Tag: Hevay rain
വേനല്‍ച്ചൂടിന് അല്പം ആശ്വാസമാകും; കോഴിക്കോട് അടക്കം ഏഴ് ജില്ലകളില്‍ ഇടിമിന്നലോടെ മഴയ്ക്ക് സാധ്യത
കോഴിക്കോട്: പൊള്ളുന്ന ചൂടിന് അല്പം ആശ്വാസമേകിക്കൊണ്ട് കോഴിക്കോട് അടക്കമുള്ള ജില്ലകളില്‍ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് 7 ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടെ നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴക്ക് സാധ്യതയുള്ളത്. കേരളത്തില്‍ വരും ദിവസങ്ങളില്‍ ഇടിമിന്നലോടെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ
കോഴിക്കോട് അടക്കം നാല് ജില്ലകളില്‍ നാളെ റെഡ് അലർട്ട്; സംസ്ഥാനത്ത് 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത
കോഴിക്കോട്: കേരളത്തില്‍ വരുന്ന അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് ഇവിടങ്ങളില്‍ പ്രവചിച്ചിരിക്കുന്നത്. ഓറഞ്ച് അലർട്ട് 01/12/2024: കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ 02/12/2024: എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കാസർഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര
വരുന്നത് ഇടിമിന്നലോടുകൂടിയ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: ഇന്ന് മുതല്‍ 20 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഇവിടങ്ങളില്‍ പ്രവചിച്ചിരിക്കുന്നത്. മാത്രമല്ല ഇന്ന് ലക്ഷദ്വീപ് തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലേമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനുമാണ് സാധ്യത. നവംബർ 03, 04 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര
കണ്ണൂരില്‍ ഓറഞ്ച് അലര്‍ട്ട്, കോഴിക്കോട് യെല്ലോ; സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത
കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് പലയിടത്തും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട് അടക്കം 12 ജില്ലകളില്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് ഇവിടങ്ങളില്‍ പ്രവചിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കാസറഗോഡ് ജില്ലകളിൽ യെല്ലോ
ഉരുള്‍പൊട്ടലുണ്ടായ വിലങ്ങാട് രക്ഷാപ്രവര്‍ത്തനം തുടരുന്നു; കാണാതായ ആൾക്കായി തിരച്ചിൽ ഊര്‍ജ്ജിതം, ഉരുട്ടി പാലം അപകടാവസ്ഥയിൽ
വിലങ്ങാട്: ഉരുള്‍പൊട്ടലുണ്ടായ വിലങ്ങാട് മേഖലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. വിലങ്ങാട് ടൗണ്‍ പ്രദേശത്ത് 15 വീടുകള്‍ ഭാഗികമായി തകര്‍ന്നുവെന്നാണ് വിവരം. ഇവിടങ്ങളിലെ നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്. മഞ്ഞച്ചീലിയില്‍ ഭാഗത്തുള്ളവരെ പാരിഷ് ഹാളിലേക്ക് മാറ്റികൊണ്ടിരിക്കുകയാണ്. ഏതാണ്ട് നൂറോളം പേര്‍ ഈ പ്രദേശത്ത് മാത്രമായുണ്ട്. ജനപ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിച്ച് വേണ്ട നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. അതേ സമയം ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കാണാതായ
കനത്ത മഴയില്‍ കുറ്റ്യാടി കാവിലുംപാറയില്‍ തെങ്ങ് വീണ് വീട് തകര്‍ന്നു; യുവതിക്ക് പരിക്ക്
കുറ്റ്യാടി: കാവിലുംപാറയില്‍ ശക്തമായ കാറ്റിലും മഴയിലും തെങ്ങ് വീണ് വീട് തകര്‍ന്നു. മൂന്നാംകൈ പുഴമൂലക്കല്‍ നാരായണന്റെ വീടാണ് തകര്‍ന്നത്. ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം. കനത്ത മഴയില്‍ തെങ്ങ് ഓട് മേഞ്ഞ വീടിന് മുകളിലേക്ക് വീഴുകയായിരുന്നു. അപകടത്തില്‍ നാരായണന്റെ മകന്റെ ഭാര്യയ്ക്ക് പരിക്കുണ്ട്. ഇവരെ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. മുറിയില്‍ ഉറങ്ങുകയായിരുന്ന മകന്റെ ഭാര്യയുടെ
വെള്ളത്താല്‍ ചുറ്റപ്പെട്ട് തീക്കുനി ടൗണ്‍; ജനങ്ങള്‍ ദുരിതത്തില്‍, പ്രശ്‌നം അടിയന്തരമായി പരിഹരിക്കണമെന്ന ആവശ്യം ശക്തം
വേളം: തീക്കുനി ടൗണിലെ വെള്ളക്കെട്ടില്‍ വലഞ്ഞ് ജനം. കനത്ത മഴയില്‍ ടൗണ്‍ പൂര്‍ണമായും വെള്ളത്താല്‍ ചുറ്റപ്പെട്ടതോടെ കക്കട്ട്, കുറ്റ്യാടി ഭാഗങ്ങളിലേക്ക് യാത്ര ചെയ്യാനാകാതെ ദുരിതത്തിലായിരിക്കുകയാണ് പ്രദേശവാസികള്‍. ചെറുതും വലുതുമായി നൂറുകണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന റോഡില്‍ കഴിഞ്ഞ ആറ് ദിവസമായി വാഹന ഗതാഗാതം ഏതാണ്ട് നിലച്ച മട്ടാണ്. ഇതോടെ ടൗണിലെ കടകളിലേക്ക് സാധനങ്ങള്‍ എത്തിക്കാന്‍ പോലും
സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരും; കോഴിക്കോട് അടക്കം മൂന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്
കോഴിക്കോട്: സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. നാളെ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലാ അലര്‍ട്ടാണ്.
അടുത്ത മണിക്കൂറുകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത; കോഴിക്കോട് യെല്ലോ അലേർട്ട്
കോഴിക്കോട്: സംസ്ഥാനത്ത് വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യത. ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലേർട്ടും നാല് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. കോഴിക്കോട്, പാലക്കാട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കാസർകോട് ഒഴിയെയുള്ള മറ്റ് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. അടുത്ത മണിക്കൂറുകളിലും രാത്രിയിലും മലയോര മേഖലകളിൽ അടക്കം മഴ കനത്തേക്കും. തുലാവര്‍ഷത്തിന് മുന്നോടിയായുള്ള