവിടുന്നെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. കാഫിർ വ്യാജ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ച മുൻ എംഎൽഎ അടക്കം ഉള്ളവർക്ക് എതിരെ കേസ് എടുക്കാത്തത് എന്താണെന്ന് പ്രതിപക്ഷം ചോദിച്ചു. കാഫിർ പോസ്റ്റ് വിവാദത്തിൽ മന്ത്രി മറുപടി

error: Content is protected !!