Tag: hema committy report
സിനിമയിൽ പവർ ഗ്രൂപ്പുണ്ട്, അമ്മ സംഘടനയ്ക്ക് തലയും നട്ടെല്ലുമില്ല, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടാൻ വൈകിയതിന് സർക്കാർ മറുപടി പറയണം; സിനിമയിലെ പുതിയ വിവാദങ്ങൾക്കെതിരെ പ്രതികരിച്ച് നടി പത്മപ്രിയ
തിരുവനന്തപുരം: ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്ത്വന്ന്തിന് പിന്നാലെ ഉണ്ടായ സിനിമയിലെ പുതിയ വിവാദങ്ങൾക്കെതിരെ പ്രതികരിച്ച് നടി പത്മപ്രിയ. ഭാരവാഹികൾ കൂട്ടരാജിവച്ച താരസംഘടനയായ അമ്മയ്ക്ക് തലയും നട്ടെല്ലുമില്ല. ഭാരവാഹികൾ കൂട്ട രാജിവച്ചപ്പോൾ ആർക്കാണ് രാജിക്കത്ത് സമർപ്പിച്ചതെന്ന് പത്മപ്രിയ ചോദിച്ചു. ഏഷ്യാനെറ്റ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. ആരെല്ലാം നിഷേധിച്ചാലും സിനിമയിൽ പവർ ഗ്രൂപ്പുണ്ടെന്ന് പത്മ പ്രിയ വ്യക്തമാക്കി.
മലയാള സിനിമയിൽ തമ്പ്രാൻ വാഴ്ച, ചുംബനരംഗങ്ങളിൽ അഭിനയിക്കാൻ സമ്മർദ്ദം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ഹേമ കമ്മിറ്റി റിപ്പോർട്ട്
തിരുവനന്തപുരം: മലയാള സിനിമാമേഖലയിലെ ലൈംഗിക ചൂഷണ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തി ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്. വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ച എട്ട് പേർക്കാണ് റിപ്പോർട്ടിൻ്റെ പകർപ്പ് സാംസ്കാരിക വകുപ്പ് നൽകിയത്. 2019 ഡിസംബര്‍ 31നായിരുന്നു ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയത്. എന്നാല്‍ ഡബ്ല്യൂസിസി ഉള്‍പ്പെടെ പലവട്ടം ആവശ്യപ്പെട്ടിട്ടും റിപ്പോര്‍ട്ട്