Tag: heavy rain issue

Total 4 Posts

സംസ്ഥാനത്ത് മഴ തുടരും; ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവന്തപുരം: സംസ്ഥാനത്ത് ഇന്ന്‌ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറില്‍ കോഴിക്കോട് ഉള്‍പ്പെടെ പത്ത് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചത്. കൂടാതെ മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍

ദുരിതപ്പെയ്ത്ത്; ജില്ലയിൽ കാർഷിക മേഖലയിൽ വൻ നാശനഷ്ടം, കുന്നുമ്മൽ ബ്ലോക്കിൽ മാത്രം 48 ലക്ഷത്തിലധികം രൂപയുടെ നഷ്ടം

കോഴിക്കോട് : കാലവർഷം കനത്തതോടെ ജില്ലയിലെ കാർഷികമേഖലയിൽ വൻ നാശനഷ്ടം. കുന്നുമ്മൽ ബ്ലോക്കിൽ മാത്രം 48 ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണുണ്ടായത്. ജൂലായിൽ മാത്രം 1701.52 ലക്ഷത്തിന്റെ നാശനഷ്ടമുണ്ടായെന്നാണ് ജില്ലയിലെ വിവിധ കൃഷി അസി. ഡയറക്ടർമാരുടെ ഓഫീസ് കൈമാറിയ പ്രാഥമികകണക്ക്. 8462-ഓളം കൃഷിക്കാർക്ക് നഷ്ടമുണ്ടായി. പ്രാഥമിക കണക്കാണ് ഇപ്പോൾ ലഭിച്ചത്. കൃഷി ഓഫീസർമാർ സ്ഥലം സന്ദർശിച്ച് കൃഷിനാശത്തിന്റെ

ദുരിതപ്പെയ്ത്ത്‌: വടകരയില്‍ രണ്ട് ദുരിതാശ്വാസ ക്യാംപുകള്‍, എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയതായി നഗരസഭ

വടകര: നഗരസഭയുടെ നേതൃത്വത്തില്‍ ആരംഭിച്ച പ്രളയ ദുരിതാശ്വാസ ക്യാംപുകളില്‍ മാറ്റിപ്പാര്‍പ്പിച്ചവര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയതായി നഗരസഭ ചെയര്‍പേഴ്‌സണ്‍. ഇന്നലെ പെയ്ത കനത്ത മഴയില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് രാത്രിയോടെയാണ് പലരെയും ക്യാംപുകളിലെത്തിച്ചത്. ക്യാംപുകളില്‍ ഉള്ളവര്‍ക്ക് നിലവില്‍ കിടക്കാന്‍ ആവശ്യമായ ബെഡ്, ഭക്ഷണങ്ങള്‍ എല്ലാം എത്തിച്ചതായി വടകര നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.പി ബിന്ദു വടകര ഡോട്

ദുരിതമഴ; ആയഞ്ചേരി പഞ്ചായത്തിലെ തുരുത്തുകളിലും പ്രളയ ഭീതി, ആളുകളെ മാറ്റിതാമസിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു

ആയഞ്ചേരി : ആയഞ്ചേരി പഞ്ചായത്തിലെ തുരുത്തുകളിലും പ്രളയ ഭീതി. എലത്തുരുത്തി, കോതുരുത്തി, വാളാഞ്ഞി ഉൾപ്പെടെയുള്ള താഴ്ന്ന പ്രദേശത്ത് വെള്ളം ക്രമാതീതമായി ഉയരുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മാറ്റി താമസിപ്പിക്കേണ്ട മുഴുവൻ വീടുകളിലും താമസിക്കുന്ന കുടുംബാഗങ്ങളുടെ ലിസ്റ്റ് പഞ്ചായത്ത് പ്രസിഡണ്ടിന്റെ അധ്യക്ഷത നടന്ന അടിയന്തര യോ​ഗത്തിൽ തയ്യാറാക്കി. ഇവരെ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും മാറ്റാനാണ് തീരുമാനം. കുടുംബങ്ങളെ

error: Content is protected !!