Tag: Job vacancy
വടകരയിൽ അധ്യാപക ഒഴിവ്; വിശദമായി അറിയാം
വടകര: പുത്തൂർ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിൽ അധ്യാപക ഒഴിവ്. നാചുറൽ സയൻസ് അധ്യാപകന്റെ ഒഴിവാണുള്ളത്. നിയമന കൂടിക്കാഴ്ച നാളെ( ബുധൻ) രാവിലെ 10 മണിക്ക് നടക്കും. Description: Teacher vacancy in Vadakara
മെഡിക്കൽ ഓഫിസർ നിയമനം; വിശദമായി അറിയാം
നാദാപുരം: നാദാപുരം താലൂക്ക് ആശുപത്രിയിൽ തൂണേരി ബ്ലോക്ക് പഞ്ചായത്ത് മെഡിക്കൽ ഓഫിസറെ നിയമിക്കുന്നു. നിയമന കൂടിക്കാഴ്ച നാളെ രാവിലെ 10.30ന് ആശുപത്രി ഓഫീസിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് 0496 2552480
സൈക്കോളജിസ്റ്റ് നിയമനം; വിശദമായി അറിയാം
വടകര: വടകര ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ കരാർ അടിസ്ഥാനത്തിൽ റീഹാബിലിറ്റേഷൻ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. ഇതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജനുവരി 18 ന് മുൻപായി വടകര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് നൽകണം.
കോഴിക്കോട് എൻഐടിയിൽ അധ്യാപകരുടെ ഒഴിവ്; വിശദമായി അറിയാം
കോഴിക്കോട്: കോഴിക്കോട് എൻഐടിയിൽ അധ്യാപകരുടെ ഒഴിവ്. എൻജിനീയറിങ്, ഹ്യുമാനിറ്റീസ്, എജ്യുക്കേഷൻ എന്നീ വിഷയങ്ങളിലാണ് താൽക്കാലിക അധ്യാപകരുടെ ഒഴിവ്. ജനുവരി 15 മുതൽ അപേക്ഷ നൽകാം. ഓൺലൈൻ പോർട്ടൽ വഴി അപേക്ഷ സ്വീകരിക്കും. അപേക്ഷ അയക്കാനുള്ള അവസാന തിയ്യതി ഫെബ്രുവരി 10 വരെയാണ്. www.nitc.ac.in.recruitments.faculty recruitment
അഴിയൂരിൽ അധ്യാപക ഒഴിവ്; വിശദമായി അറിയാം
അഴിയൂർ : ഗവ. ഹയർ സെക്കന്ററി സ്കൂൾ അഴിയൂരിൽ അധ്യാപക ഒഴിവ്. യു.പി വിഭാഗം അധ്യാപകന്റെ താൽക്കാലിക ഒഴിവാണ് ഉള്ളത് . നിയമന അഭിമുഖം ജനുവരി 13 ന് (തിങ്കളാഴ്ച) രാവിലെ 10.30 ന് നടക്കും. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാവണം.
മാളിക്കടവ് ഗവ: വനിതാ ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം; വിശദമായി അറിയാം
കോഴിക്കോട്: മാളിക്കടവിലെ ഗവ.വനിത ഐ.ടി.ഐയില്‍ സര്‍വ്വെയര്‍ ട്രേഡിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒരു ഒഴിവിലേക്ക് താത്കാലിക ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. അഭിമുഖം ജനുവരി 14ന് രാവിലെ 11 മണി. യോഗ്യത-ബന്ധപ്പെട്ട ട്രേഡില്‍ എന്‍ടിസി/മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ സിവില്‍ /സര്‍വ്വെയര്‍ ട്രേഡില്‍ ഡിപ്ലോമ/രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ സിവില്‍ / സര്‍വ്വെയര്‍ ബിടെക് ബിരുദം
അധ്യാപക ഒഴിവ്; വിശദമായി അറിയാം
മടപ്പള്ളി: മടപ്പള്ളി ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ അധ്യാപക ഒഴിവ്. ഹയർസെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീഷ് സീനിയർ അധ്യാപകരുടെ താത്‌കാലിക ഒഴിവാണുള്ളത്. നിയമന അഭിമുഖം ജനുവരി 13-ന് രാവിലെ പത്തുമണിക്ക് സ്കൂൾ ഓഫീസിൽ നടക്കും. Description: Teacher vacancy; Know in detail
അധ്യാപക ഒഴിവ്; വിശദമായി അറിയാം
വടകര: അഴിയൂർ ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ അധ്യാപക ഒഴിവ്. ഹയർ സെക്കന്ററി വിഭാഗത്തിൽ സോഷ്യോളജി അധ്യാപകന്റെ ഒഴിവാണുള്ളത്. ദിവസവേതനത്തിലാണ് നിയമനം. അഭിമുഖം 10ന് രാവിലെ 11ന് സ്‌കൂൾ ഓഫിസിൽ നടക്കും.
ശിശുക്ഷേമ സമിതിയുടെ കീഴിലെ ദത്തെടുക്കൽ കേന്ദ്രങ്ങൾ, ശിശുപരിചരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ വിവിധ ഒഴിവുകൾ; അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: ശിശുക്ഷേമ സമിതിയുടെ കീഴിലെ ദത്തെടുക്കൽ കേന്ദ്രങ്ങൾ, ശിശുപരിചരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ മാനേജർ, കോഡിനേറ്റർ, സോഷ്യൽ വർക്കർ കം ഏർളി ചൈൽഡ്ഹു ഡ് എജുക്കേറ്റർ (റസിഡന്റ്) എന്നിവരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. അപേക്ഷ 10-ന് വൈകീട്ട് അഞ്ചിനകം ksccwjob@gmail.com എന്ന ഇ-മെയിലിൽ അയക്കണം. കൂടുതൽ വിവരങ്ങൾ 0471-2324939, 2324932, 7736841162. വിവരങ്ങൾ www.childwelfare.kerala.gov.in വെബ്സൈറ്റിലും ലഭിക്കും.
വടകര മോഡൽ പോളിടെക്‌നിക് കോളേജിൽ ഒഴിവുകള്‍; വിശദമായി നോക്കാം
വടകര: വടകര മോഡൽ പോളിടെക്‌നിക് കോളേജിൽ ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ്, ഇലക്‌ട്രിക്കൽ എൻജിനിയറിങ് എന്നിവയിൽ ലക്ചറർമാരെ നിയമിക്കുന്നു. പ്രസ്തുതവിഷയങ്ങളിൽ ഫസ്റ്റ് ക്ലാസ് ബിരുദമാണ് യോഗ്യത. ഇന്റർവ്യൂ യഥാക്രമം ഏഴിന് പത്തുമണിക്കും 12 മണിക്കും നടക്കുന്നതായിരിക്കും. Description: Vacancies in Vadakara Model Polytechnic College