Tag: JIshnu

Total 3 Posts

‘മർദ്ദിച്ച് അവശനാക്കിയ ശേഷം തല വെള്ളത്തിൽ മുക്കിപ്പിടിച്ച് കൊല്ലാൻ ശ്രമിച്ചു’; ബാലുശ്ശേരിയിലെ ജിഷ്ണുവിനെ ആക്രമിച്ച സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ

ബാലുശേരി: ബാലുശേരിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ ജിഷ്ണുവിനെ ക്രൂരമായി ആക്രമിച്ച സംഭവത്തില്‍ മുഖ്യപ്രതി കസ്റ്റഡിൽ. പാലോളിയിലെ മൂടോട്ട് കണ്ടി സഫീർ (31) ആണ് കസ്റ്റഡിയിലുള്ളത്. പ്രതിയെ വെെകുന്നേരം ജില്ലാ കോടതിയിൽ ഹാജരാക്കുമെന്ന് ബാലുശ്ശേരി പോലീസ് സ്റ്റേഷനിലെ സി.ഐ സുരേഷ് കുമാർ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ബാലുശ്ശേരി പാലോളിമുക്കിലെ വാഴേന്റവളപ്പില്‍ ജിഷ്ണുവാണ് കഴിഞ്ഞ മാസം ആക്രമിക്കപ്പെട്ടത്.

‘സഖാവിന്റെത് ഒരു നാടിനെ കലാപത്തില്‍ നിന്ന് രക്ഷിച്ച പ്രവൃത്തി’; പാലോളിമുക്കില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ ജിഷ്ണുവിനെ ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ സന്ദര്‍ശിച്ചു

ബാലുശ്ശേരി: പാലോളിമുക്കില്‍ എസ്.ഡി.പി.ഐ-ലീഗ് പ്രവര്‍ത്തകരാല്‍ ആള്‍ക്കൂട്ട ആക്രമണത്തിന് വിധേയനായ ജിഷ്ണുവിനെ ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സി.പി.എം നേതാവുമായ കെ.സുനില്‍ സന്ദര്‍ശിച്ചു. വീട്ടിലെത്തിയാണ് അദ്ദേഹം ജിഷ്ണുവിനെ സന്ദര്‍ശിച്ചത്. സമാധാനപൂര്‍ണ്ണമായ സാമൂഹ്യ അന്തരീക്ഷം തകര്‍ക്കാന്‍ എസ്.ഡി.പി.ഐ-ലീഗ് പ്രവര്‍ത്തകര്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഭീകരപ്രവര്‍ത്തനമാണ് പാലോളിമുക്കില്‍ ഉണ്ടായതെന്ന് സന്‍ര്‍ശനത്തിന് ശേഷം അദ്ദേഹം പറഞ്ഞു. ഭീഷണിയെ തുടര്‍ന്ന് അക്രമികളുടെ തിരക്കഥയ്ക്കനുസരിച്ച് ജിഷ്ണുവിന്

വീഴ്ചയില്‍ തലകല്ലിലിടിച്ചു, വാരിയെല്ലുകള്‍ ഒടിഞ്ഞ് ശ്വാസകോശത്തില്‍ തറച്ചു; കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശി ജിഷ്ണുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

കോഴിക്കോട്: ചെറുവണ്ണൂര്‍ സ്വദേശി ജിഷ്ണുവിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. വീഴ്ചയില്‍ ഉണ്ടായ മുറിവാണ് അപകട കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉയരത്തില്‍ നിന്നും വീണതിനെ തുടര്‍ന്നുണ്ടായ പരിക്കാണ് മരണ കാരണമായതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വീഴ്ചയില്‍ തല കല്ലില്‍ ഇടിച്ച് ആഴത്തിലുള്ള മുറിവേറ്റു. വാരിയെല്ലുകള്‍ ഒടിഞ്ഞ് ശ്വാസകോശത്തില്‍ തറച്ചതും മരണകാരണമായതായും മെഡിക്കല്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. എങ്ങനയാണ് ഉയരത്തില്‍

error: Content is protected !!