Tag: Indian Railway
ട്രെയിൻ ടിക്കറ്റ് റദ്ദാക്കുന്ന പ്രവണത കൂടി വരുന്നു; ടിക്കറ്റ് മുൻകൂട്ടി റിസർവ് ചെയ്യാനുള്ള സമയപരിധി കുറച്ച ഇന്ത്യൻ റെയിൽവേയുടെ തീരുമാനം പ്രാബല്യത്തിൽ
ദില്ലി: ട്രെയിൻ ടിക്കറ്റ് മുൻകൂട്ടി റിസർവ് ചെയ്യാനുള്ള സമയപരിധി വെട്ടിക്കുറച്ച ഇന്ത്യൻ റെയിൽവേയുടെ തീരുമാനം ഇന്ന് മുതൽ പ്രാബല്യത്തിൽ. 4 മാസം മുമ്പ് ബുക്ക് ചെയ്ത ശേഷം യാത്ര അടുക്കുമ്പോൾ ടിക്കറ്റ് റദ്ദാക്കുന്ന പ്രവണത കൂടി വരുന്നതിനാലാണ് നിയമത്തിൽ മാറ്റം വരുത്തുന്നതെന്നാണ് റെയിൽവേയുടെ വിശദീകരണം.120 ദിവസത്തിൽ നിന്ന് 60 ദിവസമായാണ് സമയപരിധി വെട്ടിച്ചുരുക്കിയത്. അതായത് ഇനി
പുതിയ കോച്ചുകൾ ഇല്ല, പാർക്കിംഗ് ഫീസ് വർദ്ധിപ്പിച്ച് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു; വടകര റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ഫീസ് പിൻവലിക്കണമെന്ന് സി.പി.ഐ
വടകര: റെയിൽവേ സ്റ്റേഷനിൽ വർദ്ധിപ്പിച്ച പാർക്കിംഗ് ഫീസ് പിൻവലിക്കണമെന്ന് സി.പി.ഐ വടകര മണ്ഡലം കമ്മിറ്റി റെയിൽവേ അധികൃതരോട് ആവശ്യപെട്ടു. ജനങ്ങൾക്ക് അനുകൂലമായ ഒരു നിലപാട് റെയിൽവേ ഒരു കാര്യത്തിലും സ്വീകരിക്കുന്നില്ല. മലബാറിലെ ജനങ്ങളുടെ യാത്രയ്ക്ക് പുതിയ വണ്ടികൾ അനുവദിക്കുന്നില്ല, പുതിയ കോച്ചുകൾ ഇല്ല, കോവിഡ് കാലത്ത് പിൻവലിച്ച സൗജന്യ നിരക്കുകൾ ഒന്നും പുനസ്ഥാപിക്കുന്നില്ല. എന്നാൽ പാർക്കിംഗ്
പേരാമ്പ്രയിലും റെയിൽപാത എത്തുന്നു; കൊയിലാണ്ടിയില്‍ നിന്നും പേരാമ്പ്ര-കല്‍പ്പറ്റ വഴി മൈസൂരുവിലേക്ക് റെയില്‍പാത നിർമ്മിക്കാനുള്ള പദ്ധതി റെയില്‍വേ മന്ത്രാലയത്തിന്റെ സജീവ പരിഗണനയില്‍
പേരാമ്പ്ര: പേരാമ്പ്ര വഴി കടന്ന് പോകുന്ന റെയിൽപാത നിർമ്മിക്കാനുള്ള പദ്ധതി റെയിൽവേ മന്ത്രാലയത്തിന്റെ സജീവ പരിഗണനയിൽ. കൊയിലാണ്ടിയില്‍ നിന്ന് പേരാമ്പ്ര-കല്‍പ്പറ്റ വഴി മൈസൂരിലേക്കുള്ള റെയില്‍പാതയ്ക്കുള്ള നിര്‍ദേശമാണ് റെയില്‍വേ മന്ത്രാലയം പരിശോധിക്കുന്നത്. മൈസൂരുവിന്റെ പ്രാന്തപ്രദേശമായ കടകോളവരെയുള്ള റെയില്‍പാതയെക്കുറിച്ചുള്ള നിര്‍ദേശമാണ് പരിഗണനയിലുള്ളതെന്ന് ദി ഹിന്ദു ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കൊയിലാണ്ടി, പേരാമ്പ്ര, മുള്ളന്‍കുന്ന്, നിരവില്‍പുഴ, തരുവണ, കല്‍പ്പറ്റ, മീനങ്ങാടി, പുല്‍പ്പള്ളി,