Tag: health tip
നന്നായി ഉറങ്ങാന്‍ കഴിയുന്നില്ലേ? ഉറക്കക്കുറവ് നിസ്സാരമായി കാണല്ലേ, ആരോഗ്യത്തെ അപകടത്തിലാക്കും
നന്നായി ഉറങ്ങാൻ കഴിയുക എന്നത് ഒരു ഭാഗ്യമാണെന്ന് ചിലർ പറയും. കാരണം അവർക്ക് നന്നായി അറിയാം ഉറക്കക്കുറവ് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ. നല്ല ഉറക്കം ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് ഒരുപോലെ ആവശ്യമാണ്. ശരിയായ വിശ്രമം മനുഷ്യൻ മാത്രമല്ല, എല്ലാ ജീവജാലങ്ങൾക്കും ഒരുപോലെ പ്രധാനപ്പെട്ടതാണ്. കൃത്യമായ ഉറക്കം ലഭിക്കാത്ത നമ്മുടെ ദൈനംദിന കാര്യങ്ങളെ പോലും ദോഷകരമായി ബാധിച്ചേക്കാം. മാസത്തിൽ
ഈ ഭക്ഷണങ്ങളോട് നോ പറയാം, തൈറോയിഡ് നിയന്ത്രണവിധേയമാക്കാം
തൈറോയിഡ് ഗ്രന്ഥി ആവശ്യത്തിനുള്ള ഹോർമോൺ ഉത്പാദിപ്പിക്കാതിരിക്കുകയോ തൈറോയിഡ് പ്രവർത്തനരഹിതം ആയിരിക്കുകയോ ചെയ്യുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയിഡിസം. ഉപാപചയ പ്രവർത്തനങ്ങൾ ഹൈപ്പോതൈറോയിഡിസം സാവധാനത്തിലാക്കുന്നു. ഹൈപ്പോതൈറോയിഡിസം ഉള്ളവർ ഭക്ഷണകാര്യത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പഞ്ചസാരയും ഉയർന്ന കാർബോഹൈഡ്രേറ്റുകളും അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക. തൈറോയ്ഡ് ഗ്രന്ഥി നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും ആഗ്രഹിക്കുന്നുവെങ്കിൽ പഞ്ചസാരയും ഉയർന്ന കാർബോഹൈഡ്രേറ്റുകളും അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക.