Tag: heavy rain

Total 144 Posts

കനത്ത മഴ: കല്ലാച്ചിയില്‍ വീട് തകർന്നുവീണു, വീട്ടുകാര്‍ ഓടി രക്ഷപ്പെട്ടു

നാദാപുരം: കനത്ത മഴയില്‍ കല്ലാച്ചിയില്‍ വീട് തകർന്നുവീണു. ജിസിഐ റോഡില്‍ താമസിക്കുന്ന കക്കുഴി പറമ്പത്ത് നാണുവിന്റെ വീടാണ് ഇന്നലെ പെയ്ത മഴയില്‍ തകര്‍ന്നത്. രാത്രി 11മണിയോടെയായിരുന്നു അപകടം. ഭക്ഷണമെല്ലാം കഴിഞ്ഞ് ഉറങ്ങാനായി കിടന്നപ്പോഴായിരുന്നു ചുമരിന്റെ ഒരു ഭാഗം പൊട്ടുന്ന ശബ്ദം കേട്ടത്. ഇതോടെ നാണുവും കുടുംബവും വീടിന് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഇവരുടെ നിലവിളി ശബ്ദം

ഇന്നും കനത്ത മഴ തുടരും; തീരദേശത്തുള്ളവർ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരും. കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ തീവ്രമഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍ ഛത്തീസ്ഗഡിനും വിദര്‍ഭക്കും മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നുണ്ട്.

കനത്ത മഴയില്‍ ജില്ലയില്‍ വ്യാപക നാശനഷ്ടം; 30ലേറെ വീടുകള്‍ ഭാഗികമായി തകര്‍ന്നു, അഞ്ചിടങ്ങളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു

കോഴിക്കോട് : ജില്ലയില്‍ അതിതീവ്ര മഴയില്‍ വ്യാപക നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് താലൂക്കുകളിലായി 30ലേറെ വീടുകള്‍ ഭാഗികമായി തകര്‍ന്നു. പലയിടങ്ങളിലും കിണറുകള്‍ ഇടിഞ്ഞുതാഴ്ന്നു. മഴക്കെടുതി ഏറ്റവും രൂക്ഷമായി അനുഭവപ്പെട്ട കോഴിക്കോട് താലൂക്കില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അഞ്ചിടങ്ങളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. കോഴിക്കോട് താലൂക്കിലെ 15 വില്ലേജുകളെ മഴക്കെടുതി ബാധിച്ചു. താലൂക്കില്‍

അതിതീവ്ര മഴയ്ക്ക് സാധ്യത; കോഴിക്കോട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

കോഴിക്കോട് : അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ ജില്ലയിലും റെഡ് അലർട്ടാണുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. നാളെ കോഴിക്കോട് ഉൾപ്പടെ

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (17/07/2024) അവധി

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണിത്. ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളിലും ഇന്നുമായി തീവ്ര മഴയുള്ളതിനാലും നാളെയും ശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിലുമാണ് അവധി . കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി ബാധകമാണ്. ജില്ലയിലെ അങ്കണവാടികള്‍ക്കും

കൊടുംമഴയില്‍ വാണിമേല്‍ തിരികക്കയം വെള്ളച്ചാട്ടത്തിലേക്ക് പോവാനുള്ള പ്ലാനാണോ ? എന്നാലിനി പോവണ്ട!!

വാണിമേല്‍: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരികക്കയം വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം താല്‍ക്കാലികമായി നിരോധിച്ചു. വാണിമേല്‍ ഗ്രാമ പഞ്ചായത്താണ് ഇക്കാര്യം അറിയിച്ചത്. വിലങ്ങാട് മലയോരത്തെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമാണ് തിരികക്കയം വെള്ളച്ചാട്ടം. മഴക്കാലമായതോടെ തിരികക്കയം കാണാന്‍ ജില്ലയ്ക്ക് അകത്തും നിന്നും പുറത്തുനിന്നുമായി നിരവധി സന്ദര്‍ശകരാണ് എത്തുന്നത്. എന്നാല്‍ അടിസ്ഥാന സൗകര്യത്തിന്റെ അഭാവം മൂലം ഇവിടെ അപകടം പതിവാണ്.

ശക്തമായ മഴ: വെളളം കയറിയ ചോറോട് പ്രദേശത്ത് പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി

ചോറോട്: ഗ്രാമ പഞ്ചായത്ത് 19-ാം വാർഡിൽ ശക്തമായ മഴയെ തുടർന്ന് വെളളം കയറിയ പ്രദേശങ്ങളിൽ ആരോഗ്യ വകുപ്പിന്റെയും, ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ ഊർജ്ജിത പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനം നടത്തി. ചോറോട് കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ആഫീസർ ഡോ.ബിജുനേഷ്, ഹെൽത്ത് ഇൻസ്പെക്ടർ ഷീബ കെ.ടി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്‌സ്‌, എം.എൽ.എസ്.പി, ആശ വര്‍ക്കര്‍മാര്‍,

ശക്തമായ കാറ്റും മഴയും ; കണ്ണൂക്കര മാടാക്കരയിൽ വീട് ഭാ​ഗികമായി ഇടിഞ്ഞ് വീണു

കണ്ണൂക്കര: ശക്തമായ കാറ്റിലും മഴയിലും മാടാക്കരയിൽ വീട് ഭാ​ഗികമായി ഇടിഞ്ഞ് വീണു. മാടാക്കര തിരുവാണി ക്ഷേത്രത്തിന് സമീപം സതീശൻ റീത്ത ദമ്പതികളുടെ വീടാണ് ഇടിഞ്ഞ് വീണത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. രാത്രി ശക്തമായ മഴയുണ്ടായിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഓലമേഞ്ഞ വീടിന്റെ ഒരു ഭാ​ഗമാണ് പൂർണമായും ഇടിഞ്ഞ് വീണത്. അപകട സമയം സതീശൻ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വീട്ടിന്റെ

സംസ്ഥാനത്ത് തീവ്ര മഴ മുന്നറിയിപ്പ്; കോഴിക്കോട് ഉൾപ്പടെ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് തീവ്ര മഴ മുന്നറിയിപ്പ്. അടുത്ത അഞ്ചുദിവസം ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാസർകോട്, കണ്ണൂർ, മലപ്പുറം ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട് , കോഴിക്കോട്, പാലക്കാട്, തൃശൂർ, എറണാകുളം

ഇന്നും പെരുമഴ തന്നെ; കോഴിക്കോട് ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട്, ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. മലപ്പുറം, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളില്‍ ഇന്ന് റെഡ് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.കോഴിക്കോട് ജില്ലയിൽ ഇന്ന് ഓറ‍ഞ്ച് അലേർട്ട് ആണ്. വടക്കൻ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേരളാ തീരത്ത് ഉയർന്ന തിരമാലകള്‍ക്ക് സാധ്യത ഉണ്ട്. മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. വടക്കൻ കേരള തീരം മുതല്‍ ഗുജറാത്ത് തീരം

error: Content is protected !!