Tag: kadameri
ചിത്രീകരണത്തിനിടെ കടമേരി സ്വദേശിയായ വീഡിയോഗ്രാഫർ മരിച്ച സംഭവം; രണ്ടാമത്തെ കാറിൻ്റെ ഡ്രൈവറും അറസ്റ്റിൽ
കോഴിക്കോട്: വീഡിയോ ചിത്രീകരണത്തിനിടെ വടകര സ്വദേശിയായ യുവാവ് കാർ ഇടിച്ചു മരിച്ച സംഭവത്തില്‍ രണ്ടാമത്തെ കാറിന്റെ ഡ്രൈവറായ തലക്കുളത്തൂർ സ്വദേശി എടശ്ശേരി വീട്ടില്‍ മുഹമ്മദ് റഹീസി (32)നെ വെള്ളയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കൂട്ടുപ്രതിയായാണ് കേസിൽ ഉൾപ്പെടുത്തിയത്. അപകടത്തിനു കാരണമായ കടുംനീല കാറിനൊപ്പം സഞ്ചരിച്ച കറുത്ത ആഡംബര കാർ ഓടിച്ചത് റഹീസാണെന്നു പൊലീസ് പറഞ്ഞു.
കടമേരി കൈതക്കുണ്ടിലെ തയ്യുള്ളതിൽ അമ്മദ് ഹാജി അന്തരിച്ചു
ആയഞ്ചേരി: കടമേരി കൈതക്കുണ്ടിലെ തയ്യുള്ളതിൽ അമ്മദ് ഹാജി അലോള്ളതിൽ അന്തരിച്ചു. 86 വയസ്സായിരുന്നു. ഭാര്യ പരേതയായ അമ്പിളി കുന്നത്ത് പാത്തു. മക്കൾ: കുഞ്ഞയിഷ, നസീമ, അഷ്റഫ് (അബൂദാബി), അബ്‌ദുൽ ഗഫൂർ (ദുബൈ), അബ്ദുല്ല (കോർണർ ടു, നാദാപുരം). മരുമക്കൾ: ഒന്തമ്മൽ അബൂബക്കർ അരൂര്, മുച്ചിലോട്ടുമ്മൽ മഹമൂദ് (അധ്യാപകൻ, എം.യു.എം ഹയർ സെക്കണ്ടറി സ്കൂൾ, വടകര, കെ.എസ്.ടി.യു
കടമേരി പടിഞ്ഞാറെ മലമൽ വിനോദൻ അന്തരിച്ചു
ആയഞ്ചേരി: വ്യാപാരിയും കോൺഗ്രസ് പ്രവർത്തകനുമായ കടമേരി പടിഞ്ഞാറെ മലമൽ വിനോദൻ അന്തരിച്ചു. അൻപത്തിയെട്ട് വയസ്സായിരുന്നു. പരേതരായ രൈരു മാസ്റ്ററുടെയും പാർവ്വതി അമ്മയുടെയും മകനാണ്. ഭാര്യ ശോഭ (കുറുവന്തേരി). മക്കൾ: അക്ഷയ്‌നാഥ് അധ്യാപകൻ (അറക്കിലാട് സരസ്വതി വിലാസം എൽ.പി സ്കൂൾ പുത്തൂർ), അനഘ വിനോദ്. സഹോദരങ്ങൾ : പ്രസന്ന (വള്ള്യാട്), പരേതയായ രജനി. സഞ്ചയനം ശനിയാഴ്ച.
കടമേരി പുത്തലത്ത് താഴെക്കുനി ബാലകൃഷ്ണൻ അന്തരിച്ചു
കടമേരി: പുത്തലത്ത് താഴെക്കുനി ബാലകൃഷ്ണൻ അന്തരിച്ചു. 62 വയസ്സായിരുന്നു. അച്ഛൻ പരേതനായ രാമകുറുപ്പ്. ഭാര്യ: രജനി. മക്കൾ: ബിജിത്ത്, (ചെമ്മണ്ണൂർ ഗോൾഡ് ലോൺ ഹെഡ് ഓഫീസ് തൃശ്ശൂർ), രജിത്ത് (ആർ.കെ സ്റ്റുഡിയോ വടകര) സഹോദരങ്ങൾ: പരേതനായ നാരയണൻ, ബാലൻ, ശോഭ ചെമ്മരത്തൂർ. സഞ്ചയനം ജൂലൈ 7 ന് ഞായറാഴ്ച കാലത്ത് 9 മണിക്ക്.