Tag: highcourt
പാതയോരങ്ങളിലെ അനധികൃത ഫ്ലക്സുകളും ബോർഡുകളും നീക്കണമെന്ന ഉത്തരവ്; സംസ്ഥാന സർക്കാരിനെ അഭിനന്ദിച്ച് ഹൈക്കോടതി, ജഡ്ജിമാരെ ചീത്തവിളിച്ചവരെ വെറുതെ വിടില്ല
കൊച്ചി: പാതയോരങ്ങളിലെ അനധികൃത ഫ്ലക്സുകളും ബോർഡുകളും യുദ്ധകാലാടിസ്ഥാനത്തിൽ നീക്കം ചെയ്തതിന് സംസ്ഥാന സർക്കാരിനെ അഭിനന്ദിച്ച് ഹൈക്കോടതി.അനധികൃത ബോർഡുകളും ഫ്ലക്സുകളും നീക്കം ചെയ്യുന്ന പരിപാടി തുടരണമെന്നും ഒരു വിധത്തിലും ഇക്കാര്യത്തിൽ വെള്ളം ചേർക്കരുതെന്നും കോടതി നിർദേശിച്ചു. ഉത്തരവ് ഇട്ടതിന്റെ പേരിൽ ജഡ്ജിമാരെ ചീത്ത വിളിക്കാനും അപഹസിക്കാനും ചില രാഷ്ട്രീയ പാർട്ടി പ്രവർത്തകർ ശ്രമിക്കുന്നുണ്ടെന്നും ഒരാളെ പോലും വെറുതെ
വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കേണ്ട; നിരോധനം വേണ്ടത് രാഷ്ട്രീയക്കളികൾക്കെന്ന് ഹൈക്കോടതി
കൊച്ചി: വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്നും അതിന്റെ പേരിലുള്ള രാഷ്ട്രീയക്കളികളാണ് നിരോധിക്കേണ്ടതെന്ന് ഹൈക്കോടതി. കോളജുകളിലെ വിദ്യാർഥി രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, പി.കൃഷ്ണകുമാർ എന്നിവരുടെ ബെഞ്ച് ഇക്കാര്യം വാക്കാൽ പറഞ്ഞത്. രാഷ്ട്രീയത്തിന്റെ പേരിൽ അധ്യാപകരും വിദ്യാർഥികളും പരസ്പരം മുറിവേൽപ്പിക്കുന്നതും സമരങ്ങളിലൂടെ ക്ലാസുകൾ തടസ്സപ്പെടുത്തുന്നതുമാണ് നിരോധിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. വിദ്യാർഥികൾ രാഷ്ട്രീയത്തെക്കുറിച്ച് നന്നായി
മതത്തിന്റെ പേരിൽ എന്തും ചെയ്യാനാകില്ല; ആന എഴുന്നള്ളിപ്പ് കേസിൽ കൊച്ചിൻ ദേവസ്വം ബോഡിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി
കൊച്ചി: ആന എഴുന്നള്ളിപ്പ് കേസിൽ കൊച്ചിൻ ദേവസ്വം ബോഡിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ മാർഗനിർദേശങ്ങൾ ലംഘിച്ച് നടത്തിയ ആന എഴുന്നള്ളിപ്പ് ഹൈക്കോടതിയുടെ അധികാരത്തെ പരസ്യമായി വെല്ലുവിളിച്ചുവെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. മതത്തിന്റെ പേരിൽ നിങ്ങൾക്ക് എന്തും ചെയ്യാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു. മാർഗനിർദേശങ്ങൾ ലംഘിച്ചെന്ന് കലക്ടർ റിപ്പോർട്ട് സമർപ്പിച്ചു. ജാമ്യമില്ലാ കുറ്റമാണ് ചെയ്തതെന്നാണ് ജില്ലാ
എഡിഎം നവീൻ ബാബുവിൻറെ മരണം; കേസ് ഡയറി ഹാജരാക്കാൻ പോലിസിന് ഹൈക്കോടതിയുടെ നിർദ്ദേശം, സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ഹരജി ഫയലിൽ സ്വീകരിച്ചു
കൊച്ചി: എഡിഎം നവീൻ ബാബുവിൻറെ മരണവുമായി ബന്ധപ്പെട്ട് കേസ് ഡയറി ഹാജരാക്കാൻ അന്വേഷണ സംഘത്തിന് ഹൈക്കോടതിയുടെ നിർദേശം. എഡിഎമ്മിൻറേത് ആത്മഹത്യയല്ല കൊതപാതകമാണെന്നും പ്രതിയായ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം പി പി ദിവ്യയെ രക്ഷിച്ചെടുക്കാനാണ് പൊലീസിന് വ്യഗ്രതയെന്നും നവീൻ ബാബുവിൻറെ കുടുംബം കോടതിയെ അറിയിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജി ഫയലിൽ സ്വീകരിച്ച സിംഗിൾ
മേയ് രണ്ടിന് ലോക്ക്ഡൗണ്‍ വേണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
എറണാകുളം: മേയ് രണ്ടിന് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ മേയ് രണ്ടിലെ വിജയാഹ്ലാദ പ്രകടനങ്ങളടക്കം തടയണമെന്നും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നുമാണ് ഹര്‍ജികളിലെ ആവശ്യം. കഴിഞ്ഞ ദിവസം സര്‍വകക്ഷി യോഗത്തിലെടുത്ത തീരുമാനങ്ങള്‍ സര്‍ക്കാര്‍ കോടതിയെ അറിയിക്കും. ഫലപ്രഖ്യാപന ദിവസം വിജയാഹ്ലാദ പ്രകടനങ്ങള്‍ ഒഴിവാക്കുമെന്നും, വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ കൗണ്ടിങ് ഏജന്റുമാര്‍,