Tag: health tip

Total 6 Posts

വേനലാണ്, ചർമ്മത്തിനും വേണം കൂടുതല്‍ കരുതൽ; ചർമ്മ സംരക്ഷത്തിന് ഇതാ ചില പൊടികെെകൾ

വേനൽക്കാലം ഇങ്ങെത്തിക്കഴിഞ്ഞു. പുറത്തേക്കിറങ്ങാൻ പോലും വയ്യാത്ത ചൂടാണ് പലപ്പോഴും. അതുകൊണ്ടുതന്നെ ചര്‍മ്മരോഗങ്ങളും കൂടാന്‍ സാധ്യത ഏറെയാണ്. വേനൽകാലത്ത് ആരോഗ്യ സംരക്ഷണം പോലെ തന്നെ പ്രധാനമാണ് ചർമ സംരക്ഷണവും. നമ്മുടെ വീടുകളില്‍ തന്നെ ലഭിക്കുന്ന പ്രകൃതി ചേരുവകള്‍ ഉപയോഗിച്ച്, ദോഷകരമായ അള്‍ട്രാവയലറ്റ് കിരണങ്ങളില്‍ നിന്ന് നമ്മുടെ ചര്‍മ്മത്തെ സംരക്ഷിക്കാൻ സാധിക്കും. വേനൽക്കാലത്ത് ചർമ്മത്തെ സംരക്ഷിക്കാനുള്ള ചില മാർഗങ്ങളിതാ…

‘ഒരു പനിയൊന്നു മാറിയതേയുള്ളൂ, അപ്പോഴേക്കും അടുത്തതു വന്നു’; കുട്ടികളെ പനി വിടാതെ പിന്തുടരുന്നുണ്ടോ? കാരണവും പ്രതിരോധവും എന്തെല്ലാമെന്ന് നോക്കാം

‘മക്കൾക്ക് എപ്പോഴും അസുഖമാണ്. ഒരു പനിയൊന്നു (Viral Fever) മാറിയതേയുള്ളൂ. അപ്പോഴേക്കും അടുത്തതു വന്നു’. അച്ഛനമ്മമാരുടെ പരാതിയാണ്. എന്തുകൊണ്ടാണ് ഇങ്ങനെ? ഒന്നല്ല, പലതരത്തിലുള്ള വൈറസുകളാണു കുട്ടികളിൽ പനിയുൾപ്പെടെയുള്ള രോഗങ്ങളുണ്ടാക്കുന്നത്. സാധാരണഗതിയിൽ പനിക്കു പ്രധാന കാരണം ഇൻഫ്ലുവൻസ വൈറസാണ് (ഫ്ലൂ വൈറസ്). എന്നാൽ, റെസ്പിറേറ്ററി സിൻസിഷ്വൽ വൈറസ് (ആർഎസ്‌വി), സാധാരണ ജലദോഷം ഉണ്ടാക്കുന്ന റൈനോ വൈറസ്, കൊറോണ

‘കൈകളിലെയും കാലുകളിലയും വേദന നിസാരമായി കാണല്ലേ, കൊളസ്ട്രോളാകാം കാരണം’; പെരിഫെറല്‍ ആര്‍ട്ടറി രോഗത്തിന്റെ ലക്ഷണങ്ങളും പ്രതിരോധ മാർ​ഗങ്ങളും എന്തെല്ലാമെന്നറിയാം

നിശ്ശബ്ദ കൊലയാളി എന്നാണ് ശരീരത്തിലെ ഉയര്‍ന്ന കൊളസ്ട്രോള്‍ പലപ്പോഴും അറിയപ്പെടുന്നത്. കൊളസ്ട്രോള്‍ തോത് ഉയരുന്ന കാര്യം പലപ്പോഴും നാം അറിയണമെന്നില്ല. പെട്ടെന്നൊരു ദിവസം ഹൃദയാഘാതമോ പക്ഷാഘാതമോ ഒക്കെയുണ്ടാകുമ്പോഴായിരിക്കും കൊളസ്ട്രോളിനെ കുറിച്ച് പലരും തിരിച്ചറിയുന്നതുതന്നെ. എന്നാല്‍ കൊളസ്ട്രോളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പെരിഫെറല്‍ ആര്‍ട്ടറി ഡിസീസ് തിരിച്ചറിയാന്‍ പാകത്തിലുള്ള ചില ലക്ഷണങ്ങള്‍ ശരീരത്തില്‍ അവശേഷിപ്പിക്കാറുണ്ട്. കൈകളിലും കാലുകളിലും ഉണ്ടാകുന്ന

ചെള്ള് ഒരു ഭീകരജീവിയാണ്; എന്താണ് ചെള്ള് പനിയെന്നും പ്രതിരോധിക്കാനായി എന്തെല്ലാം ശ്രദ്ധിക്കണമെന്നും അറിയാം

ഒരിടവേളയ്ക്ക് ശേഷം കേരളത്തില്‍ സംസ്ഥാനത്ത് ചെള്ളുപനി ബാധയെ തുടര്‍ന്നുള്ള മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ഇതേ തുടര്‍ന്ന് പൊതുജനങ്ങളും നമ്മുടെ ആരോഗ്യ വകുപ്പുമെല്ലാം ജാഗ്രത പാലിക്കുകയാണ്. എന്നാല്‍ ഭൂരിഭാഗം പേര്‍ക്കും ചെള്ള് പനി എന്ന രോഗത്തെ കുറിച്ച് കാര്യമായ അറിവില്ല. രോഗത്തെ കുറിച്ചും പ്രതിരോധമാര്‍ഗങ്ങളെ കുറിച്ചും വിശദമായി അറിയാം. എന്താണ് ചെള്ള് പനി? ഓറിയന്‍ഷ്യ സുസുഗാമുഷി എന്ന

നന്നായി ഉറങ്ങാന്‍ കഴിയുന്നില്ലേ? ഉറക്കക്കുറവ് നിസ്സാരമായി കാണല്ലേ, ആരോഗ്യത്തെ അപകടത്തിലാക്കും

നന്നായി ഉറങ്ങാൻ കഴിയുക എന്നത് ഒരു ഭാഗ്യമാണെന്ന് ചിലർ പറയും. കാരണം അവർക്ക് നന്നായി അറിയാം ഉറക്കക്കുറവ് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ. നല്ല ഉറക്കം ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് ഒരുപോലെ ആവശ്യമാണ്. ശരിയായ വിശ്രമം മനുഷ്യൻ മാത്രമല്ല, എല്ലാ ജീവജാലങ്ങൾക്കും ഒരുപോലെ പ്രധാനപ്പെട്ടതാണ്. കൃത്യമായ ഉറക്കം ലഭിക്കാത്ത നമ്മുടെ ദൈനംദിന കാര്യങ്ങളെ പോലും ദോഷകരമായി ബാധിച്ചേക്കാം. മാസത്തിൽ

ഈ ഭക്ഷണങ്ങളോട് നോ പറയാം, തൈറോയിഡ് നിയന്ത്രണവിധേയമാക്കാം

തൈറോയിഡ് ഗ്രന്ഥി ആവശ്യത്തിനുള്ള ഹോർമോൺ ഉത്പാദിപ്പിക്കാതിരിക്കുകയോ തൈറോയിഡ് പ്രവർത്തനരഹിതം ആയിരിക്കുകയോ ചെയ്യുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയിഡിസം. ഉപാപചയ പ്രവർത്തനങ്ങൾ ഹൈപ്പോതൈറോയിഡിസം സാവധാനത്തിലാക്കുന്നു. ഹൈപ്പോതൈറോയിഡിസം ഉള്ളവർ ഭക്ഷണകാര്യത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പഞ്ചസാരയും ഉയർന്ന കാർബോഹൈഡ്രേറ്റുകളും അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക. തൈറോയ്ഡ് ഗ്രന്ഥി നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും ആഗ്രഹിക്കുന്നുവെങ്കിൽ പഞ്ചസാരയും ഉയർന്ന കാർബോഹൈഡ്രേറ്റുകളും അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക.

error: Content is protected !!