Tag: heavy rain issues
വെള്ളത്താല്‍ ചുറ്റപ്പെട്ട് തീക്കുനി ടൗണ്‍; ജനങ്ങള്‍ ദുരിതത്തില്‍, പ്രശ്‌നം അടിയന്തരമായി പരിഹരിക്കണമെന്ന ആവശ്യം ശക്തം
വേളം: തീക്കുനി ടൗണിലെ വെള്ളക്കെട്ടില്‍ വലഞ്ഞ് ജനം. കനത്ത മഴയില്‍ ടൗണ്‍ പൂര്‍ണമായും വെള്ളത്താല്‍ ചുറ്റപ്പെട്ടതോടെ കക്കട്ട്, കുറ്റ്യാടി ഭാഗങ്ങളിലേക്ക് യാത്ര ചെയ്യാനാകാതെ ദുരിതത്തിലായിരിക്കുകയാണ് പ്രദേശവാസികള്‍. ചെറുതും വലുതുമായി നൂറുകണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന റോഡില്‍ കഴിഞ്ഞ ആറ് ദിവസമായി വാഹന ഗതാഗാതം ഏതാണ്ട് നിലച്ച മട്ടാണ്. ഇതോടെ ടൗണിലെ കടകളിലേക്ക് സാധനങ്ങള്‍ എത്തിക്കാന്‍ പോലും
കൊടുംമഴയില്‍ വാണിമേല്‍ തിരികക്കയം വെള്ളച്ചാട്ടത്തിലേക്ക് പോവാനുള്ള പ്ലാനാണോ ? എന്നാലിനി പോവണ്ട!!
വാണിമേല്‍: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരികക്കയം വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം താല്‍ക്കാലികമായി നിരോധിച്ചു. വാണിമേല്‍ ഗ്രാമ പഞ്ചായത്താണ് ഇക്കാര്യം അറിയിച്ചത്. വിലങ്ങാട് മലയോരത്തെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമാണ് തിരികക്കയം വെള്ളച്ചാട്ടം. മഴക്കാലമായതോടെ തിരികക്കയം കാണാന്‍ ജില്ലയ്ക്ക് അകത്തും നിന്നും പുറത്തുനിന്നുമായി നിരവധി സന്ദര്‍ശകരാണ് എത്തുന്നത്. എന്നാല്‍ അടിസ്ഥാന സൗകര്യത്തിന്റെ അഭാവം മൂലം ഇവിടെ അപകടം പതിവാണ്.
ശക്തമായ മഴ: വെളളം കയറിയ ചോറോട് പ്രദേശത്ത് പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി
ചോറോട്: ഗ്രാമ പഞ്ചായത്ത് 19-ാം വാർഡിൽ ശക്തമായ മഴയെ തുടർന്ന് വെളളം കയറിയ പ്രദേശങ്ങളിൽ ആരോഗ്യ വകുപ്പിന്റെയും, ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ ഊർജ്ജിത പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനം നടത്തി. ചോറോട് കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ആഫീസർ ഡോ.ബിജുനേഷ്, ഹെൽത്ത് ഇൻസ്പെക്ടർ ഷീബ കെ.ടി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്‌സ്, എം.എൽ.എസ്.പി, ആശ വര്‍ക്കര്‍മാര്‍,
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് കോഴിക്കോട് അടക്കം മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
കോഴിക്കോട്: സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതെ തുടര്‍ന്ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും, ജൂലൈ 15ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും, ജൂലൈ 16ന് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ടാണ്
എങ്ങുമെത്താതെ കടല്‍ഭിത്തി നിര്‍മ്മാണം, ആശങ്കയോടെ തീരദേശവാസികള്‍; വടകരയുടെ കടലോരത്ത് തീരസംരക്ഷണത്തിന് പദ്ധതികള്‍ വേണം
വടകര: നിര്‍ത്താതെ പെയ്യുന്ന കാലവര്‍ഷത്തില്‍ ആശങ്കയോടെ വടകരയിലെ തീരദേശവാസികള്‍. തകര്‍ന്ന് കിടക്കുന്ന കടല്‍ഭിത്തി ഇനിയെന്ന് പുനര്‍നിര്‍മ്മിക്കുമെന്നാണ് ഇവര്‍ ചോദിക്കുന്നത്. അഴിത്തല, പുറങ്കര, കസ്റ്റംസ് ബീച്ച്, പാണ്ടികശാല വളപ്പ്, കുരിയാടി, കൊയിലാണ്ടി വളപ്പ് തുടങ്ങി നഗരസഭ പരിധിയില്‍ വരുന്ന പ്രദേശങ്ങളിലെ കടല്‍ ഭിത്തി കാലങ്ങളായി തകര്‍ന്ന് കിടക്കുകയാണ്. ഓരോ വര്‍ഷവും കാലവര്‍ഷം വരുമ്പോള്‍ കുടുംബത്തെ ചേര്‍ത്ത്പ്പിടിച്ച് പേടിയോടെയാണ്
വാണിമേലിൽ കൂറ്റൻ മരങ്ങൾ റോഡിലേക്ക് കടപുഴകി വീണു ; ഗതാഗതം തടസപ്പെട്ടു
വാണിമേൽ: വാണിമേലിൽ ശക്തമായ കാറ്റിലും മഴയിലും കൂറ്റൻ മരങ്ങൾ കടപുഴകി വീണു. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. വാഹനങ്ങൾ കടന്ന് പോയതിന് തൊട്ടുപിന്നാലെയാണ് മരങ്ങൾ റോഡിലേക്ക് കടപുഴകി വീണത്. തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. വാണിമേൽ റോഡിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. നാദാപുരം ഫയർ സ്റ്റേഷനിലെ സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ ഉണ്ണികൃഷ്ണ്ന്റെ നേതൃത്വത്തിൽ
ന്യൂനമര്‍ദ്ദ പാത്തി; അഞ്ച് ദിവസത്തേക്ക് കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യത, ശക്തമായ കാറ്റിനും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്
കോഴിക്കോട്: വടക്കന്‍ കേരളതീരം മുതല്‍ മഹാരാഷ്ട്ര തീരം വരെ ന്യൂനമര്‍ദപാത്തി നിലനില്‍ക്കുന്നതിനാല്‍ അഞ്ച് ദിവസത്തേക്കു കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ്. മിന്നലോടുകൂടിയ മിതമായ മഴയ്ക്കാണു സാധ്യത. 12, 13 തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയും ഉണ്ടായേക്കും. ഇന്ന് രാത്രി വരെ കേരള, തമിഴ്‌നാട് തീരങ്ങളില്‍ കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും
വില്യാപ്പള്ളി പൊന്‍മേരി പറമ്പില്‍ കനത്ത മഴയില്‍ മരം കടപുഴകി വീണു; ഗതാഗതം തടസ്സപ്പെട്ടു
വില്യാപ്പള്ളി: പൊന്‍മേരി പറമ്പില്‍ എല്‍.പി സ്‌ക്കൂളിലെ മരം കടപുഴകി വീണു. ഇതെ തുടര്‍ന്ന് വില്യാപ്പള്ളി – തണ്ണീർ പന്തൽ റോഡില്‍ ഗതാഗതം ഒരു മണിക്കൂറോളം തടസ്സപ്പെട്ടു. ഇന്ന് വൈകുന്നരേം നാല് മണിയോടെ പെയ്ത ശക്തമായ മഴയിലും കാറ്റിലുമാണ് മരം കടപുഴകി റോഡിലുള്ള ഇലക്ട്രിക് പോസ്റ്റിലേക്ക് വീണത്. അപകട സമയത്ത് റോഡിലൂടെ വാഹനങ്ങള്‍ പോകാത്തതും കാല്‍ നട
ശക്തമായ മഴയും കാറ്റും: തൊട്ടിൽപ്പാലം തളീക്കരയില്‍ മരം വീണ് ബസിന് മുകളിലേക്ക് വൈദ്യുതി ലൈന്‍ പൊട്ടിവീണു, ഗതാഗതം തടസ്സപ്പെട്ടു
കുറ്റ്യാടി: കനത്ത മഴയില്‍ തൊട്ടിൽപ്പാലം തളീക്കരയില്‍ മരം പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് വൈകുന്നേരം 3.35ഓടെയാണ് സംഭവം. ശക്തമായ കാറ്റിലും മഴയിലും മരം പൊട്ടി വൈദ്യുതി ലൈനിലേക്ക് വീഴുകയും ലൈന്‍ അതുവഴി പോവുകയായിരുന്ന ബസിന് മുകളിലേക്ക് വീഴുകയും ചെയ്തു. ഇതോടെ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. തുടര്‍ന്ന് നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ചേലക്കാട് നിന്നും
കനത്ത മഴയില്‍ ചോറോട് 16 വീടുകൾ വെള്ളത്തിൽ; ആശങ്കയില്‍ പ്രദേശവാസികള്‍
വടകര: കനത്ത മഴയില്‍ ചോറോട് ഗ്രാമപഞ്ചായത്തിലെ 50 വീടുകള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍. ദേശീയപാതയ്ക്ക് പടിഞ്ഞാറ്ഭാഗം പത്തൊമ്പതാം വാര്‍ഡില്‍ 16 വീടുകളിലാണ് വെള്ളം കയറിയത്. രമേശ് ബാബു കക്കോക്കര, ഇബ്രാഹിം റഹീന മൻസില്‍, അസീസ് ടിപ്പുഗർ, വാഴയില്‍ ജാനു അനിരുദ്ധൻ, ഷാബു കല്യാണി സ്വദനം, പവിത്രൻ കക്കോക്കര, ഉസ്മാൻ ചിസ്തി മൻസില്‍, രഞ്ജിത്ത് അകവളപ്പില്‍, ശേഖരൻ അകവളപ്പില്‍,