Tag: GVHSS Meppayur
ഇനി മത്സരങ്ങളെല്ലാം വേറെ ലെവലാകും; മേപ്പയ്യൂർ ജി.വി.എച്ച്.എസ് സ്കൂളിലെ സിന്തറ്റിക്ക് ട്രാക്കിന്റെ നിർമ്മാണം അന്തിമ ഘട്ടത്തിൽ (വീഡിയോ കാണാം)
മേപ്പയ്യൂർ: കായിക മത്സരങ്ങൾക്കും പരിശീലനത്തിനായി മികച്ച സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിർമ്മിക്കുന്ന സിന്തറ്റിക്ക് ട്രാക്കിന്റെ നിർമ്മാണം അന്തിമ ഘട്ടത്തിലേക്ക്. സംസ്ഥാനസർക്കാർ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സിന്തറ്റിക്ക് ട്രാക്ക് ഒരുക്കുന്നത്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 10 കോടി ചെലവഴിച്ചാണ് സ്കൂളിൽ സ്പോർട്സ് ഫെസിലിറ്റി സെന്റർ ഒരുക്കുന്നത്. 100 മീറ്ററിന്റെയും
മേപ്പയ്യൂരിൽ ഇനി കലയുടെ ഉത്സവനാളുകൾ; മേലടി ഉപജില്ലാ സ്കൂൾ കലോത്സവത്തിന് നവംബർ 16-ന് തുടക്കമാവും; ഒമ്പത് വേദികളിലായി മൂവായിരത്തോളം പ്രതിഭകൾ മാറ്റുരയ്ക്കും
മേപ്പയ്യൂർ: മേലടി സബ് ജില്ലാ കലോത്സവത്തിന് നവംബർ 16 ന് തുടക്കമാവും. 16 മുതൽ 19 വരെ നാല് ദിവസങ്ങളിലായി മേപ്പയ്യൂർ ഗവ: ഹയർ സെക്കൻററി സ്കൂളിലാണ് കലോത്സവം നടക്കുക. ഒമ്പത് വേദികളിലായാണ് കലാമത്സരങ്ങൾ അരങ്ങേറുക. മൂവായിരത്തോളം സർഗ്ഗ പ്രതിഭകൾ കലാമേളയിൽ മാറ്റുരക്കുമെന്ന് മേലടി എ.ഇ.ഒ വിനു കുറുവങ്ങാട്, സംഘാടക സമിതി വർക്കിംഗ് ചെയർമാൻ കെ.രാജീവൻ
42 ഫുള്‍ എ പ്ലസ്, 1200 ല്‍ 1194 മാര്‍ക്ക് നേടി വിദ്യാര്‍ത്ഥികള്‍; ഹയര്‍ സെക്കണ്ടറി പരീക്ഷയിലും മികച്ച വിജയം നേടി ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂര്‍
മേപ്പയ്യൂര്‍: ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ 93%വിജയവുമായി മേപ്പയ്യൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. 297 കുട്ടികളില്‍ 277 പേര് ഉന്ന പഠനത്തിന് യോഗ്യത നേടി. 1200 ല്‍ 1194 മാര്‍ക്ക് നേടി ദില്‍ന ഷെറിനും ശ്രാവണ്‍ എസ് വിജയും സ്കൂള്‍ ടോപ്പറായി. സയന്‍സ്, കോമേഴ്സ്, ഹ്യൂമാനിറ്റീസ് വിഭാഗങ്ങളിലായി 42 പേര്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചു.
ഇത് തിളക്കമേറിയ ചരിത്ര നേട്ടം; സംസ്ഥാനത്ത് എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ ഫുള്‍ എ പ്ലസ് മേപ്പയ്യൂര്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍
മേപ്പയ്യൂര്‍: സംസ്ഥാനത്ത് എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ ഫുള്‍ എ പ്ലസ് എന്ന നേട്ടവുമായി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ മേപ്പയ്യൂര്‍. സ്കൂളിലെ 129 കുട്ടികള്‍ക്കാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചത്. ആകെ 745 കുട്ടികളാണ് ഈ വര്‍ഷം മേപ്പയ്യൂര്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. ഇവരില്‍ 743 പേരും
മൂന്ന് വര്‍ഷത്തിനുള്ളില്‍ സ്കൂള്‍ മുഴുവനായും ഹരിതാഭമാകും; പ്രതീക്ഷകളുടെ പച്ചപ്പ് നട്ട് മേപ്പയ്യൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍
മേപ്പയ്യൂര്‍: പ്രകൃതിയോടൊപ്പം പച്ചപ്പും ഹരിതാഭവും കണ്ട് വളരട്ടെ അവര്‍, മരങ്ങളും കിളികളുമെല്ലാം മനുഷ്യനൊപ്പം ഒരേ സ്ഥാനം പങ്കുിടുന്നവരാണെന്നവരറിയട്ടെ. മേപ്പയ്യൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കുളും പരിസരവും പൂര്‍ണ്ണമായി ഹരിതവത്ക്കരിക്കാനുള്ള പദ്ധതിയിലാണ് സ്കൂള്‍ അധീകൃതര്‍. സര്‍വേ നടത്തി സ്കൂള്‍ കെട്ടിടമൊഴിച്ചുള്ള ഭാഗങ്ങളില്‍ വൃഷതൈകളും, മുളകളുമുള്പ്പെടെയുള്ളവ വച്ചുപിടിപ്പിച്ച് ഹരിതാഭമാക്കാനാണ് പദ്ധതി. പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിലൂടെ സ്കൂളും പരിസരവും ജൈവ വൈവിധ്യങ്ങളുടെ
മേപ്പയ്യൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ അധ്യാപക ഒഴിവ്
മേപ്പയ്യൂർ: മേപ്പയ്യൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ വിവിധ വിഷയങ്ങളിൽ താൽക്കാലിക അധ്യാപക ഒഴിവുകളിലേക്കും എഫ്.ടി.എം ഒഴിവുകളിലേക്കും മെയ് 30 തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തുന്നു. ഹിന്ദി, ഗണിത ശാസ്ത്രം രാവിലെ 9.30, സോഷ്യൽ സയൻസ് 10.30, മലയാളം 11 .30, എഫ്.ടി.എം 1.30 എന്നിങ്ങനെയാണ് കൂടിക്കാഴ്ചയുടെ സമയം. യോഗ്യരായ ഉദ്യോഗാർഥികൾ അസൽ
വിവിധ പരീക്ഷകളില്‍ തിളക്കമാര്‍ന്ന വിജയം കൈവരിച്ച മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്.എസിന് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആദരം
മേപ്പയ്യൂർ: എസ്.എസ്.എൽ.സി, ഹയർ സെക്കൻ്ററി, വി.എച്ച്.എസ്.സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂരിനെയും, ഹയർ സെക്കൻ്ററി സയൻസ് വിഭാഗത്തിൽ മുഴുവൻ മാർക്കും നേടിയ സി കെ ദിലാരയേയും മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് ആദരിച്ചു.ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം പി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ വി
ഭാഷയും, ധ്യാനവും മനനവുമാണ് ഗാന്ധിജിയുടെ രാഷ്ട്രീയം: കവി സച്ചിദാനന്ദന്
മേപ്പയ്യൂര്‍: ഭാഷയും, ധ്യാനവും, മനനവുമാണ് ഗാന്ധിജിയുടെ രാഷ്ട്രീയമെന്നും തൊഴിലിടങ്ങളിലെ ചര്‍ക്കയും അടുക്കളയിലെ ഉപ്പും സമര ചിഹ്നങ്ങളായി ഉയര്‍ത്തി അധ്വാനത്തെയും പെണ്മയെയും ഒരു പോലെ ചേര്‍ത്ത് പിടിച്ച സര്‍ഗ്ഗാത്മക കവിതയായിരുന്നു ഗാന്ധിയെന്ന് കവി സച്ചിദാനന്ദന് അഭിപ്രായപ്പെട്ടു. മേപ്പയ്യൂര്‍ ഗവ: വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ സംഘടിപ്പിച്ച ഗാന്ധിയും കവിതയും കവിതയരങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി.വി.എച്ച്.എസ്.എസ്
സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ക്ക് തുടക്കമായി; ഒരാഴ്ച നീണ്ടു നില്ക്കുന്ന വിവിധ പരിപാടികളുമായി ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂര്‍
മേപ്പയ്യൂര്‍: ഒരു പുസ്തകത്തിൻ്റെ മാന്ത്രിക സ്വാധീനം, ഒരു വിദ്യാലയം ഗാന്ധിജിയുടെ ആത്മകഥ വായിക്കുന്നു എന്ന പരിപാടിയുടെ ഭാഗമായ് ഓഗസ്ത് 9 മുതൽ 15 വരെ മേപ്പയൂർ ഗവ: വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂരിലെ വായനവേദിയും, വിദ്യാരംഗം കലാ സാഹിത്യ വേദിയും ചേർന്ന് സംഘടിപ്പിക്കുന്ന ഒരാഴ്ച നീണ്ടു നിൽക്കുന്ന സ്വാതന്ത്ര്യവാരാഘോഷ പരിപാടികള്‍ക്ക് തുടക്കമായി. പി.ടി എ പ്രസിഡന്റ്
ചരിത്രവിജയവുമായി വീണ്ടും ജി വി എച്ച് എസ് എസ് മേപ്പയ്യൂര്‍; 307 പേര്‍ക്ക് ഫുള്‍ എപ്ലസ്, 99.61 വിജയ ശതമാനം
മേപ്പയ്യൂര്‍: എസ് എസ് എല്‍ സി പരീക്ഷയില്‍ ചരിത്രവിജയവുമായി വീണ്ടും ജി വി എച്ച് എസ് എസ് മേപ്പയ്യൂര്‍. കൊവിഡ് മഹാമാരിക്കിടയിലും മികവാര്‍ന്ന വിജയമാണ് വിദ്യാലയം കരസ്ഥമാക്കിയത്. 99.61 ആണ് വിദ്യാലയത്തിലെ വിജയ ശതമാനം. പരീക്ഷയെഴുതിയ 799 വിദ്യാര്‍ഥികളില്‍ 307 പേരും മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് കരസ്ഥമാക്കി. 81 കുട്ടികള്‍ 9 വിഷയങ്ങള്‍ക്ക് എപ്ലസ് നേടി.