Tag: janakikkadu
വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ച ജാനകിക്കാട് പറമ്പൽ ടൂറിസ്റ്റ് കേന്ദ്ര പരിസരം സ്ഥിരം അപകടമേഖല; സുരക്ഷാ മുന്നറിയിപ്പ് ബോഡുകളോ ഗൈഡുമാരോ ഇല്ല
പെരുവണ്ണാംമൂഴി: കുറ്റ്യാടി പുഴയുടെ പറമ്പൽ ടൂറിസ്റ്റ് കേന്ദ്രത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥിയുടെ മരണത്തനിടയാക്കിയത് മുന്നറിയിപ്പ് ബോഡുകളും ഗൈഡുമാരും ഇല്ലാത്തതിനാലെന്ന് ആരോപണം. പറമ്പൽ കുരിശുപള്ളിക്ക് സമീപം വച്ചായിരുന്നു അപകടം. ഇത് സ്ഥിരം അപകടമേഖലയാണെന്ന് നാട്ടുകാർ പറയുന്നു. അപകടങ്ങൾ തുടർക്കഥയായപ്പോൾ ഇവിടെയെത്തുന്ന സഞ്ചാരികളുടെ സുരക്ഷയ്ക്കായി മുന്നറിയിപ്പ് ബോഡുകൾ സ്ഥാപിക്കാനും ഗൈഡുമാരെ നിയമിക്കാനും നാട്ടുകാർ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ ഇത്
ജാനകിക്കാട് പുഴയിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു
പെരുവണ്ണാംമുഴി: ജാനകിക്കാട് പുഴയിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു. പാലക്കാട് സ്വദേശി നിവേദ് ആണ് മരിച്ചത്. 18 വയസായിരുന്നു. ഇന്ന് വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. പറമ്പൽ കുരിശുപള്ളിക്ക് സമീപം വച്ചായിരുന്നു അപകടം. 5 പേരടങ്ങുന്ന സംഘമാണ് ഇവിടേക്ക് എത്തിയത്. പുഴയിൽ കുളിക്കുന്നതിനിടെ നിവേദ് മുങ്ങിത്താഴുകയായിരുന്നു. നിവേദിനെ കരയ്ക്കെത്തിച്ച് സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അരുവികള്‍ പറയുന്ന കഥകള്‍ക്ക് കാതോര്‍ക്കുന്ന കാടാണിത്, ജാനകിക്കാട്
ഓര്‍ക്കുക, കോവിഡ് മഹാമാരിക്കാലം ആയതു കൊണ്ട് വിനോദസഞ്ചാരമേഖല നിലവില്‍ അനുവദനീയമല്ല. കുറ്റ്യാടിപ്പുഴയുടെ തീരത്ത് നട്ടുച്ചക്ക് പോലും സൂര്യരശ്മികള്‍ എത്തി നോക്കാന്‍ മടിക്കുന്ന ഘോരവനത്തിനുള്ളിലൂടെയുള്ള യാത്ര. പ്രകൃതിസ്‌നേഹികളെ സംബന്ധിച്ച് ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരിക്കും എന്നതില്‍ സംശയമില്ല. ജാനകിക്കാടിന്റെ ഭംഗി അത്രമേല്‍ മനോഹരമാണ്. കുറ്റ്യാടിയില്‍ നിന്ന് ഏഴു കിലോമീറ്റര്‍ അപ്പുറത്തായി മരുതോങ്കര പഞ്ചായത്തിലാണ് ജാനകിക്കാട്. കോഴിക്കോട് ഫോറസ്റ്റ് ഡിവിഷന്റെ കുറ്റ്യാടി